പെരുമഴക്കാലം
കമൽ സംവിധാനം ചെയ്ത് 2004-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പെരുമഴക്കാലം. ദിലീപ്, മീര ജാസ്മിൻ, കാവ്യ മാധവൻ,വിനീത് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം സലീം പടിയത്ത് ആണ്.
പെരുമഴക്കാലം | |
---|---|
സംവിധാനം | കമൽ |
നിർമ്മാണം | സലീം പടിയത്ത് |
അഭിനേതാക്കൾ | ദിലീപ് മീര ജാസ്മിൻ കാവ്യ മാധവൻ വിനീത് |
സംഗീതം | എം. ജയചന്ദ്രൻ കൈതപ്രം ദാമോദരൻ നമ്പൂതിരി (രചന) |
ഛായാഗ്രഹണം | പി. സുകുമാർ |
ചിത്രസംയോജനം | കെ. രാജഗോപാൽ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ഒരു കൈപിഴവിന്റെ പേരിൽ ഇരു കുടുംബങ്ങളും അനുഭവികേണ്ടി വന്ന ദുരിതത്തെ തോരാത്ത മഴയിലൂടെ ടി.എ റസാക്ക് ഈ സിനിമയിൽ അവതരിപ്പിക്കുന്നു. രണ്ടു ഭാര്യയുടെ സങ്കടത്തെ ഒരു ക്യാമറയിലൂടെ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്..അക്ബറിന്റെ ഒറ്റ സുഹൃത്താണ് രഘു രാമ അയ്യർ. സാന്ദർഭിക വശാൽ തനിക്ക് വന്നുപോയ അബദ്ധമാണ് ഈ കൊലപാതകം. അതിലൂടെ ഈ സിനിമയിൽ ശെരിയത്ത് നിയമത്തെക്കുറിച്ചും, അവിടുത്തെ വിധികാര്യങ്ങളും പറയുന്നുണ്ട്. ഗംഗയുടെ വിലാപത്തിൽ അഗ്രഹാരം ആകെ രോഷാകുലമാവുകയാണ്. അക്ബറിനെ ജയിൽ മോചിതനാവുന്നതിൽ ഗംഗയുടെ വിരലടയാളം ആവശ്യമാണ്. അതിനായി റസിയ അഗ്രഹാരത്തിലേക്ക് ഗംഗയെ കാണാനായി ശ്രമിക്കുന്നുണ്ട്. എന്നാൽ അതിന് അവിടുത്തെ വ്യക്തികൾ അനുവദിക്കുന്നില്ല. സാമുദായികമായ പ്രശ്നങ്ങളും ഇതിൽ അവതരിപ്പിക്കുന്നുണ്ട്. ഒരു മുസ്ലിം സ്ത്രീക്ക് നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളെ റസിയ എന്ന കഥാപാത്രത്തിലൂടെ മനോഹരമായ അവതരണമാണ് കാണുന്നത്.ഗംഗ സത്യത്തെ തിരിച്ചറിയുകയും അക്ബറിനെ മോജിതനാവാനുള്ള വിരലടയളം നൽകുകയും ചെയ്യുന്നു.അങ്ങനെ അക്ബർ ജയിൽ മോചിതനായി ഗംഗയെ കാണാൻ എത്തുന്നു.തന്റെ തെറ്റുകളിൽ മാപ്പ് പറഞ്ഞ് ക്ഷമ ചോദിക്കുന്നു.ഇരു സമുദായത്തിലെ അനുഷ്ഠാനങ്ങളെ കുറിച്ചുള്ള അറിവ് ഇതിലൂടെ നൽകുന്നുണ്ട്. വിധവയായ ഗംഗയുടെ ജീവൻ അതിനു ഉത്തമ ഉദാഹരണമാണ്.
ഈ ചിത്രത്തിലെ അഭിനയത്തിനു കാവ്യ മാധവനു 2004-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു.മികച്ച സാമൂഹ്യ ചിത്രത്തിനുള്ള 2005-ലേ ദേശീയ ചലച്ചിത്രപുരസ്കാരവും ഈ ചിത്രത്തിനു ലഭിച്ചിട്ടുണ്ട്.
അഭിനേതാക്കളും കഥാപാത്രങ്ങളും
തിരുത്തുക- മീര ജാസ്മിൻ ... റസിയ
- കാവ്യ മാധവൻ ... ഗംഗ
- ദിലീപ് ... അക്ബർ
- ബിജു മേനോൻ ... ജോൺ കുരുവിള
- വിനീത് ... രഘു രാമ അയ്യർ
- മാമുക്കോയ ... അബ്ദു
- സാദിഖ് ... നജീബ്
- സലീം കുമാർ ... ആമു എളേപ്പ
- കലാശാല ബാബു ... കൃഷ്ണ അയ്യർ
- യദു കൃഷ്ണൻ ... സേതു
- മാള അരവിന്ദൻ ... കുഞ്ഞിക്കണ്ണൻ
- ബാബു നമ്പൂതിരി ... മണി സ്വാമി
- ശിവജി ... വിഷ്ണു
- വത്സല മേനോൻ ... പാട്ടി
- രമ്യ നമ്പീശൻ ... നീലിമ
- രാമു ... എം.എൽ.എ.
- വിജീഷ് ... ടി.വി. അവതാരകൻ