നിത്യ മേനോൻ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(Nithya Menen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു മലയാളചലച്ചിത്ര അഭിനേത്രിയും പിന്നണി ഗായികയുമാണ് നിത്യ മെനൻ (ജനനം: ഏപ്രിൽ 8, 1988). മലയാളം കൂടാതെ നിത്യ കന്നടയിലും തെലുങ്കിലും, തമിഴിലും ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട്. 1998-ൽ പുറത്തിറങ്ങിയ ദി മങ്കി ഹു ന്യൂ ന്യൂ മച്ച് (ഹനുമാൻ) എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് കടന്ന നിത്യാ മേനോൻ കന്നഡ ചലച്ചിത്രമായ 7 ഓ ക്ലോക്കിൽ അഭിനയിച്ചുകൊണ്ട് അഭിനയ ജീവിതം ആരംഭിച്ചു. കൂടാതെ തികച്ചും ഇംഗ്ലീഷ് ആഖ്യാന ശൈലിയിൽ സംവിധാനം ചെയ്യപ്പെട്ട ആകാശ ഗോപുരം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തു പ്രവേശിച്ച നിത്യാ മേനോൻ പ്രകടനം കാഴ്ച വച്ചു. തെലുങ്കിൽ മോഡലൈണ്ടി, തമിഴിൽ 180 എന്നിവയായിരുന്നു അരങ്ങേറ്റ ചിത്രങ്ങൾ. മലയാളത്തിനു പുറത്ത് മറ്റു ഇന്ത്യൻ ഭാഷകളിലും കൂടുതൽ ആരാധകരെ നേടാൻ നിത്യ മേനോനു കഴിഞ്ഞു. തെലുങ്ക് ചിത്രങ്ങളായ ഗുണ്ടെ ജാരി ഗല്ലന്തയ്യിന്റെ, മല്ലി മല്ലി ഇഡി റാണി റോജു, തമിഴിലെ മെർസൽ എന്നീ ചിത്രങ്ങൾക്ക് മൂന്ന് ഫിലിംഫെയർ അവാർഡുകൾ ലഭിച്ചിരുന്നു. പുതിയ തലമുറയുടെ ചിന്തകൾക്കും,ശൈലികൾക്കും ഒരുപോലെ ഇണങ്ങുന്നതും അതേ സമയം തന്നെ പ്രാചീനതയുടെ കുലീന വേഷങ്ങളും(ഉറുമി) നിത്യ മേനോനു അവതരിപ്പിക്കാൻ കഴിഞ്ഞു. 2019 ഓഗസ്റ്റിൽ മിഷൻ മംഗൾ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു.

നിത്യ മേനോൻ
നിത്യ മേനോൻ
ജനനം
നിത്യ മേനോൻ

(1988-04-08) 8 ഏപ്രിൽ 1988  (36 വയസ്സ്) [1]
തൊഴിൽനടി, മോഡൽ, പിന്നണിഗായിക
സജീവ കാലം1998 മുതൽ ഇതു വരെ
ഉയരം5 അടി 3 ഇഞ്ച്

ആദ്യകാലം

തിരുത്തുക

മലയാളി മാതാപിതാക്കളുടെ പുത്രിയായി ബാംഗ്ലൂരിലെ ബാണശങ്കരിയിലാണ് നിത്യ മേനോൻ ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിശേഷം മണിപ്പാൽ സർവകലാശാലയിൽനിന്ന് പത്രപ്രവർത്തനം പഠിച്ചു.[3] ഒരു അഭിമുഖത്തിൽ ഒരു പത്രപ്രവർത്തകയാകാൻ ആഗ്രഹിച്ചിരുന്ന താൻ ഒരു നടിയാകാൻ ഒരുക്കലും ആഗ്രഹിച്ചിരുന്നില്ല.[4][5] എന്നാൽ ആത്യന്തികമായി പത്രപ്രവർത്തനം അപ്രസക്തമാണെന്നു തോന്നിയതിനാൽ ചലച്ചിത്രനിർമ്മാണത്തിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും[6][7][8] പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ ഒരു ഛായാഗ്രഹണ കോഴ്‌സിൽ ചേരുകയും ചെയ്തു. സ്കൂളിന്റെ പ്രവേശന പരീക്ഷയ്ക്കിടെ, ബി. വി. നന്ദിനി റെഡ്ഡിയെ കണ്ടുമുട്ടുകയും അഭിനയ രംഗത്തേയക്ക് പ്രവേശിക്കുവാൻ അവർ പ്രചോദനം നൽകുകയും ചെയ്തു.[9] പിന്നീട് സംവിധായികയായിത്തീർന്ന റെഡ്ഡി നിത്യയെ തന്റെ ആദ്യ തെലുങ്ക് ചിത്രത്തിലെ ഒരു പ്രധാന വേഷത്തിനായി കരാർ ചെയ്തു. നിത്യയുടെ മാതൃഭാഷ മലയാളമാണെങ്കിലും അവർക്ക് എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളും സംസാരിക്കാൻ കഴിയുന്നു.[10]

