ഒക്ടാവിയോ പാസ്

Mexican writer laureated with the 1990 Nobel Prize for Literatue
(Octavio Paz എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മെക്സിക്കൊയിൽ നിന്നുള്ള ഒരു എഴുത്തുകാരനും കവിയും നയതന്ത്രജ്ഞനുമായിരുന്നു ഒക്ടാവിയോ പാസ് ലസാനോ(മാർച്ച് 31, 1914 – ഏപ്രിൽ 19, 1998). 1990ലെ സാഹിത്യത്തിനുള്ള നോബേൽ സമ്മാനജേതാവുമാണ് പാസ്.

ഒക്ടാവിയോ പാസ്
തൊഴിൽഎഴുത്തുകാരൻ, കവി, നയതന്ത്രജ്ഞൻ
ദേശീയതമെക്സിക്കൻ
Period1931-1965
സാഹിത്യ പ്രസ്ഥാനംസർ‌റിയലിസം, അസ്തിത്വവാദം
അവാർഡുകൾസാഹിത്യനോബേൽ പുരസ്കാരം
1990

ജീവചരിത്രം

തിരുത്തുക

മെക്സിക്കോയിൽ ഒക്ടാവിയോ പാസ് സോലർസാനോ, ജോസെഫീന പാസ് എന്നീ ദമ്പതിമാരുടെ പുത്രനായിട്ടാണ് പാസ് ജനിച്ചത്. പാസിന്റെ അച്ഛൻ ഡയസ് ഭരണകൂടത്തിനെതിരെയുള്ള വിപ്ലവത്തിന്റെ ഒരു സജീവ പ്രവർത്തകനായിരുന്നു. അമ്മയായ ജോസെഫീനയുടെയും അമ്മായി അമേലിയ പാസ് അമ്മൂമ്മയായ ഐറീനിയോ പാസ് എന്നിവരോടൊപ്പം ഇന്ന് മെക്സിക്കോ സിറ്റിയുടെ ഭാഗമായ മിക്സ്കോക് എന്ന ഗ്രാമത്തിലാണ് പാസ് വളർന്നത്. ഐറീനിയോ പാസ് ഒരു നോവലിസ്റ്റായിരുന്നു. വില്ല്യംസ് കോളേജിലാണ് പാസ് പഠനം പൂർത്തിയാക്കിയത്. പാസിന്റെ കുടുംബം എമിലീയോ സപ്പാറ്റയെ പിന്തുണച്ചിരുന്നു. അതിനാൽ പാസിന്റെ കുടുംബം സപ്പാറ്റ കൊല്ലപ്പെട്ടതിന് ശേഷം നാടുകടത്തപ്പെട്ടു. അമേരിക്കൻ ഐക്യനാടുകളിലാണ് പാസും കുടുംബവും അഭയം തേടിയത്.

സാഹിത്യത്തെ ആദ്യമായി പാസിന് പരിചയപ്പെടുത്തിയത് അമ്മൂമ്മയുടെ ഗ്രന്തശേഖരമാണ്. അമ്മൂമ്മയുടെ ഗ്രന്ഥശേഖരത്തിന്റെ സ്വാധീനം പാസിന്റെ ജീവിതത്തിലുടനീളം കാണാം.[1] യൂറോപ്യൻ കവികളായ ജെറാർഡോ ഡിയഗോയുടെയും ജുവാൻ രമോൺ ജിമെനെസിന്റെയും അന്റോണിയോ മചാഡോയുടെയും സ്വാധീനം തന്റെ കൃതികളിലുണ്ടെന്ന് 1920കളിൽ ഒക്ടാവിയോ പാസ് കണ്ടെത്തി.[2] കൗമാരപ്രായത്തിൽ 1931ൽ പാസ് തന്റെ ആദ്യ കവിതകൾ പ്രസിദ്ധീകരിച്ചു. "കാബെല്ലെറ"(Cabellera) എന്ന കവിത അവയിൽ ഒന്നായിരുന്നു. 2 വർഷങ്ങൾക്ക് ശേഷം 19-മത്തെ വയസ്സിൽ "ലൂണ സിൽവെസ്ട്രെ"(Luna Silvestre) എന്ന കവിതാസമാഹാരം പാസ് പ്രസിദ്ധീകരിച്ചു.

