മുള്ളൻ പന്നി (കുടുംബം)

(Old World porcupine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അണ്ണാൻ ഉൾപ്പെടുന്ന കരണ്ടുതീനി നിരയിലെ ഒരു കുടുംബമാണ് മുള്ളൻ പന്നികൾ. ഈ നിരയിലെ ഏറ്റവും വലിപ്പമേറിയ ജീവിയാണ് മുള്ളൻ പന്നി. ഇവയുടെ ശരീരമാസകലം നീണ്ട മുള്ളുകൾ കാണപ്പെടുന്നു. പേരു സൂചിപ്പിക്കുന്ന വിധം പന്നി വർഗത്തിൽ‌പ്പെട്ടതല്ല ഈ ജീവി. മുള്ളൻ പന്നി ശത്രുക്കളെ നേരിടുന്നത് മുഖാമുഖമല്ല, പൃഷ്ഠം കൊണ്ടാണ്. പിന്നാക്കമോടുകയും പൃഷ്ഠം കൊണ്ട് ഇടിക്കുകയും ചെയ്യുന്നു. മുള്ളൻ പന്നിയുടെ മുള്ളുകൾ രോമങ്ങളുടെ രൂപാന്തരമാണ്. ശത്രുവിന്റെ ദേഹത്ത് തറയ്ക്കുന്ന മുള്ളുകൾ അതിന്റെ ശരീരത്തിൽ നിന്നും അടർന്നുപോകും. മുള്ളൻ പന്നികൾക്ക് എല്ലു കരണ്ടു തിന്നുന്ന സ്വഭാവമുണ്ട്, കാരണം മുള്ളുകൾ വളരാൻ എല്ലിൽ മാത്രം അടങ്ങിയിട്ടുള്ള കാത്സ്യവും ഫോസ്ഫറസും മറ്റും ആവശ്യമാണ്.

Old World porcupines
Temporal range: Early Miocene–Recent
Old World porcupine
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Infraorder:
Family:
Hystricidae

Genera

Atherurus
Hystrix
Trichys

ആഗോളമായി 12 ഇനം മുള്ളൻ പന്നികളാണുള്ളത്. ഇന്ത്യയിൽ മൂന്നിനങ്ങൾ കാണപ്പെടുന്നു. ഇതിൽ ഒരിനം (മുള്ളൻ പന്നി (ശാസ്ത്രീയനാമം: Hystrix indica)) മാത്രമാണ് കേരളത്തിൽ കാണപ്പെടുന്നത്.

പറമ്പിക്കുളം വെങ്കോളിക്കുന്നിന്റെ താഴ്വാരം ഈ ജീവിയുടെ ഒരു പ്രധാന ആവാസകേന്ദ്രമാണ്.

ചിത്രശാല

തിരുത്തുക


"https://ml.wikipedia.org/w/index.php?title=മുള്ളൻ_പന്നി_(കുടുംബം)&oldid=3397630" എന്ന താളിൽനിന്ന് ശേഖരിച്ചത്