അഭിനയജീവിതം

തിരുത്തുക

ഇന്ത്യൻ ഇംഗ്ലീഷ് ഭാഷാ ചിത്രമായ ദി മങ്കി ഹു ന്യൂ ടു മച്ച് (1998) എന്ന ചിത്രത്തിൽ എട്ട് വയസുള്ളപ്പോൾ തബുവിന്റെ ഇളയ സഹോദരിയായ കഥാപാത്രമായി ബാലതാരമായാണ് നിത്യ അരങ്ങേറ്റം നടത്തിയത്.[11] 2006 ൽ കന്നഡയിലെ മികച്ച ഛായാഗ്രാഹകൻ സന്തോഷ് റായ് പട്ടാജെ സംവിധാനം ചെയ്ത കന്നഡ ചലച്ചിത്രമായ 7 ഓ ക്ലോക്ക് എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ചു.[12] ദേശീയ ചലച്ചിത്ര അവാർഡ് ജേതാവായ സംവിധായകൻ കെ. പി. കുമാരൻ സംവിധാനം ചെയ്ത 2008 ലെ ഓഫ് ബീറ്റ് ചിത്രം ആകാശ ഗോപുരത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. സ്റ്റാർക്ക് വേൾഡ് കേരള ടൂറിസം മാസികയുടെ മുഖചിത്രത്തിൽ മോഹൻലാൽ കണ്ടെത്തിയതിനെത്തുടർന്ന് പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കിടയിലായിരുന്നു അവർക്ക് ഈ വേഷം വാഗ്ദാനം ചെയ്യപ്പെട്ടത്.[13][14] നോർവീജിയൻ നാടകമായ ദി മാസ്റ്റർ ബിൽഡറിനെ ആസ്പദമാക്കിയുള്ള ഈ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുകയും ചിത്രം സാമ്പത്തികയമായ പരാജയപ്പെടുകയും ചെയ്തു.[15][16] തുടർന്ന് സൂപ്പർ ഹിറ്റ് ചിത്രമായ ജോഷ് എന്ന കന്നഡ ചിത്രത്തിലൂടെ അവർ തിരിച്ചുവന്നു. ചിത്രത്തിൽ ഒരു സഹവേഷത്തിൽ അഭിനയിച്ച അവരുടെ വേഷത്തിന് മികച്ച അവലോകനങ്ങൾ ലഭിക്കുകയും[17][18][19] ഒപ്പം വാണിജ്യ വിജയവും നേടിയ ഈ ചിത്രത്തിലെ വേഷം 57-ാമത് ഫിലിംഫെയർ അവാർഡ് സൗത്തിൽ മികച്ച സഹനടി വിഭാഗത്തിൽ നാമനിർദ്ദേശം ചെയ്യപ്പെട്ടു.

