പാനൂർ

(Panoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ചെറു പട്ടണം. എഴുത്തുകാരനും പൌരാവകാശപ്രവർത്തകനുമായ കെ.പാനൂർ തന്റെ തൂലികാനാമത്തിലൂടെ ഈ ഗ്രാമത്തെ പ്രശസ്തമാക്കി. 2001-ലെ കാനേഷുമാരി പ്രകാരം പാനൂരിലെ ജനസംഖ്യ 16,288 ആണ്[1].

Panoor
പട്ടണം
Panoor is located in Kerala
Panoor
Panoor
Location in Kerala, India
Panoor is located in India
Panoor
Panoor
Panoor (India)
Coordinates: 11°45′07″N 75°35′45″E / 11.7518700°N 75.595860°E / 11.7518700; 75.595860
Country India
StateKerala
DistrictKannur
ഭരണസമ്പ്രദായം
 • ഭരണസമിതിപാനൂർ നഗരസഭ
 • ചെയർമാൻനാസർ മാസ്റ്റർ
വിസ്തീർണ്ണം
 • ആകെ28.53 ച.കി.മീ.(11.02 ച മൈ)
ജനസംഖ്യ
 (2011)
 • ആകെ55,216
 • ജനസാന്ദ്രത1,900/ച.കി.മീ.(5,000/ച മൈ)
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
670692
Telephone code91490
ISO കോഡ്IN-KL
വാഹന റെജിസ്ട്രേഷൻKL58

പാനൂർ പട്ടണം തലശ്ശേരിയിൽ നിന്നും മാഹിയിൽ നിന്നും 11 കിലോമീറ്ററും കൂത്തുപറമ്പിൽ നിന്നും 10 കിലോമീറ്ററും മാറി കിടക്കുന്നു. സംസ്ഥാനപാത 38 പാനൂരിലൂടെയാണ് കടന്നുപോകുന്നത്. പാനൂരും പരിസര ദേശങ്ങളും മുൻ കാലത്ത് അറിയപ്പെട്ടത് "ഇരുവഴിനാട്" എന്നായിരുന്നു. ബർബോസ രേഖപ്പെടുത്തുന്നത് പ്രകാരം മോന്താൽ ദേശത്തിൻ്റെ ഉള്ളോട്ടുള്ള ഭാഗങ്ങൾ രണ്ട് നാടുവാഴികളുടെ നിയന്ത്രണത്തിലായിരുന്നു.തെക്കടി അടിയോടി, വടക്കടി അടിയോടി എന്നിവരായിരുന്നു ആ നാടുവാഴികൾ. കോലത്തുനാടിനും കടത്തനാടിനും പഴശ്ശിരാജ കുടുംബമായ കോട്ടയം വംശത്തിനും ഈ മേഖലയിൽ സ്വാധീനമുണ്ടായിരുന്നു. പിന്നീട് അധികാരം 6 നമ്പ്യാർ കുടുംബങ്ങളിലായി. ബ്രട്ടീഷ്, ഫ്രഞ്ച് സ്വാധീനവും മുമ്പ് ഉണ്ടായിരുന്നു. ടിപ്പുവിൻ്റെ പടയോട്ട കാലത്ത്മാദണ്ണ എന്ന ബ്രാഹ്മണന് തലശ്ശേരി മേഖലയിൽ ഭരണച്ചുമതലയുണ്ടായിരുന്നു. പാനൂർ മേഖലയിൽ ടിപ്പു സുൽത്താൻ്റെ ഭരണച്ചുമതല "ബാവാച്ചി ഓർ" എന്ന ആൾക്കായിരുന്നു. കൂടുതൽ കാര്യങ്ങൾക്ക് " Considerations in the Case of Iruvazhinadu: Local History of Panoor " എന്ന ഡോ: പുത്തൂർ മുസ്തഫയുടെ ഗവേഷണ പ്രബന്ധം കാണുക.(ഇരുവഴി നാട്: ചരിത്രവും പുരാവൃത്തവും എന്ന പേരിൽ താമസിയാതെ മലയാളത്തിൽ ലഭ്യമാവും)

ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ

തിരുത്തുക

ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങൾ

തിരുത്തുക

പ്രധാന സ്ഥാപനങ്ങൾ

തിരുത്തുക
  • പാനൂർ ഹയർ സെക്കണ്ടറി സ്കൂൾ
  • സാമൂഹികാരോഗ്യകേന്ദ്രം
  • ബി.ആർ.സി.
  • വിദ്യാഭ്യാസ ഉപജില്ലാ ആഫീസ്
  • നഗരസഭാ ഓഫീസ്
  • പോലീസ് സറ്റേഷൻ
  • അഗ്നിരക്ഷാ നിലയം
  • സബ് ട്രഷറി
  • സബ് രജിസ്ട്രാർ ഓഫീസ്

ദേശസാൽകൃത ബാങ്കുകൾ

തിരുത്തുക
  • കാനറ ബാങ്ക്
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,
  • ഫെഡറൽ ബാങ്ക്
  • എച്ച് ഡി എഫ് സി ബാങ്ക്
  • ഐ സി ഐ സി ബാങ്ക്
  1. "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.


"https://ml.wikipedia.org/w/index.php?title=പാനൂർ&oldid=4111687" എന്ന താളിൽനിന്ന് ശേഖരിച്ചത്