കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1973

മികച്ച ചിത്രത്തിനുള്ള 1973-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത നിർമ്മാല്യം കരസ്ഥമാക്കി. ഈ ചിത്രത്തിലൂടെ എം.ടി.ക്ക് മികച്ച സംവിധായകനും പി.ജെ. ആന്റണിക്ക് മികച്ച നടനുമുള്ള പുരസ്കാരം ലഭിച്ചു. മാധവിക്കുട്ടി എന്ന ചിത്രത്തിലെ അഭിനയത്തിന് ജയഭാരതി തുടർച്ചയായി രണ്ടാം തവണയും മികച്ച നടിക്കുള്ള പുര്സാരം കരസ്ഥമാക്കി .[1]

ചലച്ചിത്രത്തിനു ലഭിച്ച പുരസ്കാരങ്ങൾതിരുത്തുക

പുരസ്കാരം ചലച്ചിത്രം സം‌വിധായകൻ
മികച്ച ചിത്രം നിർമ്മാല്യം എം.ടി. വാസുദേവൻ നായർ
മികച്ച രണ്ടാമത്തെ ചിത്രം ഗായത്രി പി.എൻ. മേനോൻ

വ്യക്തിഗത പുരസ്കാരങ്ങൾതിരുത്തുക

പുരസ്കാരം ലഭിച്ച വ്യക്തി ചലച്ചിത്രം
മികച്ച സം‌വിധായകൻ എം.ടി. വാസുദേവൻ നായർ നിർമ്മാല്യം
മികച്ച നടൻ പി.ജെ. ആന്റണി നിർമ്മാല്യം
മികച്ച നടി ജയഭാരതി മാധവിക്കുട്ടി
മികച്ച രണ്ടാമത്തെ നടൻ ബഹദൂർ മാധവിക്കുട്ടി
മികച്ച രണ്ടാമത്തെ നടി കവിയൂർ പൊന്നമ്മ
മികച്ച കഥാകൃത്ത് വൈക്കം ചന്ദ്രശേഖരൻ നായർ
മികച്ച തിരക്കഥാകൃത്ത് എം.ടി. വാസുദേവൻ നായർ
മികച്ച ബാലനടൻ സത്യജിത്ത്
മികച്ച ഗാനസം‌വിധായകൻ കെ. രാഘവൻ
എം.ബി. ശ്രീനിവാസൻ
മികച്ച ഗാനരചയിതാവ് ഒ.എൻ.വി. കുറുപ്പ് സ്വപ്നാടനം
മികച്ച ഗായകൻ യേശുദാസ്
മികച്ച ഗായിക മാധുരി
മികച്ച ഛായാഗ്രാഹകൻ അശോക് കുമാർ സ്വപ്നാടനം
മികച്ച ചിത്രസംയോജനം രവി നിർമ്മാല്യം
മികച്ച കലാസംവിധാനം സുരേന്ദ്രൻ

അവലംബംതിരുത്തുക

  1. "STATE FILM AWARDS 1969 - 2011". kerala.gov.in. മൂലതാളിൽ നിന്നും 2016-03-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 മാർച്ച് 6. {{cite web}}: Check date values in: |accessdate= (help)