1935ൽ പാസ് നിയമപഠനം നിർത്തി ഒരു സ്കൂളിൽ പഠിപ്പിക്കാനായി യുക്കാടനിലേക്ക് തിരിച്ചു. യൂക്കടനിലെ മെറിഡയിലെ പാവപ്പെട്ട കൃഷിക്കാരുടെ മക്കൾ പഠിച്ചിരുന്ന സ്കൂളിലായിരുന്നു പാസ് ജോലി ചെയ്ത്തിരുന്നത്.[3] അവിടെ അദ്ദേഹം വലിയ കാവ്യങ്ങൾ രചിക്കാൻ തുടങ്ങി. 1941ൽ രചിക്കപ്പെട്ട അത്യാഗ്രഹികളായ ജന്മികളുടെ കീഴിലുള്ള ഒരു മെക്സിക്കൻ കൃഷിക്കാരന്റെ കഥ പറയുന്ന ഒരു കവിതയായ "Entre la piedra y la flor" ("Between the Stone and the Flower") ഈ വിഭാഗത്തിൽ പെടുന്നു. ഈ കവിതവിൽ ടി.എസ്.ഏലിയറ്റീന്റെ സ്വാധീനം കാണാൻ സാധിക്കും [4]

1937ൽ രണ്ടാം അന്തർദേശീയ സാഹിത്യകാരന്മാരുടെ സമ്മേളനത്തിലേക്ക് പാസിന് ക്ഷണം ലഭിച്ചു. സ്പാനിഷ് ആഭ്യന്തര യുദ്ധത്തിന്റെ സമയത്ത് സ്പെയിനിലാണ് ഈ സമ്മേളനം നടന്നത്. സമ്മേളനത്തിൽ പാസ് ഫാസിസത്തെ ചെറുത്തിരുന്ന റിപ്പബ്ലിക്കന്മാരുമായി ഐക്യദാർഢ്യം പ്രകടിപ്പിച്ചു. മെക്സിക്കോയിൽ തിരിച്ചെത്തിയതിന് ശേഷം 1938ൽ പാസ് ടോളർ(Taller) എന്ന സാഹിത്യ പ്രസിദ്ധീകരണത്തിന് തുടക്കം കുറിച്ചു. ഈ പ്രസിദ്ധീകരണത്തിന് വേണ്ടി എഴുതുന്നത് 1941 വരെ അദ്ദേഹം തുടർന്നു. 1938ൽ മെക്സിക്കോയിലെ പ്രശസ്ത എഴുത്തുകാരിൽ ഒരാളായ എലീന ഗാറോയെ പാസ് കണ്ടുമുട്ടി. പിന്നീട് ഇരുവരും വിവാഹിതരായി. പാസ്-എലീന ദമ്പതിമാർക്ക് ഒരു മകളുണ്ടായി, ഹെലേന. 1959ൽ ഇരുവരും വിവാഹബന്ധം വേർപെടുത്തി. 1943ൽ പാസിനെ ഗുഗ്ഗെൻഹെം ഫെല്ലോഷിപ്പ് നല്കി ആദരിച്ചു. ഇതിനു ശേഷം പാസ് കാലിഫോർണിയയിലെ ബെർക്കെലെ സർവകലാശാലയിൽ പഠിക്കാൻ തുടങ്ങി. രണ്ട് വർഷങ്ങൾക്ക് ശേഷം പാസ് മെക്സിക്കൻ നയതന്ത്രവിഭാഗത്തിൽ ചേർന്നു. കുറച്ചുകാലം ന്യൂയോർക്കിൽ അദ്ദേഹം ജോലി ചെയ്തു. 1945ൽ അദ്ദേഹം പാരീസിലേക്ക് നിയമിക്കപ്പെട്ടു. അവിടെ വച്ചാണ് പാസ് എൽ ലാബെരിന്റോ സോലെഡാഡ്(The Labyrinth of Solitude) എന്ന മെക്സിക്കോയെക്കുറിച്ചുള്ള കൃതി രചിച്ചത്. 