വരയൻ ആര

(Pale Green Awlet എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നിശാശലഭങ്ങളോട് വളരെ അധികം സാദൃശ്യം തോനുന്ന ചിത്രശലഭങ്ങളിൽ ഉൾപെടുന്ന തുള്ളൻ ചിത്രശലഭ കുടുംബത്തിലെ ഒരു മനോഹരശലഭമാണ് വരയൻ ആര ‌ (ഇംഗ്ലീഷ്: Pale Green Awlet). Bibasis gomata എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[2][3][4][5]

വരയൻ ആര
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
B. gomata
Binomial name
Bibasis gomata
(Moore, 1865)[1]
Synonyms

Ismene gomata Moore 1865[1]
Burara gomata

സ്വഭാവവും പ്രകൃതിയും 

തിരുത്തുക

ആൺ-പെൺശലഭങ്ങളുടെ ചിറകുപുറത്തിന് തിളങ്ങുന്ന നീലനിറവവും, പെൺശലഭങ്ങളുടെ ചിറകുപുറത്തിന് തിളങ്ങുന്ന നീലനിറവും, ആൺ ശലഭങ്ങലുടെതിന് മങ്ങിയ വെളുപ്പ് നിറമാണ്‌.

പ്രജനനം

തിരുത്തുക

പത്ത് മുതൽ പന്ത്രണ്ടു വരെ മുട്ടകൾ ഒരു കൂട്ടമായി, ഇലയുടെ അടിവശത്തായി നിക്ഷേപിക്കുന്നു, മുട്ടവിരിഞ്ഞു പുറത്തുവരുന്ന ശലഭപുഴുക്കളുടെ ആദ്യ ആഹാരം മുട്ടത്തോട് തന്നെ ആണ് പിന്നിട് ഇവ ഇലയുടെ ഒരു വശം മുറിച്ചു ത്രികൊണാകൃതിയിൽ മടക്കി ഉണ്ടാക്കുന്ന എല കൂടുകളിൽ കൂട്ടമായി വസിക്കുകയും, ഇലയുടെ cuticle ഭക്ഷണമാക്കുകയും ചെയ്യുന്നു ഏതാനും ദിവസങ്ങൾകൊണ്ട് പൂർണ വളർച്ചയിൽ എത്തുന്ന ശലഭപുഴുവിനെ കാണാൻ നല്ല ഭംഗിയാണ് ദേഹത്ത് മഞ്ഞയും, വെള്ളയും, കറുപ്പും, നിറങ്ങൾ വാരിപൂശിയ ശലഭപുഴുവിൻറെ തലഭാഗത്തിന് കടും മഞ്ഞ നിറവും അതിൽ ഏതാനും കറുത്ത പുള്ളി കുത്തുകളും കാണാം. സമാധി (pupa) ആകുന്നതിനു മുന്നോടിയായി ഓരോ ശലഭപുഴുവും വെവെറെ ഇലകളിൽ സ്വന്തം ഇലകൂടുകൾ ഉണ്ടാകുന്നു. സമാധിദശ പത്തു മുതൽ പന്ത്രണ്ടു വരെ ദിവസങ്ങൾ നീളാം.

കേരളത്തിൽ, വളരെ വിരളമായെ, വരയൻ ആര ശലഭത്തെ നേരിട്ട് നിരിക്ഷിക്കാൻ നമ്മുടെ ശലഭാനിരിഷകർക്ക് സാധിച്ചിട്ടുള്ളൂ. അതിനു കാരണം, നിത്യഹരിത വനങ്ങളും, ചോലകാടുകളിലുമാണ് വരയൻ  ആരശലഭത്തിൻറെ ആവസസ്ഥലം. സാധാരണയായി അത്തരം കാടുകളിലേക്ക് ശലഭനിരിക്ഷകർപോലും വളരെകുറച്ചെ കടന്നുചെല്ലു. രണ്ടാമതായി, മറ്റു ചിത്രഷലഭങ്ങളെപോലെ പകൽസമയത് പറന്നു നടക്കുന്നവരല്ല വരയൻ ആരകൾ. സന്ധ്യസമയതും, ചിലപ്പോഴൊക്കെ രാത്രിയിലുമാണ് ഇവ ഉർജസ്വലരാകുന്നത് ചോലവനങ്ങളിൽ കാണപെടുന്നു എട്ടിലമരം, മോതകം, തുടങ്ങിയ പേരുകളിൽ അറിയപെടുന്ന “Schefflera” ജെനുസിൽ പെടുന്ന സസ്യങ്ങളാണ് വരയൻ ആര ശലഭത്തിൻറെ ലാർവ ഭക്ഷണ സസ്യങ്ങൾ.[6] കേരളത്തിൽ- നെയ്യാർ-പേപ്പാറ, പൊന്മുടി, ശെന്തുരുണി, അച്ചൻകോവിൽ, പെരിയാർ, മുന്നാർ, നെല്ലിയാമ്പതി, കക്കയം, ആറളം എന്നിവടങ്ങളിൽ വരയൻ ആര ശലഭത്തെ കണ്ടെത്തിയിട്ടുണ്ട്. കേരളം ,അരുണാചൽ പ്രദേശ് , മേഘാലയ , എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. മാർച്ച് ,മെയ് ,സെപ്റ്റംബർ , ഒക്ടോബർ , ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .

  1. 1.0 1.1 Card for Bibasis gomata[പ്രവർത്തിക്കാത്ത കണ്ണി] in LepIndex. Accessed 16 October 2007.
  2. Markku Savela's website on Lepidoptera Page on Bibasis genus.
  3.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1911–1912). Lepidoptera Indica. Vol. IX. London: Lovell Reeve and Co. pp. 236–238.{{cite book}}: CS1 maint: date format (link)
  4. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 23. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  5.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: E. Y., Watson (1891). Hesperiidae Indicae : being a reprint of descriptions of the Hesperiidae of India, Burma, and Ceylon. Madras: Vest and Company. pp. 7–8.
  6. Ravikanthachari Nitin; V.C. Balakrishnan; Paresh V. Churi; S. Kalesh; Satya Prakash; Krushnamegh Kunte (2018-04-10). "Larval host plants of the buterfies of the Western Ghats, India". Journal of Threatened Taxa. 10(4): 11495–11550. doi:10.11609/jott.3104.10.4.11495-11550 – via JoTT.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വരയൻ_ആര&oldid=3790381" എന്ന താളിൽനിന്ന് ശേഖരിച്ചത്