ഞാൻ സ്റ്റീവ് ലോപസ് (മലയാള ചലച്ചിത്രം)
മലയാള ചലച്ചിത്രം
(Njan Steve Lopez എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാജീവ് രവി സംവിധാനം ചെയ്ത ഒരു മലയാള ചലച്ചിത്രമാണ് ഞാൻ സ്റ്റീവ് ലോപസ്. കളക്ടീവ് ഫെയ്സ് വൺ ആണു ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഒട്ടനവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ശ്രദ്ധ പിടിച്ചുപറ്റിയ ഐ.ഡി. (സംവിധാനം - കമൽ കെ. എം.) എന്ന ഹിന്ദി ചിത്രത്തിനു ശേഷം കളക്ടീവ് ഫെയ്സ് വൺ നിർമ്മിക്കുന്ന രണ്ടാമത്തെ ചലച്ചിത്രമാണ് ഞാൻ സ്റ്റീവ് ലോപസ്. അന്നയും റസൂലും എന്ന ചിത്രത്തിനു ശേഷം രാജീവ് രവിയുടെ രണ്ടാമത്തെ സംവിധാനസംരംഭവും ആണിത്. ഈ ചിത്രത്തിന്റെ പശ്ചാത്തലം തിരുവനന്തപുരം നഗരവും ചുറ്റുപാടുകളുമാണ്.
ഞാൻ സ്റ്റീവ് ലോപസ് | |
---|---|
സംവിധാനം | രാജീവ് രവി |
നിർമ്മാണം |
|
കഥ | രാജീവ് രവി |
തിരക്കഥ |
|
അഭിനേതാക്കൾ |
|
സംഗീതം | ചന്ദ്രൻ വെയാട്ടുമ്മൽ |
ഛായാഗ്രഹണം | പപ്പു |
ചിത്രസംയോജനം | ബി. അജിത്കുമാർ |
സ്റ്റുഡിയോ | കളക്ടീവ് ഫെയ്സ് വൺ |
വിതരണം | ഇ ഫോർ എന്റർടെയിൻമെന്റ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഇൻഡ്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- ഫർഹാൻ ഫാസിൽ
- അഹാന കൃഷ്ണ
- അലൻസിയർ
- സുജിത് ശങ്കർ
- വിഷ്ണു