1952ൽ അദ്ദേഹം ആദ്യമായി ഇന്ത്യ സന്ദർശിച്ചു. അതേ വർഷം ടോക്കിയോയും കാണാനുള്ള ഭാഗ്യം പാസിന് ലഭിച്ചു. പിന്നീട് സ്വിറ്റ്സർലാൻഡിലെ ജനീവയിൽ സേവനമനുഷ്ഠിച്ച ശേഷം 1954ൽ പാസ് മെക്സിക്കോയിൽ തിരിച്ചെത്തി. 1959ൽ പാസ് വീണ്ടും പാരീസിലേക്ക് അയക്കപ്പെട്ടു. ഇക്കാലത്ത് അദ്ദേഹത്തിന് ബോണ ടിബർട്ടെല്ലി എന്ന ഒരു കാമുകി ഉണ്ടായിരുന്നു. ഒരു ഇറ്റാലിയൻ ചിത്രകാരിയായിരുന്നു ബോണ. 1962ൽ ഇന്ത്യയിലെ മെക്സിക്കൻ സ്ഥാനപതിയായി പാസ് നിയമിതനായി. ഇന്ത്യയിലായിരിക്കുമ്പോൾ പാസ് പല കൃതികളും പൂർത്തിയാക്കിയിട്ടുണ്ട്. "എൽ മോണോ ഗ്രമാറ്റിക്കോ"(The Monkey Grammarian), "ലദേര എസ്റ്റെ"(Eastern Slope) എനീവ അവയിൽ ചിലതാണ്. ഇന്ത്യയിലായിരിക്കുമ്പോൾ "വിശക്കുന്ന തലമുറ" എന്ന ഒരു സംഘം എഴുത്തുകാരുമായി പാസ് ബന്ധം സ്ഥാപിച്ചു. ഇവരുടെ സ്വാധീനം പിന്നീടുള്ള പാസിന്റെ കൃതികളിൽ കാണാം.

1963ൽ മോണയുമായി പാസ് തെറ്റിപ്പിരിഞ്ഞു. ഫ്രഞ്ചുകാരിയായിരുന്ന മേരി ജോസ് ട്രമിനിയെ പാസ് വിവാഹം ചെയ്തു. 1968ൽ പാസ് മെക്സിക്കോ സിറ്റിയിൽ പ്രകടനം നടത്തിയ ഒരു കൂട്ടം വിദ്യാർഥികളെ കൂട്ടക്കൊല ചെയ്തതിൽ പ്രതിഷേധിച്ച് മെക്സിക്കൻ സർക്കാരിന്റെ നയതന്ത്രവിഭാഗത്തിൽ നിന്ന് രാജിവച്ചു.[5] ഇതിനെ തുടർന്ന് കുറച്ചു കാലത്തേക്ക് പാസ് പാരീസിൽ അഭയം തേടി. 1969ലാണ് പാസ് മെക്സിക്കോയിലേക്ക് തിരിച്ചുപോയത്. അവിടെ മെക്സിക്കോയിലെയും ലാറ്റീൻ അമേരിക്കയിലേയും ചില എഴുത്തുകാരുടെ സഹായത്തോടെ പാസ് "പ്ലൂരൽ"(1970-1976) എന്ന വാരിക ആരംഭിച്ചു. 1970 മുതൽ 1974 വരെ പാസ് ഹാർവാർഡ് സർവകലാശാലയിൽ പ്രഫസ്സർ ആയി സേവനമനുഷ്ഠിച്ചു. ഈ കാലത്താണ് പാസ് ലോസ് ഹിജോസ് ഡെൽ ലിമോ("Children of the Mire") എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്.

