നെലുംബോ

(Nelumbo എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജലസസ്യങ്ങളുടെ കൂട്ടത്തിൽ വലിയ പ്രദർശന പുഷ്പങ്ങളുടെ ഒരു ജനുസ് ആണ് നെലംബോ (Nelumbo). ഇതിലെ അംഗങ്ങളെ സാധാരണയായി താമര എന്ന് വിളിക്കുന്നു. എന്നിരുന്നാലും "താമര" എന്നത് മറ്റു പല സസ്യങ്ങളുടെയും ചെടികളുടെയും വിഭാഗത്തിൽ കാണപ്പെടുന്നുണ്ടെങ്കിലും ലോട്ടസുമായി ബന്ധമില്ലാത്ത ജീനസിലും കാണപ്പെടുന്നു. ഇവ നിംഫേസീ കുടുംബത്തിലെ ("വെള്ള താമര"), അംഗങ്ങളുമായി ബാഹ്യമായി സാമ്യം കാണിക്കുന്നു. എന്നാൽ നെലംബോ യഥാർത്ഥത്തിൽ നിംഫേസീയുമായി വളരെ അകന്ന ബന്ധമാണുള്ളത്. സിംഹള ഭാഷയിലെ വാക്കിൽ നിന്നാണ് "നെലംബോ" എന്ന പദം ഉണ്ടായത്: സിൻഹളർ: නෙළුම් നീലം എന്നാൽ താമര. (നെലംബോ നൂസിഫെറ).[1]

നെലുംബോ
Temporal range: Cretaceous–Recent
N. nucifera (sacred lotus)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Nelumbo
Species

താമരയുടെ രണ്ട് അറിയപ്പെടുന്ന സ്പീഷീസുകൾ മാത്രമേയുള്ളൂ. നെലംബോ നൂസിഫെറ ഏഷ്യയിൽ നിന്ന് അറിയപ്പെടുന്ന തദ്ദേശവാസിയായ ഒരു സ്പീഷീസ് ആണ്. ഇത് സാധാരണയായി കൃഷി ചെയ്യപ്പെടുന്നു. നെലംബോ ഭക്ഷണത്തിലും പരമ്പരാഗത ചൈനീസ് വൈദ്യത്തിലും ഉപയോഗിക്കുന്നു. ഇന്ത്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളുടെ ഫ്ലോറൽ എബ്ലം ആണ് ഈ പുഷ്പം. വടക്കേ അമേരിക്ക, കരീബിയൻ എന്നിവിടങ്ങളിൽ നിന്നുള്ള നെലംബോ ലൂട്ടിയ മറ്റൊരു ലോട്ടസ് ആണ്. ഈ രണ്ട് അലോപോട്രിക് സ്പീഷീസുകൾക്കിടയിൽ ഉദ്യാന സങ്കരയിനം വികസിപ്പിച്ചെടുത്തിരിക്കുന്നു. യുറേഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ നിന്ന് ക്രിറ്റേഷ്യസ്, പാലിയോജൻ, നിയോജീൻ എന്നീ കാലഘട്ടങ്ങളിലെ നിരവധി ഫോസിൽ സ്പീഷീസ് ലഭിച്ചിട്ടുണ്ട്.

സ്പീഷീസ്

തിരുത്തുക

വിപുലമായ സ്പീഷീസ്

തിരുത്തുക
 
Nelumbo nucifera bud
 
Microscopic water droplets resting above the leaf surface, allowing gas exchange to continue.


