നിരവധി നാടകങ്ങൾക്കും ചലച്ചിത്രങ്ങൾക്കും സംഗീത സംവിധായം നിർവഹിച്ച സംഗീതജ്ഞനാണ് പാരീസ് ചന്ദ്രൻ എന്നുമറിയപ്പെടുന്ന ചന്ദ്രൻ വെയാട്ടുമ്മൽ. ഇന്ത്യയിലെ പല ശ്രദ്ധേയ അവതരണങ്ങൾക്കും സംഗീത നിർവ്വഹണം നിർവ്വഹിച്ചു. പത്തോളം ചലച്ചിത്രങ്ങൾക്കും ഇരുന്നൂറിലധികം ഡോക്യുമെന്ററികൾക്കും സംഗീത സംവിധാനം ചെയ്തിട്ടുണ്ട്.

ജീവിതരേഖ തിരുത്തുക

1956-ൽ കോഴിക്കോട് ജനിച്ചു. 1982-ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സിൽ ചേർന്നു. ഞെരളത്ത് രാമപ്പൊതുവാളിന് കീഴിലായിരുന്നു സംഗീത പരിശീലനം. പിന്നീട്, ജി. ശങ്കരപ്പിള്ളയുടെ മാർഗ്ഗനിർദ്ദേശം സ്വീകരിച്ച് നാടകസംഗീതത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 1986-ൽ ലണ്ടൻ ആസ്ഥാനമായുള്ള താര ആർട്സ് ഗ്രൂപ്പ് ആൻഡ് നാഷണൽ തീയറ്ററിൽ ഒരു ദശാബ്ദത്തോളം പ്രവർത്തിച്ചു. 1995 മുതൽ 2011 വരെ ഫ്രാൻസ് ആസ്ഥാനമാക്കിയ ഫുട്സ്ബാൺ തീയറ്ററിൽ പ്രവർത്തിക്കാനിടയായതോടെ പാരീസ് ചന്ദ്രൻ എന്ന പേരിലും അറിയപ്പെടാൻ തുടങ്ങി. [1]

സംഗീത സംവിധാനം ചെയ്ത നാടകങ്ങൾ തിരുത്തുക

ബാബർ നാമ (സംവിധാനം : അഭിലാഷ് പിള്ള, 2005)

  • തൃ സ്പൈനൽ കോഡ് (സംവിധാനം :ദീപൻ ശിവരാമൻ)
  • , പിയർ ജയിന്റ്
  • 'ഖസാക്കിന്റെ ഇതിഹാസം'

സംഗീത സംവിധാനം ചെയ്ത സിനനിമകൾ തിരുത്തുക

  • 'ബയോസ്കോപ്പ്'
  • സാരി
  • ബോംബെ മിഠായി

പുരസ്കാരങ്ങൾ തിരുത്തുക

  • 2008-ൽ 'ബയോസ്കോപ്പ്' എന്ന ചിത്രത്തിലൂടെ പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം കരസ്ഥമാക്കിയിട്ടുണ്ട്.

അവലംബം തിരുത്തുക

  1. അടിക്കുറിപ്പിനുള്ള എഴുത്ത് ഇവിടെ ചേർക്കുക
"https://ml.wikipedia.org/w/index.php?title=ചന്ദ്രൻ_വെയാട്ടുമ്മൽ&oldid=2426003" എന്ന താളിൽനിന്ന് ശേഖരിച്ചത്