1975ൽ മെക്സിക്കൻ സർക്കാർ പ്ലൂരൽ നിർത്തലാക്കിയതിനെ തുടർന്ന് പാസ് വ്യുവൽറ്റ(Vuelta) എന്ന വാരിക ആരംഭിച്ചു. തന്റെ മരണം വരെ ഈ മാസിക എഡിറ്ററായി പാസ് തുടർന്നു. വ്യക്തിസ്വാതന്ത്ര്യത്തിനുള്ള ജറുസലേം പുരസ്കാരത്തിന് പാസ് 1977ൽ അർഹനായി. 1980ൽ ഹാർവാർഡിൽ നിന്നും അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് ലഭിച്ചു. 1982ൽ പാസിന് ന്യൂസ്റ്റാഡ്റ്റ് പുരസ്കാരം ലഭിച്ചു. 1957നും 1987നുമിടയ്ക്ക് അദ്ദേഹം എഴുതിയ കവിതകൾ ഒരു കവിതാസമാഹാരമായി 1990ൽ പ്രസിദ്ധീകരിച്ചു. 1990ൽ പാസ് സാഹിത്യത്തിനുള്ള നോബേൽ സമ്മാനത്തിന് അർഹനായി[6]

1998ലാണ് പാസ് അന്തരിച്ചത്. കാൻസർ ആയിരുന്നു മരണകാരണം. മരണത്തിനു ശേഷം 1968 വരെയുള്ള കവിയുടെ ജീവചരിത്രം പറയുന്ന ഉപന്യാസങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് Poeta con paisaje എന്നൊരു പുസ്തകം 2004ൽ പുറത്തിറക്കി. ഒക്ടാവിയോ പാസ് ഫൗണ്ടേഷന്റെ തലവനായി പാസ് 1998ൽ നിയമിച്ച ഗ്വള്ളേർമോ ഷെറീഡാനാണ് ഇതിന് മുൻകൈ എടുത്തത്.

സാഹിത്യം

തിരുത്തുക

ഒരു മികച്ച എഴുത്തുകാരനുമായ പാസിന്റെ കൃതികൾ അനേകം ഭാഷകളിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന് പാസിന്റെ കൃതികൾ ആംഗ്ലേയത്തിലേക്ക് സാമുവൽ ബെക്കറ്റും ചാൾസ് ടോമിൽസണും എലിസബത്ത് ബിഷപ്പും മ്യൂറിയേൽ രൂക്സെയറും മാർക്ക് സ്ട്രാന്റുമാണ് വിവർത്തനം ചെയ്തത്. പാസിന്റെ ആദ്യകാലങ്ങളിലെ കവിതകളെ മാർക്സിസവും സർറിയലിസവും അസ്തിത്വവാദവും സ്വാധീനിച്ചിട്ടുണ്ട്. ഹിന്ദുമതം ബുദ്ധമതം എന്നിവയും പാസിന്റെ കൃതികളെ സ്വാധീനിച്ചിരുന്നു. പാസിന് നോബേൽ സമ്മാനം നല്കുന്ന വേളയിൽ പിയദ്ര ഡി സോൾ(Sunstone) എന്ന 1957ൽ രചിക്കപ്പെട്ട കൃതി വളരെയധികം പ്രശംസക്ക് പാത്രമായി. സർറിയലിസത്തിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നായി ഈ കൃതി എടുത്തുകാട്ടപ്പെട്ടു. പീന്നീടുള്ളാ പാസിന്റെ കൃതികൾ സ്നേഹത്തേയും സമയത്തിന്റെ സ്വഭാവത്തെയും ബുദ്ധമതത്തെയും കുറിച്ചാണ് പറഞ്ഞത്. ബാൽതൂസിനും ജോവാൻ മീറൊയ്ക്കും മാർസെൽ ഡുചാമ്പിനും ആന്റണി റോബർട്ട് റോഷെൻബർഗിനും സമർപ്പിച്ചുകൊണ്ട് പാസ് ആധുനിക ചിത്രകലയെക്കുറിച്ച് കവിതകളെഴുതി.[7]