 
N. lutea (American lotus)
 
Nelumbo 'Mrs. Perry D. Slocum'- Dried seed pod

ഫോസിൽ ഇനങ്ങൾ

തിരുത്തുക

വർഗ്ഗീകരണം

തിരുത്തുക

ജീനസ് ഏത് കുടുംബത്തിലാണ് സ്ഥാപിക്കേണ്ടത് എന്നതിനെക്കുറിച്ച് വിവിധ വിയോജിപ്പുകൾ അവശേഷിക്കുന്നു. പരമ്പരാഗത വർഗ്ഗീകരണം വഴി നിംഫേസീയുടെ ഭാഗമായി നെലംബോയെ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ ഭൂമിയിലുള്ളതും ജലത്തിലുള്ളതുമായ ജീവിതരീതിയിലുള്ള സങ്കീർണ്ണമായ പരിണാമവുമായി ബന്ധപ്പെട്ട് പരമ്പരാഗത ടാക്സോണമിസ്റ്റുകൾക്ക് തെറ്റിദ്ധാരണയുണ്ടായിട്ടുണ്ട്. പഴയ വർഗ്ഗീകരണങ്ങളിൽ ഇതിനെ നിംഫീൽസ് അഥവാ നെലമ്പൊനേൽസ് ജൈവനിരയിൽ അംഗീകരിച്ചിരുന്നു. നെലംബോ നിലവിൽ നിലംബൊനോസീയിലെ നിലനിൽക്കുന്ന ഒരു ജനുസ്സായി തിരിച്ചറിയുകയും പ്രോട്ടീൽസ് നിരയിലെ യൂഡികോട്ട് സസ്യങ്ങളുടെ പല വ്യത്യസ്തമായ കുടുംബങ്ങളിൽ ഒന്നായി കാണുകയും ചെയ്തിരുന്നു. നിലനിൽക്കുന്ന ഏറ്റവും അടുത്ത ബന്ധുക്കളായ (പ്രോട്ടേസീ, പ്ലാറ്റനാസീ) കുറ്റിച്ചെടികളോ മരങ്ങളോ ആണ്. നെലംബോയുടെ ഇലകൾ നിംഫസീയിലെ ജനുസ്സിൽ നിന്നും വേർതിരിച്ചറിയാൻ കഴിയും. അവയിൽ വൃത്താകൃതിയിലുള്ള ഇലകളും കാണപ്പെടുന്നു. മറുവശത്ത്, നിംഫിയയിൽ ഇലയുടെ മധ്യഭാഗത്തായി ഒരു പ്രത്യേകതരം കീറ്‌ കാണപ്പെടുന്നു. നെലമ്പൊയുടെ വിത്ത് വളരെ വ്യത്യസ്തമാണ്.

 
Foliage of Nelumbo nucifera: an example of the lotus effect after rain.

2016- ലെ APG IV സിസ്റ്റം, നെലുമ്പൊണേസീയെ ഒരു വ്യത്യസ്തമായ കുടുംബമായി അംഗീകരിക്കുന്നു. മുൻകാല APG III, APG II സിസ്റ്റങ്ങൾ പോലെ തന്നെ ഇതിനെ യൂഡികോട്ട് ക്ലേഡിലുൾപ്പെടുത്തിയിരിക്കുന്നു.[4]

മുൻ വർഗ്ഗീകരണ സംവിധാനങ്ങൾ

തിരുത്തുക

1981- ലെ ക്രോൺക്വിസ്റ്റ് സമ്പ്രദായം കുടുംബത്തെ അംഗീകരിക്കുന്നുവെങ്കിലും അത് നിംഫീൽസ് നിരയിലെ വാട്ടർ ലില്ലിയിൽ സ്ഥാപിച്ചിരിക്കുന്നു.1985- ലെ ഡാൾഗ്രിൻ സമ്പ്രദായവും 1992- ലെ തോൺ സമ്പ്രദായവും അനുസരിച്ച് അതിന്റെതന്നെ സ്വന്തം നിരയായ നെലുമ്പോണേൽസിൽ സ്ഥാപിക്കുകയും ചെയ്തു. യുഎസ്ഡി താമര കുടുംബത്തെ ഇപ്പോഴും വാട്ടർലില്ലിനിരയിൽ തരം തിരിച്ചിരിക്കുന്നു.[5]

