പെരിയപുരാണം
12-ആം ശതകത്തിൽ തമിഴിൽ രചിക്കപ്പെട്ട ഒരു കാവ്യമാണ് പെരിയപുരാണം[1]. ശിവഭക്തനായ കവി ചേക്കിഴാർ ആണ് ഇത് രചിച്ചിട്ടുള്ളത്. അറുപത്തിമൂവരുടെ ജീവചരിത്രമാണ്, ശിവഭക്തിപ്രധാനമായ ഈ ഗ്രന്ഥത്തിലെ വിഷയം. ഭക്തന്മാരെ കുറിച്ചുള്ള പുരാണം എന്ന അർത്ഥത്തിൽ ഇത് തിരുതൊണ്ടർ പുരാണം എന്നും കൂടാതെ ഭക്തർ പുരാണം എന്നും അറിയപ്പെടുന്നു.
തിരുമുറൈ | ||
---|---|---|
63-നായനാർമാരുടെ 12-പുസ്തകങ്ങളടങ്ങിയ തമിഴ്-ശൈവ സ്തോത്രകൃതി. | ||
ഭാഗം | കൃതി | രചയിതാവ് |
1,2,3 | തിരുക്കടൈക്കാപ്പ് | സംബന്ധർ |
4,5,6 | തേവാരം | തിരുനാവുക്കരശ് |
7 | തിരുപ്പാട്ട് | സുന്ദരർ |
8 | തിരുവാചകം & തിരുക്കോവൈയാർ |
മാണിക്കവാചകർ |
9 | തിരുവിശൈപ്പാ & തിരുപ്പല്ലാണ്ട് |
പലർ |
10 | തിരുമന്ത്രം | തിരുമൂലർ |
11 | പ്രബന്ധം | പലർ |
12 | പെരിയപുരാണം | സേക്കിഴാർ |
സ്തുതിക്കപ്പെട്ട സ്ഥലങ്ങൾ | ||
സ്തുതിക്കപ്പെട്ട സ്ഥലങ്ങൾ | ||
രാജരാജ ചോഴൻ ഒന്നാമൻ | ||
നമ്പിയാണ്ടാർ നമ്പി |
ശൈവ മതാനുയായികൾക്ക് മാർഗ്ഗ ദർശ്ശികളായി 63 നായനാർമാരുണ്ടെന്നും, അവർ സ്തോത്രങ്ങൾ നിർമ്മിച്ചു പാടിയിടുള്ള ക്ഷേത്രങ്ങളെ പാടൽ പെറ്റ ക്ഷേത്രങ്ങൾ എന്നും വിശേഷിപ്പിയ്ക്കുന്നു. ഈ നായനാർമാരുടെ ചരിതങ്ങളാണ് പെരിയപുരാണത്തിൽ വിവരിയ്ക്കുന്നത്.[2] പിൽക്കാലത്ത് പെരിയപുരാണം ആസ്പദമാക്കി നാടക കീർത്തനങ്ങൾ എഴുതുകയും അവതരിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-24. Retrieved 2015-03-19.
- ↑ ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങൾ.2014.പേജ് 220. എസ്.പി.സി.എസ്.