രാഷ്ട്രീയം

തിരുത്തുക

സ്പെയിനിലെ ആഭ്യന്തര യുദ്ധം നടക്കുന്ന കാലത്ത് പാസ് റിപ്പബ്ലിക്കന്മാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുവെങ്കിലും അദ്ദേഹത്തിന്റെ സഹചാരികളിലോരാളെ റിപ്പബ്ലിക്കന്മാരാണ് കൊന്നത് എന്ന് മനസ്സിലാക്കിയത് അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ മാറ്റീമറിച്ചു. 1950കളിൽ പാരിസിലായിരുന്ന കാലത്ത് ഡേവിഡ് റൂസ്സെറ്റ്, ആന്ദ്രെ ബ്രെട്ടൺ, ആൽബർട്ട് കാമസ് എന്നിവർ പാസിനെ സ്വാധീനിച്ചു. ഈ സ്വാധീനം അദ്ദേഹത്തെ ഏകാധിപത്യത്തിനെതിരെ, പ്രത്യേകിച്ച് സ്റ്റാലിനെതിരെ വിമർശനങ്ങളിറക്കുന്നതിലേക്ക് നയിച്ചു.

ക്യൂമ പോലുള്ള കമ്യൂണിസ്റ്റ് ഭരണകൂടങ്ങളിലെ മനുഷ്യാവകാശലംഖനങ്ങൾ പാസ് തന്റെ "പ്ലൂരൽ"(Plural), "വ്യൂവൽറ്റ"(Vuelta) എന്നീ വാരികകളിലൂടെ വെളിച്ചത്ത് കൊണ്ടുവന്നു. ഇത് ലാറ്റിൻ അമേരിക്കയിലെ ഇടത് ഭരണകൂടങ്ങളുടെ ശത്രുതയ്ക്ക് കാരണമായി. പാസ് തന്റെ സമ്പൂർണ കൃതികളുടെ 9-ആം വാല്യത്തിനെഴുതിയ ആമുഖത്തിൽ പറയുന്നത് താൻ എതിർത്തതിനെ തുടർന്ന് മെക്സിക്കൻ രഹസ്യാന്വേഷണ സംഘടനയും തന്റെ ശത്രുവായി മാറി എന്നാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും പാസ് തന്നെ കമ്യൂണിസ്റ്റ് സിദ്ധാന്തത്തിന്റെ ഒരു അനുഭാവിയായിട്ടാണ് കണ്ടിരുന്നത്.

1990ൽ ബെർലിൻ മതിലിന്റെ വീഴ്ചയ്ക്ക് ശേഷം പാസും അദ്ദേഹത്തിന്റെ വ്യൂവൽറ്റയിലെ സഹപ്രവർത്തകരും ലോകത്തെ പല എഴുത്തുകാരെയും പ്രമുഖവ്യക്തികളെയും കമ്യൂണിസത്തിന്റെ പതനത്തെ കുറിച്ച് ചർച്ച ചെയ്യാനായി വിളിച്ചുകൂട്ടുകയുണ്ടായി. ഹ്യൂഗ് തോമസ്, കോർണേലിയൂസ് കാസ്റ്റോറിയാഡീസ്, ആഗ്നസ് ഹെല്ലർ, ഡാനിയേൽ ബെൽ, ഹ്യൂഗ് ട്രെവർ റോപ്പെർ, ജീൻ ഫ്രാങ്കോയിസ് റെവൽ, മരിയോ വർഗസ് യോസ, ജോർജ് എഡ്വാർഡ്സ്, കാർലോസ് ഫ്രാങ്ക്വി, മൈക്കൽ ഇഗ്നേഷ്യഫ് എന്നിവർ ഈ ചർച്ചയിൽ പങ്കെടുത്തു. ഈ ചർച്ച മെക്സിക്കോയിൽ 27 ഓഗസ്റ്റ് മുതൽ സെപ്റ്റംബർ 2 വരെ സംപ്രേഷണം ചെയ്തു.

