പൊന്നാര ശലഭം
(Orange Awlet എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിൽ വിരളമായി കണ്ടുവരുന്ന ഒരു പൂമ്പാറ്റയാണ് പൊന്നാര ശലഭം (Orange Awlet). ശാസ്ത്രനാമം: Burara jaina.[2][3][4][5][6]
പൊന്നാര ശലഭം Orange Awlet | |
---|---|
കക്കയം,മലബാർ വന്യജീവി സങ്കേതം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | B. jaina
|
Binomial name | |
Burara jaina | |
Synonyms | |
|
ഇന്ത്യയിൽ പശ്ചിമഘട്ടത്തിനുപുറമേ വടക്കുകിഴക്കൻ വനമേഖലയിലും ഇതിനെ കാണുന്നു. നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ എന്നിവയും ഈ ശലഭങ്ങളുടെ ആവാസകേന്ദ്രമാണ്. ഇടതിങ്ങിയ മഴക്കാടുകളിലാണ് സാധാരണകണ്ടുവരുന്നത്. തനിച്ചുകാണപ്പെടുന്ന ഈ ശലഭം വളരെവേഗത്തിൽ തെറിച്ചു തെറിച്ചാണ് പറക്കുക.
നിശാശലഭമെന്ന് തെറ്റിദ്ധരിക്കപ്പെടാവുന്ന ഈ ശലഭം വിശ്രമിക്കുമ്പോൾ ചിറകുവിടർത്താറുണ്ട്. കാലത്തും വൈകീട്ടും പുറത്ത് കാണപ്പെടുന്ന പൂമ്പാറ്റ കൊങ്ങിണിപ്പൂവിലിരുന്ന് തേനുണ്ണുന്നത് സാധാരണമാണ്. ചിറകുപുറത്തിന് ചോക്ലേറ്റ് നിറമാണ്. പന്നിവള്ളി, മഞ്ഞൾവള്ളി എന്നീ സസ്യങ്ങളിലാണ് മുട്ടയിടുന്നത്.[7]
-
പുഴു
-
പ്യൂപ്പ
-
ശലഭം (മുതുകുവശം)
-
ശലഭം (ഉദരവശം)
അവലംബം
തിരുത്തുക- ↑ Markku Savela's website on Lepidoptera. Page on genus Bibasis.
- ↑ Vane-Wright, R. I.; de Jong, R. (2003). "The butterflies of Sulawesi: annotated checklist for a critical island fauna". Zoologische Verhandelingen. 343: 3–267.
- ↑ Evans, W.H. (1932). The Identification of Indian Butterflies (2nd ed.). Mumbai, India: Bombay Natural History Society.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: E. Y., Watson (1891). Hesperiidae Indicae : being a reprint of descriptions of the Hesperiidae of India, Burma, and Ceylon. Madras: Vest and Company. pp. 10–11.
- ↑ Wynter-Blyth, Mark Alexander (1957). Butterflies of the Indian Region. Bombay, India: Bombay Natural History Society. ISBN 978-8170192329.
- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 24. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Ravikanthachari Nitin; V.C. Balakrishnan; Paresh V. Churi; S. Kalesh; Satya Prakash; Krushnamegh Kunte (2018-04-10). "Larval host plants of the buterfies of the Western Ghats, India". Journal of Threatened Taxa. 10(4): 11502. doi:10.11609/jott.3104.10.4.11495-11550 – via JoTT.
പുറം കണ്ണികൾ
തിരുത്തുകBurara jaina എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Burara jaina എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.