ചിത്രങ്ങൾ

തിരുത്തുക
വർഷം സിനിമ വേഷം ഭാഷ കുറിപ്പ്
1998 ദി മങ്കി ഹു ന്യൂ ന്യൂ മച്ച് (ഹനുമാൻ) ഇംഗ്ലീഷ് ബാലതാരം[20]
2006 സെവൻ ഓ ക്ലോക്ക് അനു കന്നട അരങ്ങേറ്റ ചിത്രം
2008 ആകാശഗോപുരം ഹിൽഡ വർഗീസ്സ് മലയാളം
2009 ജോഷ് Meera കന്നട Nominated, Filmfare Award for Best Supporting Actress (Kannada)
വെള്ളത്തൂവൽ ജിയ മലയാളം
കേരള കഫേ നിത്യ മലയാളം അഞ്ജലി മേനോൻ സംവിധാനം ചെയ്ത "ഹാപ്പി ജേർണി" എന്ന ചിത്രം.
എയ്ഞ്ചൽ ജോൺ സോഫിയ മലയാളം
2010 അപൂർ‌വരാഗം നാൻസി മലയാളം
അൻവർ അസ്ന മലയാളം
2011 ആല മൊദലൈന്ദി നിത്യ തെലുങ്ക് വൻ വിജയം നേടിയ ചിത്രം
ഉറുമി ബാല മലയാളം
കർമ്മയോഗി Moonumani മലയാളം
വെപ്പം രേവതി തമിഴ്
180 വിദ്യ തമിഴ്
തെലുങ്ക്
വയലിൻ ഏയ്ഞ്ചൽ മലയാളം .
ജോഗയ്യ കന്നട
2012 ഇഷ്ക് Priya തെലുങ്ക്
തത്സമയം ഒരു പെൺകുട്ടി Manjula Ayyapan മലയാളം
കർമ്മയോഗി Moonumani മലയാളം
ഡോക്ടർ ഇന്നസെന്റ് ആണ് അന്ന മലയാളം
ബാച്ച്‍ലർ പാർട്ടി നീതു മലയാളം
ഉസ്താദ് ഹോട്ടൽ ഷഹാന മലയാളം
പോപ്പിൻസ് അമ്മു മലയാളം
2013 ഒക്കാഡിനെ ഷൈലജ തെലുങ്ക്
ജബാർദാസ്ത് Saraswati തെലുങ്ക്
മൈന മൈന കന്നട
Gunde Jaari Gallanthayyinde ശ്രാവണി തെലുങ്ക് Filmfare Award for Best Actress - Telugu

Nominated - SIIMA Award for Best Actress - Telugu

2014 മാലിനി 22 പാളയംകോട്ടൈ മാലിനി തമിഴ് Nominated -Vijay Award for Best Actress
ബാംഗ്ലൂർ ഡേസ് നടാഷാ ഫ്രാൻസിസ് മലയാളം Cameo appearance
2015 മള്ളി മള്ളി ഇദി രാനി രോജു തെലുങ്ക്
JK Enum Nanbanin Vaazhkai / Rajadhi Raja നിത്യ തമിഴ് /തെലുങ്ക്
100 ഡേസ് ഓഫ് ലവ് ഷീല മലയാളം
S/O സത്യമൂർത്തി വല്ലി തെലുങ്ക്
കാഞ്ചന 2 ഗംഗ തമിഴ്
ഓ കാതൽ കണ്മണി തമിഴ്
രുദ്രമാദേവി Muktamba തെലുങ്ക്
2016 24 Priya തമിഴ്
ഒക്ക അമ്മായി തപ്പ Mango/ Satyabhama തെലുങ്ക്
Kotigobba 2/Mudinja Ivana Pudi Subhashini/Shubhasree Kannada/Tamil
ജനതാ ഗാരേജ് Anu തെലുങ്ക്
ഇരു മുഗം Ayushi തമിഴ്
2017 മെർസൽ Aishwarya Vetrimaaran തമിഴ് Filmfare Award for Best Supporting Actress - Tamil
2018 അവേ Krishnaveni തെലുങ്ക്
ഗീതാ ഗോവിന്ദം Nithya തെലുങ്ക് Special appearence [21][22]
2019 NTR കതാനായകുഡു Savitri തെലുങ്ക്
പ്രാണ Tara Anuradha മലയാളം
മിഷൻ മംഗൾ Varsha Pillai Hindi Hindi Debut
2020 സൈക്കോ Kamala Das IPS തമിഴ്
കോളാമ്പി Arundhati മലയാളം Post-Production

