ഒരുവടക്കൻ വീരഗാഥ

മലയാള ചലച്ചിത്രം
(Oru Vadakkan Veeragatha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വടക്കൻ പാട്ടുകളെ ആസ്പദമാക്കി എം.ടി.യുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത്, മമ്മൂട്ടി, ബാലൻ കെ. നായർ, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റൻ രാജു എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1989-ൽ പ്രദർശനത്തിനിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരു വടക്കൻ വീരഗാഥ.

ഒരു വടക്കൻ വീരഗാഥ
പോസ്റ്റർ
സംവിധാനംഹരിഹരൻ
നിർമ്മാണംപി.വി. ഗംഗാധരൻ
രചനഎം.ടി. വാസുദേവൻ നായർ
അഭിനേതാക്കൾമമ്മൂട്ടി
ബാലൻ കെ. നായർ
സുരേഷ് ഗോപി
മാധവി
ഗീത
ക്യാപ്റ്റൻ രാജു
സംഗീതംരവി ബോംബെ
ഗാനരചനകെ. ജയകുമാർ
കൈതപ്രം
ഛായാഗ്രഹണംകെ. രാമചന്ദ്രബാബു
ചിത്രസംയോജനംഎം.എസ്. മണി
സ്റ്റുഡിയോഗൃഹലക്ഷ്മി പ്രൊഡക്ഷൻസ്
വിതരണംകല്പക ഫിലിംസ്
റിലീസിങ് തീയതി1989 ഏപ്രിൽ 14
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ് 0.97 കോടി[1]
സമയദൈർഘ്യം168 മിനിറ്റ്
ആകെ 6.8 കോടി [1]

വടക്കൻ പാട്ടുകളിലെ പ്രശസ്തമായ കഥ നിരവധി തവണ ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടത്തിലും അതിനു ശേഷവും ചലച്ചിത്രങ്ങളായി ആവിഷ്ക്കരിച്ചിട്ടുണ്ട്. എന്നാൽ എം.ടി. ഈ ചിത്രത്തിലൂടെ ആ കഥയ്ക്ക് ഒരു വേറിട്ട ഭാഷ്യം നൽകുന്നു.മമ്മുട്ടിക്ക് ദേശീയ അവാർഡ് കിട്ടി. താരമൂല്യം കൂടി. മമ്മുട്ടിയുഗത്തിന് തുടക്കമായി

മമ്മൂട്ടി എംടി യുടെ വടക്കൻ വീരഗാഥ സിനിമയിലെ ചന്തു എന്ന കഥാപാത്രം ചെയ്തു. മമ്മൂട്ടി കോഴിക്കോട് പോയി അഭിനയ ശൈലി പഠിക്കാൻ തീരുമാനിച്ചു. അതിന്റെ ഭാഗമായി മമ്മൂട്ടിയുടെ ഭാഗം മുഴുവൻ റെക്കോർഡ് ചെയ്തു. ആ റെക്കോർഡിംഗ് കാസറ്റിൽ ഇട്ടു യാത്ര ചെയ്യുമ്പോൾ ആ കാസറ്റ് കേട്ട് അഭിനയം പഠിച്ചു.

അഭിനേതാക്കൾ

തിരുത്തുക
അഭിനേതാവ് കഥാപാത്രം
മമ്മൂട്ടി ചന്തു ചേകവർ
ബാലൻ കെ. നായർ കണ്ണപ്പൻ ചേകവർ
സുരേഷ് ഗോപി ആരോമൽ ചേകവർ
മാധവി ഉണ്ണിയാർച്ച
ഗീത കുഞ്ഞി
ക്യാപ്റ്റൻ രാജു അരിങ്ങോടർ

ഗാനങ്ങൾ

തിരുത്തുക

കെ. ജയകുമാർ, കൈതപ്രം എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ബോംബെ രവി ആണ്. ഉത്തരേന്ത്യൻ ലോബിയിൽ അർഹമായ പരിഗണനയും പുരസ്കാരങ്ങളും കിട്ടിയതിൽ മലയാള സിനിമ രവിയോട് കടപ്പെട്ടിരിക്കുന്നു.

ഗാനം പാടിയത് ഗാനരചന
ചന്ദനലേപ സുഗന്ധം കെ.ജെ. യേശുദാസ് കെ. ജയകുമാർ
എന്തിനവിടം കെ.ജെ. യേശുദാസ് പരമ്പരാഗതം
ഇന്ദുലേഖ കൺതുറന്നു കെ.ജെ. യേശുദാസ് കൈതപ്രം
കളരിവിളക്ക് തെളിഞ്ഞതാണോ കെ.എസ്. ചിത്ര കെ. ജയകുമാർ
ഉണ്ണി ഗണപതി തമ്പുരാനേ കെ.ജെ. യേശുദാസ്, ആശാലത കൈതപ്രം

പുരസ്കാരങ്ങൾ

തിരുത്തുക
1989 ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ
1989 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ ഒരുവടക്കൻ വീരഗാഥ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ഒരുവടക്കൻ_വീരഗാഥ&oldid=4004662" എന്ന താളിൽനിന്ന് ശേഖരിച്ചത്