നല്ല തങ്ക
മലയാള ചലച്ചിത്രം
(Nalla Thanka എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉദയാ സ്റ്റുഡിയോ നിർമ്മിച്ച രണ്ടാമതു ചലച്ചിത്രമാണ് 1950-ൽ പുറത്തിറങ്ങിയ നല്ല തങ്ക. കുഞ്ചാക്കോയും കെ.വി. കോശിയും ചേർന്നു നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പി.വി. കൃഷ്ണയ്യരാണ്. അഗസ്റ്റിൻ ജോസഫ്, വൈക്കം മണി, മിസ്സ് കുമാരി, മിസ്സ് ഓമന, എസ്.പി. പിള്ള എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. സംഗീതസംവിധാനം വി. ദക്ഷിണാമൂർത്തിയും ചിത്രത്തിന്റെ ഛായാഗ്രഹണം പി.കെ. മാധവൻ നായരും നിർവഹിച്ചിരിക്കുന്നു. നല്ല തങ്കൾ എന്ന തമിഴ് ഐതിഹ്യത്തെ ആസ്പദമാക്കി മുതുകുളം രാഘവൻ പിള്ളയാണ് ചിത്രത്തിന്റെ രചനയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മിസ് കുമാരിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഗായകനും നടനുമായ അഗസ്റ്റിൻ ജോസഫും വൈക്കം മണിയും മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു[2].
നല്ല തങ്ക | |
---|---|
സംവിധാനം | പി.വി. കൃഷ്ണയ്യർ |
നിർമ്മാണം | കുഞ്ചാക്കോ കെ.വി. കോശി |
രചന | മുതുകുളം രാഘവൻ പിള്ള |
അഭിനേതാക്കൾ | അഗസ്റ്റിൻ ജോസഫ് വൈക്കം മണി മിസ്സ് കുമാരി മിസ്സ് ഓമന എസ്.പി. പിള്ള |
സംഗീതം | വി. ദക്ഷിണാമൂർത്തി |
ഛായാഗ്രഹണം | എ. ഷൺമുഖം പി.കെ. മാധവൻ നായർ |
ചിത്രസംയോജനം | കെ.ഡി ജോർജ്ജ് |
സ്റ്റുഡിയോ | കെ. & കെ. കമ്പൈൻസ് ഉദയാ സ്റ്റുഡിയോ |
റിലീസിങ് തീയതി | 14/01/1950 [1] |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനയിച്ചവർ
തിരുത്തുകഅവലംബം
തിരുത്തുക- ↑ http://www.malayalasangeetham.info/m.php?2349
- ↑ "NALLA THANKA 1950". Archived from the original on 2010-09-05. Retrieved 2011-11-20.