ഗാനങ്ങൾ

തിരുത്തുക
വർഷം ഗാനം സിനിമ ഭാഷ Composer
2010 "പായസ" Aidondla Aidu കന്നഡ അഭിജിത്-ജോ
2011 "എഡോ അനുകുണ്ടെ" Ala Modalaindi തെലുങ്ക് കല്ല്യാണി മാലിക്
"അമ്മമ്മോ അമ്മോ" തെലുങ്ക്
2012 "ഓ പ്രിയാ പ്രിയാ" ഇഷ്ക് തെലുങ്ക് അനൂപ് റൂബൻസ്
"പായസം" Poppins മലയാളം രതീഷ് വേഗ
2013 "അരേരേ അരേരേ" Jabardasth തെലുങ്ക് S. തമൻ
"ദൂരെ ദൂരെ നീങ്ങി" നത്തൊലി ഒരു ചെരിയ മീനല്ല മലയാളം അഭിജിത്
"Modala Maleyante (Duet)" മൈന കന്നഡ ജാസി ഗിഫ്റ്റ്
"Thu Hi Rey" Gunde Jaari Gallanthayyinde തെലങ്ക് അനൂബ് റൂബൻസ്
"Hi my name is malini" മാലിനി 22 പാളയംകോട്ടൈ തമിഴ് അരവിന്ദ് & ശങ്കർ
"Kanneer Thulilye (Duet)"
"Madharthamma (Immigrant Mix)"
"Hi my name is malini" മാലിനി 22 തെലുങ്ക്
"Navve Kaluva (Duet)"
"Yennali (Immigrant Mix)"
2015 "Paalnilaa : Lets Do the Dandiya" റോക്ക്സ്റ്റാർ (2015 സിനിമ) മലയാളം പ്രശാന്ത് പിള്ളൈ
2016 "Laalijo" 24 തെലുങ്ക് A. R. റഹ്മാൻ
"Hrudayam Kannulatho" 100 ഡേസ് ഓഫ് ലവ്[23][24] ഗോവിന്ദ് മേനോൻ
2018 "Va Va Vo" മോഹൻലാൽ മലയാളം ടോണി ജോസഫ് പള്ളിവാതുക്കൽ
  1. http://www.indiaglitz.com/channels/telugu/article/65680.html
  2. "Nithya Menon profile,photo gallery - South Indian Actresses". Zimbio. Retrieved 2011-04-07.
  3. https://m.youtube.com/watch?v=gwRzgTNXuR4&t=736s#menu. {{cite web}}: Missing or empty |title= (help)
  4. "'I love to do intelligent films like Kerala Cafe'". Rediff.com. 3 March 2010. Retrieved 7 April 2011.
  5. "Nithya plays a journalist in next". The Times of India. 3 April 2011. Archived from the original on 2012-05-03. Retrieved 7 April 2011.
  6. "Nithya plays a journalist in next". The Times of India. 3 April 2011. Archived from the original on 2012-05-03. Retrieved 7 April 2011.
  7. "I forced myself to learn Telugu: Nithya". The Times of India. 22 February 2011. Archived from the original on 2012-04-26. Retrieved 7 April 2011.
  8. "I've never wanted to be an actress: Nithya". The Times of India. 30 July 2010. Archived from the original on 2012-04-26. Retrieved 7 April 2011.
  9. "Nithya plays a journalist in next". The Times of India. 3 April 2011. Archived from the original on 2012-05-03. Retrieved 7 April 2011.
  10. https://www.youtube.com/watch?v=DfCYCbJcjic
  11. Gupta, Rinku (6 April 2011) Nithya Menen enters Kollywood Archived 2016-03-15 at the Wayback Machine.. The New Indian Express. Retrieved on 29 April 2016.
  12. Nithya Menon in ‘Jogaiah’-Kannada Movie News Archived 2017-05-10 at the Wayback Machine.. M.indiaglitz.com (18 May 2011). Retrieved on 29 April 2016.
  13. "Nithya Menen Latest Photos". TFPC. 17 April 2015. Archived from the original on 17 April 2015. Retrieved 17 April 2015.
  14. "'I love to do intelligent films like Kerala Cafe'". Rediff.com. 3 March 2010. Retrieved 7 April 2011.
  15. "Akasha Gopuram Malayalam Movie Review". IndiaGlitz. 25 August 2008. Archived from the original on 2008-02-27. Retrieved 7 April 2011.
  16. "Movie Review:Aakasha Gopuram". Sify. Archived from the original on 2014-06-02. Retrieved 7 April 2011.
  17. Kumar, G. S. (10 April 2009). "Josh movie review". The Times of India. Retrieved 7 April 2011.
  18. "Josh Kannada Movie Review". IndiaGlitz. 14 April 2009. Archived from the original on 2008-09-15. Retrieved 7 April 2011.
  19. "Movie Josh Review | Akshay Alok Jagannath". One India. 13 April 2009. Archived from the original on 2012-10-23. Retrieved 7 April 2011.
  20. "Nithya Menen acted as a child artist - Times of India". The Times of India.
  21. "'Do You Know How Many Hours Nithya Shot For Geeta Govindam?'". Tupaki.com. 18 August 2018.
  22. "Geetha Govindam' review: The good guy takes over'". The Hindu. 16 August 2018.
  23. "'100 Days of Love' to be dubbed into Telugu - 123telugu.com". Retrieved 22 August 2016.
  24. "Dulquer's 100 Days of Love to be remade in Telugu – Times of India". Retrieved 22 August 2016.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഇന്റർനെറ്റ് മൂവി ഡേറ്റാബേസ്

"https://ml.wikipedia.org/w/index.php?title=നിത്യ_മേനോൻ&oldid=4112421" എന്ന താളിൽനിന്ന് ശേഖരിച്ചത്