പുരസ്കാരങ്ങൾ

തിരുത്തുക
  • സാഹിത്യത്തിനുള്ള നോബേൽ സമ്മാനം
  • സമാധാന പുരസ്കാരം.(German Book Trade)
  • സെർവാന്റിസ് പുരസ്കാരം
  • ദേശീയ സാഹിത്യ പുരസ്കാരം(മെക്സിക്കോ)
  • പ്രിമിയോ മൊണ്ടെല്ലോ (പാലേർമോ, ഇറ്റലി)
  • അൽഫോൻസോ റേയിസ് പുരസ്കാരം
  • സാഹിട്യത്തിനുള്ള ന്യൂസ്റ്റാഡ്റ്റ് അന്താരാഷ്ട്ര പുരസ്കാരം.
  • ജറുസലേം പുരസ്കാരം
  • മെനെണ്ടെസ് പെലായോ പുരസ്കാരം
  • അലെക്സിസ് ഡീ ടോക്ക്വില്ലെ പുരസ്കാരം
  • സേവ്യർ വില്ലോറൂടിയ പുരസ്കാരം
  • Doctor Honoris Causa (Harvard)
  • Doctor Honoris Causa (National Autonomous University of Mexico)
  1. Guillermo Sheridan: Poeta con paisaje: ensayos sobre la vida de Octavio Paz. México: ERA, 2004. p. 27. ISBN 968-411-575-X
  2. Jaime Perales Contreras: "Octavio Paz y el circulo de la revista Vuelta". Ann Arbor, Michigan: Proquest, 2007. p.46-47. UMI Number 3256542
  3. Guillermo Sheridan: Poeta con paisaje: ensayos sobre la vida de Octavio Paz. México: ERA, 2004. p. 163. ISBN 968-411-575-X
  4. Wilson, Jason (1986). Octavio Paz. Boston: G. K. Hall. {{cite book}}: Cite has empty unknown parameter: |coauthors= (help)
  5. Preface to The Collected Poems of Octavio Paz: 1957-1987 by Eliot Weignberger'
  6. "Literature 1990". Archived from the original on 2008-10-12. Retrieved 2011-03-18.
  7. Stavans (2003, p. 3). Octavio Paz: A Meditation, University of Arizona Press. {{cite book}}: Check date values in: |year= (help)CS1 maint: year (link)
  8. Paz, Octavio. "Signs in Rotation" (1967), The Bow and the Lyre, trans. Ruth L.C. Simms (Austin: University of Texas Press, 1973), p. 249.

