കർണാടകയിലെ ബാംഗ്ലൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ബന്നേർഖട്ട ദേശീയോദ്യാനം. 1974-ൽ നിലവിൽ വന്ന ഈ ഉദ്യാനത്തിന്റെ വിസ്തൃതി 104 ചതുരശ്ര കിലോമീറ്ററാണ്. സുവർണമുഖി കുന്നിൽനിന്ന് ഉദ്ഭവിക്കുന്ന സുവർണമുഖീ നദി ഈ ഉദ്യാനത്തിലൂടെയാണൊഴുകുന്നത്.

ബന്നേർഖട്ട ദേശീയോദ്യാനം
ബന്നേർഖട്ട ദേശീയോദ്യാനം is located in India
ബന്നേർഖട്ട ദേശീയോദ്യാനം
ബന്നേർഖട്ട ദേശീയോദ്യാനം
ബന്നേർഖട്ട ദേശീയോദ്യാനം (India)
Locationകർണാടകം, ഭാരതം
Nearest cityബാംഗ്ലൂർ
Area104.27 km².
Established1974
Governing bodyMinistry of Environment and Forests, ഭാരത സർക്കാർ

സസ്യജാലങ്ങൾ

തിരുത്തുക
 
ബന്നേർഖട്ട ദേശീയോദ്യാനത്തിലെ ഒരു വെള്ളക്കടുവ

വരണ്ട ഇലപൊഴിയും വനങ്ങൾ, മുൾക്കാടുകൾ എന്നിവ ചേർന്നതാണ് ഇവിടുത്തെ പ്രകൃതി. യൂക്കാലിപ്റ്റസ്, അക്കേഷ്യ, മുള, ഫൈക്കസ് എന്നിവയാണ് ഇവിടുത്തെ പ്രധാന വൃക്ഷങ്ങൾ.

ജന്തുജാലങ്ങൾ

തിരുത്തുക
 
ബന്നാർഘട്ട ദേശീയോദ്യാനത്തിലെ മലമുഴക്കി വേഴാമ്പൽ

കാട്ടുപന്നി, പുള്ളിമാൻ, കൃഷ്ണമൃഗം, കരടി, വിവിധയിനം പാമ്പുകൾ എന്നിവയുടെ ആവാസകേന്ദ്രമാണിവിടം. കൊല്ലഗൽ, തമിഴ്നാട് എന്നിവിടങ്ങളിൽനിന്ന് ഇവിടേക്ക് ആനകൾ ദേശാടനം ചെയ്യാറുണ്ട്.