അറുപത്തിമൂവർ

(Nayanars എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നായന്മാർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ നായന്മാർ (വിവക്ഷകൾ) എന്ന താൾ കാണുക. നായന്മാർ (വിവക്ഷകൾ)

ശിവഭക്തന്മാരായി ദക്ഷിണാപഥത്തിൽ പ്രാചീനകാലത്തുണ്ടായിരുന്ന അറുപത്തിമൂന്ന് വ്യക്തികൾ[1]. ഇവർ അനേകം വിശിഷ്ട ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ഇവരിൽ പ്രധാനികൾ തിരുജ്ഞാനസംബന്ധർ, തിരുനാവുക്കരശർ, സുന്ദരമുർത്തി എന്നിങ്ങനെ മൂന്നുപേരാണ്‌.[2] [3]തമിഴ് ഭക്തകവിയായിരുന്ന നന്ദനാരും അറുപത്തിമൂവരിൽ ഒരാളാണ്. [4]

ഇവരുടെ പേരുകൾ ആദ്യം എഴുതിയത് സുന്ദരമുർത്തി ആയിരുന്നുവത്രെ. അദ്ദേഹം തിരുത്തൊണ്ടത്തൊകൈ എന്ന കൃതിയിൽ കാരയ്ക്കലമ്മ വരെയുള്ള ശിവഭക്തന്മാരെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. പിന്നീട് രാജരാജചോളൻ ഒന്നാമന്റെ കാലഘട്ടത്തിൽ ഒരു ക്ഷേത്രത്തിലെ പൂജാരിയായിരുന്ന നമ്പിയാണ്ടാർ നമ്പി അത് വിപുലപ്പെടുത്തി. ഈ ഗ്രന്ഥത്തിൽ അറുപത്തിമൂവരെ കുറിച്ചുള്ള കഥകൾ ഉണ്ട്. പിന്നീട് സേക്കിയാർ  എഴുതിയ പെരിയ പുരാണം കൂടി കൂട്ടിച്ചേർത്തു. ഇതെല്ലാം കൂടി വിശുദ്ധഗ്രന്ഥം എന്ന നിലയിൽ തിരുമുറൈ എന്ന് അറിയപ്പെടുന്നു.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നായനാർമാർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അറുപത്തിമൂവർ&oldid=3960510" എന്ന താളിൽനിന്ന് ശേഖരിച്ചത്