കൂടുതൽ അറിയാൻ

തിരുത്തുക

English

  • Octavio Paz and Pablo Neruda: Clash of Literary Titans/Americas Magazine (Organization of American States), July, 2008/Jaime Perales Contreras
  • Mexican Writers on Writing featuring Octavio Paz. Edited by Margaret Sayers Peden (Trinity University Press, 2007).
  • The writing in the stars : a jungian reading of the poetry of Octavio Paz / Rodney Williamson., 2007
  • Octavio Paz / Nick Caistor., 2006
  • The philosophy of yoga in Octavio Paz's poem Blanco / Richard J Callan., 2005
  • “The Sadean Poetics of Solitude in Paz and Pizarnik.” Latin American Literary Review / Rolando Pérez., 2005
  • Shipwreck and deliverance : politics, culture and modernity in the works of Octavio Paz / Todd Lutes., 2003
  • Poetry criticism (Gale Group): volume 48 / David Galens., 2003
  • Octavio Paz (Modern Critical Views) / Harold Bloom, 2002
  • From Art to Politics: Octavio Paz and the Pursuit of Freedom (trans. Del arte à la politica, FCE, 2004) / Grenier, Yvon, 2001
  • Octavio Paz: A Meditation / Stavans,Ilan., 2001
  • Tribute to Octavio Paz / Mexican Cultural Institute of New York., 2001
  • Understanding Octavio Paz / Quiroga, Jose., 1999
  • The critical poem: Borges, Paz, and other language-centered poets in Latin America / Running, Thorpe., 1996
  • Octavio Paz and the language of poetry: a psycholinguistic approach / Underwood, Leticia Iliana., 1992
  • Orientalism in the Hispanic literary tradition: in dialogue with Borges, Paz, and Sarduy / Kushigian, Julia., 1991
  • Octavio Paz, the mythic dimension / Chiles, Frances., 1987
  • Toward Octavio Paz: a reading of his major poems, 1957-1976 / Fein, John M., 1986
  • Octavio Paz (Twayne's World Authors Series) / Wilson, Jason., 1986
  • Two essays on Latin American political myths : Octavio Paz and Che Guevara / James Wallace Wilkie., 1981
  • Octavio Paz, homage to the poet / Chantikian, Kosrof., 1980
  • Octavio Paz, a study of his poetics / Wilson, Jason., 1979
  • Aspects of surrealism in the work of Octavio Paz / José Gabriel Sánchez., 1976
  • Octavio Paz: critic of modern Mexican poetry / Phillips, Allen Whitmarsh., 1973
  • The universalism of Octavio Paz / Gullón, Ricardo., 1973
  • Octavio Paz : or the revolution in search of an actor / George Gordon Wing., 1973
  • The perpetual present; the poetry and prose of Octavio Paz / Ivar Ivask., 1973
  • The poetic modes of Octavio Paz / Rachel Phillips., 1972
  • Mexico as theme, image, and contribution to myth in the poetry of Octavio Paz / Judith Ann Bernard., 1964
  • Octavio Paz poetry, politics, and the myth of the Mexican / George Gordon Wing., 1961

