നസ്രിയ നസീം

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(Nazriya Nazim എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു മലയാളം തമിഴ് ചലച്ചിത്ര അഭിനേത്രിയാണ് നസ്രിയ എന്ന നസ്രിയ നസീം (ജനനം: ഡിസംബർ 20, 1994).[2]

നസ്രിയ നസീം
ജനനം (1994-12-20) ഡിസംബർ 20, 1994  (29 വയസ്സ്)
തൊഴിൽഅവതാരിക, ചലച്ചിത്രതാരം, പിന്നണിഗായിക
സജീവ കാലം2006–ഇതുവരെ
ജീവിതപങ്കാളി(കൾ)ഫഹദ് ഫാസിൽ[1] (2014മുതൽ)
വെബ്സൈറ്റ്www.nazriya4u.com

നസ്രിയ തന്റെ പ്രൊഫെഷണൽ ജീവിതം തുടങ്ങുന്നത് ഒരു ടെലിവിഷൻ ചാനലിൽ അവതാരിക ആയിട്ടാണ്. പളുങ്ക് (2006) എന്ന ചിത്രത്തിൽ ബാലതാരം ആയിട്ടാണ് അഭിനയ രംഗത്തേക്ക് ചുവടെടുത്തുവെക്കുന്നത്. അതിനു ശേഷം മാഡ് ഡാഡ് (2013) എന്ന ചിത്രത്തിലൂടെ നായികയായി വളർന്നു. അവതാരക, അഭിനേത്രി എന്നതിലുപരി നല്ല ഒരു ഗായിക കൂടിയാണ്. ഏതാനും ചിത്രങ്ങളിൽ പിന്നണി ഗായികയിട്ടും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് കൂടി ചുവടെടുത്തു വെച്ചിരിക്കുകയാണ്.

സ്വകാര്യ ജീവിതം

തിരുത്തുക

ദുബായിൽ നിന്നും 2006 തിരുവനന്തപുരത്തു വന്നു താമസം ആരംഭിച്ച നസ്രിയ തിരുവനന്തപുരം ക്രൈസ്റ്റ് നഗർ തിരുവല്ലം സ്‌കൂളിലെ പ്ലസ്‌ ടു വിദ്യാർഥിനി ആയിരുന്നു. മലയാളചലച്ചിത്രനടൻ ഫഹദ് ഫാസിലുമായി 21 ഓഗസ്റ്റ് 2014ൽ നസ്രിയ നസീം വിവാഹിതരായി. 2014 ൽ വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന നസ്രിയ 2018 ൽ അഞ്‌ജലി മേനോൻ സംവിധാനം നിർവഹിച്ച കൂടെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചു വരികയായിരുന്നു.

അഭിനയിച്ച ചിത്രങ്ങൾ

തിരുത്തുക
വർഷം ചലച്ചിത്രം വേഷം ഭാഷ കുറിപ്പ്
2006 പളുങ്ക് ഗീതു മലയാളം ബാലതാരം
2010 പ്രമാണി സിന്ധു മലയാളം ബാലതാരം
ഒരുനാൾ വരും ധന്യ മലയാളം ബാലതാരം
2013 മാഡ് ഡാഡ് മരിയ മലയാളം
നേരം ജീന മലയാളം
വേണി തമിഴ്
രാജാ റാണി കീർത്തന തമിഴ്
നെയ്യാണ്ടി വന റോജാ തമിഴ്
2014 സലാലാ മൊബൈൽസ് ഷഹാന മലയാളം
ഓം ശാന്തി ഓശാന പൂജ മാത്യു മലയാളം
വായ് മൂടി പേസവും അഞ്ജന തമിഴ്
സംസാരം ആരോഗ്യത്തിന് ഹാനികരം മലയാളം
"ബാംഗളൂർ ഡേയ്സ് ദിവ്യപ്രകാശ് മലയാളം
തിരുമണം എന്നും നിക്കാഹ് വിഷ്ണുപ്രിയ തമിഴ്
2018 കൂടെ ജെന്നിഫർ തോമസ് മരിയ മലയാളം
2020 ട്രാൻസ് എസ്തർ ലോപ്പസ് മലയാളം
മണിയറയിലെ അശോകൻ ഇന്ദു മലയാളം

നിർമ്മാണത്തിൽ പങ്കാളിയായ ചിത്രങ്ങൾ

തിരുത്തുക
വർഷം ചലച്ചിത്രം ഭാഷ കുറിപ്പുകൾ
2018 വരത്തൻ മലയാളം
2019 കുമ്പളങ്ങി നൈറ്റസ് മലയാളം

പിന്നണി ഗായിക

തിരുത്തുക
വർഷം പാട്ട് ചലച്ചിത്രം ഭാഷ കുറിപ്പുകൾ
2014 ലാ ലാ ലസാ (ഉമ്മച്ചി റാപ് ) സലാലാ മൊബൈൽസ് മലയാളം
2014 എന്റെ കണ്ണിൽ നിനക്കായ് ബാംഗ്ലൂർ ഡെയ്സ് മലയാളം
2018 പുതിയൊരു പാതയിൽ വരത്തൻ മലയാളം

പുരസ്കാരങ്ങൾ

തിരുത്തുക
  1. വിവാഹിതരായി, ഫഹദ് ഫാസിലും നസ്രിയയും. "ഫഹദ് ഫാസിലും നസ്രിയയും വിവാഹിതരായി". 21 ഓഗസ്റ്റ് 2014. ഇന്ത്യാവിഷൻ. Archived from the original on 2014-08-23. Retrieved 2014 ഓഗസ്റ്റ് 21. {{cite web}}: Check date values in: |accessdate= (help)
  2. "നസ്രിയ സെലിബ്രേറ്റ്സ് ഹെർ 19ബർത്ത്ഡേ". 2013 ഡിസംബർ 20. Archived from the original on 2014-01-21. Retrieved 2014 ജനുവരി 21. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=നസ്രിയ_നസീം&oldid=3776680" എന്ന താളിൽനിന്ന് ശേഖരിച്ചത്