കെ. പാനൂർ

ഇന്ത്യൻ പൗരാവകാശ പ്രവർത്തകൻ
(കെ.പാനൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പൌരാവകാശപ്രവർത്തകനും, 2006-ൽ സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച എഴുത്തുകാരനുമാണ് കെ.പാനൂർ (മരണം:20 ഫെബ്രുവരി 2018)[1]. കവി, ഗദ്യകവി, ഉപന്ന്യാസകാരൻ എന്നീ നിലകളിൽ വിദ്യാർത്ഥിജീവിതകാലത്തു തന്നെ എഴുത്തിന്റെ രംഗത്ത് സജീവമായിരുന്ന കുഞ്ഞിരാമൻ പാനൂരാണ് കെ.പാനൂർ എന്ന തൂലികാനാമം സ്വീകരിച്ചത്. കേരളത്തിലെ ആഫ്രിക്ക[2], ഹാ,നക്സൽബാരി, കേരളത്തിലെ അമേരിക്ക[3] എന്നിവയാണ് പ്രധാനപ്പെട്ട കൃതികൾ[4].

ഔദ്യോഗികജീവിതം തിരുത്തുക

കേരള സർക്കാർ സർവ്വീസിൽ റവന്യൂ വിഭാഗം ജീവനക്കാരനായാണ് ഔദ്യോഗികജീവിതം ആരംഭിക്കുന്നത്. ആർക്കും താല്പര്യമില്ലാത്ത ആദിവാസിക്ഷേമവിഭാഗത്തിൽ സേവനം അനുഷ്ഠിക്കാൻ സ്വയം സന്നദ്ധനായി. കേരളത്തിൽ പലയിടങ്ങളിലായി ആദിവാസി ക്ഷേമപ്രവർത്തനത്തിൽ അഴിമതിമുക്തമായ സേവനം നടത്തി. ഡപ്യൂട്ടി കലക്ടറായാണ്[5] സർവ്വീസിൽ നിന്ന് വിരമിച്ചത്.

മലയാള കലാഗ്രാമം സ്ഥാപിക്കപ്പെട്ടപ്പോൾ അതിന്റെ റജിസ്ട്രാറായി നിയമിക്കപ്പെട്ടു. പത്തു വർഷത്തോളം ആ പദവി വഹിച്ചു. എഴുത്തിനും സാമൂഹികപ്രവർത്തനത്തിനും കൂടുതൽ സമയം കണ്ടത്താനായി പദവി ഉപേക്ഷിച്ചു.

അവലംബം തിരുത്തുക

  1. http://www.keralasahityaakademi.org/ml_aw12.htm
  2. "മണ്ണിന്റെയും മനുഷ്യന്റെയും മനസ്സറിഞ്ഞ എഴുത്തുകാരൻ...‍". Archived from the original on 2007-08-12. Retrieved 2018-02-21. {{cite web}}: Check |url= value (help)
  3. കേരളത്തിലെ അമേരിക്ക, Anjali Library - Malayalam books library in Chennai
  4. http://www.indulekha.com/index.php?route=product/author/product&author_id=1590
  5. https://openlibrary.org/authors/OL6164306A/K._Panoor
"https://ml.wikipedia.org/w/index.php?title=കെ._പാനൂർ&oldid=3959269" എന്ന താളിൽനിന്ന് ശേഖരിച്ചത്