Spanish

  • Luz espejeante. Octavio Paz ante la crítica. Selección de Enrico Mario Santí. 2009
  • Andar fronteras. El servicio diplomático de Octavio Paz en Francia (1946–1951) / Froylan Enciso., 2008
  • Boletin Octavio Paz / Luis Rios. 2008-
  • El filo del ideal: Octavio Paz en la Guerra Civil / Guillermo Sheridan., 2008
  • Octavio Paz y Pablo Neruda: Historia de una amistad/Revista Americas.Organizacion de los Estados Americanos., julio 2008/Jaime Perales Contreras.
  • Octavio Paz y el circulo de la revista Vuelta/Jaime Perales Contreras., 2007
  • Introduction to Octavio Paz, Suenos en libertad, escritos políticos / edited by Yvon Grenier., 2001
  • Poeta con paisaje: ensayos sobre la vida de Octavio Paz / Guillermo Sheridan., 2004
  • Octavio Paz : la dimensión estética del ensayo / Héctor Jaimes., 2004
  • Espiral de luz : tiempo y amor en Piedra de sol de Octavio Paz / Dante Salgado., 2003
  • Octavio Paz y la poética de la historia mexicana / D A Brading., 2002
  • Camino de ecos : introducción a las ideas políticas de Octavio Paz / Dante Salgado., 2002
  • Octavio Paz: una visión de la poesía de occidente : hermenéutica y horizonte simbólico / Marta Santibáñez., 2002
  • Las primeras voces del poeta Octavio Paz, 1931-1938 / Anthony Stanton., 2001
  • El árbol milenario : un recorrido por la obra de Octavio Paz / Manuel Ulacia., 1999
  • Author, autoridad y autorización : escritura y poética de Octavio Paz / Rubén Medina., 1999
  • Tránsito poético e intellectual de Octavio Paz / Abelardo M García Viera., 1999
  • Dos grandes latinoamericanos / Karla I Herrera., 1999
  • Bibliografia critica de Octavio Paz / Hugo J. Verani, 1997
  • El acto de las palabras : estudios y diálogos con Octavio Paz / Enrico Mario Santí., 1997
  • Volver al ser : un acercamiento à la poética de Octavio Paz / Mario Pinho., 1997
  • Octavio Paz : viajero del presente / Roberto Hozven., 1994
  • Octavio Paz en sus "Obras completas" / Adolfo Castañón., 1994
  • Festejo : 80 años de Octavio Paz / Adolfo Castañón., 1994
  • Octavio Paz : poética e identidad / Fidel Sepúlveda Llanos., 1993
  • Octavio Paz : el espejo roto / Roland Forgues., 1992
  • Octavio Paz : poética del hombre / Rafael Jiménez Cataño., 1992
  • Octavio Paz : trayectorias y visiones / Maya Schärer-Nussberger., 1989
  • El elemento oriental en la poesía de Octavio Paz / Jung Kim Kwon Tae., 1989
  • El cuerpo y la letra : la cosmologia poetica de Octavio Paz / Javier Gonzalez., 1988
  • Polaridad-unidad, caminos hacia Octavio Paz / Margarita Murillo González., 1987
  • La cabeza rota : la poética de Octavio Paz / Jorge Arturo Ojeda., 1983
  • Octavio Paz / Pere Gimferrer., 1982
  • Surrealismo en la poesía de Xavier Villaurrutia, Octavio Paz, y Luis Cernuda. (México 1926-1963) / Olivia Maciel Edelman., 2008
  • Lecturas de Octavio Paz / Pere Gimferrer., 1980
  • Variables poéticas de Octavio Paz / Diego Martínez Torrón., 1979
  • Octavio Paz / Alfredo A Roggiano., 1979
  • Reinvención de la palabra : la obra poética de Octavio Paz / Eusebio Rojas Guzmán., 1979
  • La poesía hermética de Octavio Paz / Carlos Horacio Magis., 1978
  • Poesía y conocimiento : Borges, Lezama Lima, Octavio Paz / Ramón Xirau., 1978
  • La divina pareja: historia y mito: valoración e interpretación de la obra ensayística de Octavio Paz / Jorge Mora., 1978
  • Octavio Paz, poesía y poética / Monique J Lemaître., 1976
  • Las estaciones poéticas de Octavio Paz / Rachel Phillips., 1976
  • Homenaje a Octavio Paz / Juan Valencia., 1976
  • Octavio Paz / Jorge Rodríguez Padrón., 1975
  • Aproximaciones a Octavio Paz: un simposio / Angel Flores., 1974

പുറംകണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ ഒക്ടാവിയോ പാസ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:


സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1976-2000)

1976: സോൾ ബെലോ | 1977: അലെക്സാണ്ടർ | 1978: സിംഗർ | 1979: എലൈറ്റിസ് | 1980: മിവോഷ് | 1981: കാനേറ്റി | 1982: ഗാർസ്യാ മാർക്വേസ് | 1983: ഗോൾഡിംഗ് | 1984: സീഫേർട്ട് | 1985: സൈമൺ | 1986: സോയിങ്ക | 1987: ബ്രോഡ്സ്കി | 1988: മഹ്ഫൂസ് | 1989: സെലാ | 1990: പാസ് | 1991: ഗോർഡിമെർ | 1992: വാൽകോട്ട് | 1993: മോറിസൺ | 1994: ഓയി | 1995: ഹീനി | 1996: സിംബോർസ്ക | 1997: ഫോ | 1998: സരമാഗോ | 1999: ഗ്രാസ് | 2000: ഗാവോ


"https://ml.wikipedia.org/w/index.php?title=ഒക്ടാവിയോ_പാസ്&oldid=4092381" എന്ന താളിൽനിന്ന് ശേഖരിച്ചത്