പുള്ളിവാലൻ

(Papilio liomedon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാടുകളിൽ കാണുന്ന സുന്ദരനായ ഒരു പൂമ്പാറ്റയാണ് പുള്ളിവാലൻ (Papilio liomedon).[1][2][3][4] ദക്ഷിണേന്ത്യയിലാണ് ഇവയെ കണ്ടുവരുന്നത്. വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ശലഭവർഗ്ഗം കൂടിയാണിത്[5]. ഈ ചിത്രശലഭം ഇന്ത്യയിൽ നിയമപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണ്. [6].

പുള്ളിവാലൻ (Malabar Banded Swallowtail)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. liomedon
Binomial name
Papilio liomedon
Synonyms

Princeps liomedon

ശരീര പ്രകൃതി

തിരുത്തുക
 
ഇണചേരുന്ന പുള്ളിവാലൻ ശലഭങ്ങൾ

ചിറകുകൾക്ക് തവിട്ടുകലർന്ന കറുപ്പുനിറം. മുൻചിറകുകളിൽ വെളുത്ത പാടുകളുണ്ടാവും. ചിറകുകൾ നിവർത്തിയാൽ ഇതിനോട് ചേർന്ന് മറ്റൊരു വരി വെള്ളപാടുകൾ കാണാവുന്നതാണ്.

നാരകക്കാളിയുടെ ആൺശലഭങ്ങളോട് സാമ്യമുള്ളവയാണ്. എന്നാൽ പുള്ളിവാലന് പിൻ ചിറകിൽ ഒരു വരി വെള്ളപ്പൊട്ടുകൾ കൂടുതലായുണ്ട്.[7]

ജീവിത രീതി

തിരുത്തുക

കൂട്ടത്തോടെ വെയിൽ കായുന്നശീലക്കാരാണ് പുള്ളിവാലൻ. കനല(കാട്ടുറബ്ബർ) എന്നയിനം മരത്തിലാണ് ഈ ശലഭം സാധാരണ മുട്ടയിടുന്നത്. ശലഭപ്പുഴുക്കളുടെ ഭക്ഷണസസ്യങ്ങളിൽ ഒന്ന് മുട്ടനാറി ആണ്.

കാട്ടുറബ്ബർ ചെടിയുടെ തളിരിലകളിൽ മുത്തുമാലപോലെ വരിയായിയാണ് മുട്ടയിടുന്നത്. മുട്ടകൾക്ക് മഞ്ഞകലർന്ന ഓറഞ്ചുനിറമാണ്. മുട്ടവിരിയാൻ 1-5 ദിവസം വേണം. പുഴുപ്പൊതിയ്ക്ക് ഇളം പച്ച നിറമാണ്. [7]<

പുള്ളിവാലന്റെ പ്രധാന ശത്രുക്കൾ കടന്നലുകളാണ്. ഇവ കൂട്ടത്തോടെ എത്തി പുള്ളിവാലന്റെ മുട്ടകൾ നശിപ്പിക്കും. അതുകൊണ്ട് മുട്ടവിരിഞ്ഞിറങ്ങിവരുന്ന പുതിയ പൂമ്പാറ്റകളുടെ എണ്ണം, മറ്റുള്ള പൂമ്പാറ്റകളെ അപേക്ഷിച്ച് കുറവാണ്. ഇക്കാരണത്താലാണ് ഈ ശലഭം കടുത്ത വംശനാശഭീഷണി നേരിടുന്ന ചിത്രശലഭങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചതും.

ചിത്രശാല

തിരുത്തുക
  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 7. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Papilio Linnaeus, 1758". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 44–45.
  4.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1901–1903). Lepidoptera Indica. Vol. V. London: Lovell Reeve and Co. pp. 221–222.{{cite book}}: CS1 maint: date format (link)
  5. Collins, N.M. & Morris, M.G. (1985) Threatened Swallowtail Butterflies of the World. IUCN. ISBN 2-88032-603-6
  6. "Indian Wildlife Protection Act Schedule 1 Part 4" (PDF). Archived from the original (PDF) on 2007-09-27. Retrieved 2011-07-22.
  7. 7.0 7.1 [പുള്ളിവാലൻ- ടോംസ് അഗസ്തിൻ, പേജ് 43, കൂട് മാസിക, ജൂൺ2014


"https://ml.wikipedia.org/w/index.php?title=പുള്ളിവാലൻ&oldid=4088022" എന്ന താളിൽനിന്ന് ശേഖരിച്ചത്