സ്വഭാവഗുണങ്ങൾ

തിരുത്തുക

അൾട്രാഹൈഡ്രോഫോബിസിറ്റി

തിരുത്തുക

നെലംബോയുടെ ഇലകൾ ജലത്തെ പ്രതിരോധിക്കുന്നു (അതായത്, അവ അൾട്രാഹൈഡ്രോഫോബിസിറ്റി പ്രകടമാക്കുന്നു), ഇതിനെ ലോട്ടസ് എഫക്ട് എന്നുവിളിക്കുന്നു.[6]അൾട്രാഹൈഡ്രോഫോബിസിറ്റിയിൽ രണ്ട് മാനദണ്ഡങ്ങൾ ഉൾപ്പെടുന്നു: ജലകണികകൾക്കും ഇലയുടെ ഉപരിതലത്തിനും ഇടയിൽ വളരെ ഉയർന്ന വാട്ടർകോൺടാക്ട് ആങ്കിളും വളരെ താഴ്ന്ന റോൾ ഓഫ് ആങ്കിളും കാണപ്പെടുന്നു.[7]ഇതിനർത്ഥം ജലത്തിന് ഒരേ രീതിയിൽ ഇലയുടെ ഉപരിതലത്തിൽ ബന്ധം വരണമെന്നുള്ളതാണ്. ഏതെങ്കിലും കാരണവശാൽ കോണിനുവ്യത്യാസം വരുകയാണെങ്കിൽ ജലകണികകൾ ഇലയുടെ മുകളിലൂടെ ഉരുളുന്നു. [8]നെലംബോ ഇലകളുടെ ഉപരിതലത്തിൽ കാണപ്പെടുന്ന പാപ്പില്ലയുടെ ഇടതൂർന്ന പാളിയിൽ അൾട്രാഹൈഡ്രോഫോബിസിറ്റി കാണപ്പെടുന്നു.[9] ജലകണികകളുടെയും ഇലയുടെയും തമ്മിലുള്ള ബന്ധത്തിന്റെ വ്യാപ്തി കുറയ്ക്കാൻ ഇത് സഹായിക്കുന്നു.[9]

  1. Hyam R, Pankhurst RJ (1995). Plants and their names : a concise dictionary. Oxford: Oxford University Press. ISBN 978-0-19-866189-4.
  2. "Nelumbo nucifera (sacred lotus)". Kew Royal Botanic Gardens. Archived from the original on 2014-05-30. Retrieved 26 July 2015.
  3. Stratigraphy at-format = vanc. Boulder, Colorado: Geological Society of America. 1977. pp. 110& Plate 5. ISBN 0-8137-1150-9.
  4. Angiosperm Phylogeny Group (2016). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG IV" (PDF). Botanical Journal of the Linnean Society. 181 (1): 1–20. doi:10.1111/boj.12385. ISSN 0024-4074.
  5. http://plants.sc.egov.usda.gov/core/profile?symbol=NENU2, Click on Classification tab, three to the right of the General tab under which the webpage opens. (It is all the same web address.)
  6. Darmanin T, Guittard F (1 June 2015). "Superhydrophobic and superoleophobic properties in nature". Materials Today. 18 (5): 273–285. doi:10.1016/j.mattod.2015.01.001.
  7. Marmur A (2004-04-01). "The Lotus Effect: Superhydrophobicity and Metastability". Langmuir. 20 (9): 3517–3519. doi:10.1021/la036369u.
  8. Marmur, Abraham (2004-04-01). "The Lotus Effect: Superhydrophobicity and Metastability". Langmuir. 20 (9): 3517–3519. doi:10.1021/la036369u. PMID 15875376. {{cite journal}}: Unknown parameter |name-list-format= ignored (|name-list-style= suggested) (help)
  9. 9.0 9.1 Zhang, Youfa; Wu, Hao; Yu, Xinquan; Chen, Feng; Wu, Jie (March 2012). "Microscopic Observations of the Lotus Leaf for Explaining the Outstanding Mechanical Properties". Journal of Bionic Engineering. 9 (1): 84–90. doi:10.1016/S1672-6529(11)60100-5. {{cite journal}}: Unknown parameter |name-list-format= ignored (|name-list-style= suggested) (help)

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നെലുംബോ&oldid=3904951" എന്ന താളിൽനിന്ന് ശേഖരിച്ചത്