മൗണ്ട് കെനിയ ദേശീയോദ്യാനം

(Mount Kenya National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കെനിയയിലെ ഒരു സംരക്ഷിത പ്രദേശമാണ് മൗണ്ട് കെനിയയും അതിന്റെ പ്രാന്തപ്രദേശങ്ങളും ഉൾപ്പെടുന്ന മൌണ്ട് കെനിയ ദേശീയോദ്യാനം. ദേശീയോദ്യാന പദവി ലഭിക്കുന്നതിന് മുൻപേ ഈ പ്രദേശം മുഴുവനായും ഒരു സംരക്ഷിത വനമേഖലയായിരുന്നു.[1] 1978 ഏപ്രിലിൽ ഈ പ്രദേശത്തെ യുനെസ്കോ ഒരു സംരക്ഷിത ജൈവമണ്ഡലമായി പ്രഖ്യാപിച്ചു.[2] ദേശീയോദ്യാനത്തേയും അതിനോട്ചേർന്ന സംരക്ഷിത വനമേഖലയേയും യുനെസ്കോ 1997-ൽ ലോകപൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി.[3]

മൗണ്ട് കെനിയ ദേശീയോദ്യാനം
കെനിയൻ പർവ്വതതിലെ മാക്കിൻഡർ താഴ്‌വര
Map showing the location of മൗണ്ട് കെനിയ ദേശീയോദ്യാനം
Map showing the location of മൗണ്ട് കെനിയ ദേശീയോദ്യാനം
Locationകെനിയ
Coordinates0°07′26″S 37°20′12″E / 0.12389°S 37.33667°E / -0.12389; 37.33667
Area715 കി.m2 (276 ച മൈ)
Established1949
Official nameMount Kenya National Park/Natural Forest
TypeNatural
Criteriavii, ix
Designated1997 (21st session)
Reference no.800
State PartyKenya
RegionAfrica
Extension2013

കെനിയൻ സർക്കാർ, മൗണ്ട് കെനിയയേയും ചുറ്റുമുള്ള പ്രദേശങ്ങളേയും ദേശീയോദ്യാനമായി ഉയർത്തിയതിനുപിന്നിൽ പ്രധാനമായും 4 കാരണങ്ങൾ ഉണ്ടായിരുന്നു. വിനോദ സഞ്ചാരത്തിൽ ഈ മേഖലക്കുള്ള പ്രാധാന്യം, പ്രാദേശികവും, ദേശീയവുമായ സമ്പദ് വ്യവസ്ഥയിൽ മൗണ്ട് കെനിയ വഹിക്കുന്ന പങ്ക്, അത്യപൂർവ്വമായ പ്രകൃതിഭംഗിയുള്ള ഈ പ്രദേശത്തെയും ഇവിടത്തെ ജൈവവൈവിധ്യത്തേയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം, കൂടാതെ ഭൂഗർഭജലസംഭരണത്തിൽ ഈ പ്രദേശം വഹിക്കുന്ന പങ്ക് തുടങ്ങിയവയാണ് ആ കാരണങ്ങൾ.[4]

715 ചതുരശ്ര കിലോമീറ്റർ ആണ് ദേശീയോദ്യാനത്തിന്റെ വിസ്തൃതി. ഇവയിൽ ഭൂരിഭാഗം സ്ഥലവും സമുദ്രനിരപ്പിൽനിന്ന് 3000 മീറ്റർ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.[5][6] പർവ്വതത്തിന്റെ താഴ്വാര മേഖലകളിൽ കൊളോബസ് കുരങ്ങുകൾ, കേപ് ബഫല്ലോ തുടങ്ങിയ ജീവികൾ കാണപ്പെടുന്നു.[7][8]

ചിത്രശാല

തിരുത്തുക
  1. Kenya Wildlife Service. "Mount Kenya National Park". Archived from the original on 2010-01-25. Retrieved 2011-02-23.
  2. United Nations Environment Programme (1998). "Protected Areas and World Heritage". Archived from the original on 2007-01-15. Retrieved 2008-02-23. {{cite web}}: Unknown parameter |dead-url= ignored (|url-status= suggested) (help)
  3. United Nations (2008). "Mount Kenya National Park/Natural Forest". Archived from the original on 2006-12-30. Retrieved 2008-02-23.
  4. Gichuki, Francis Ndegwa (August 1999). "Threats and Opportunities for Mountain Area Development in Kenya". Ambio. 28 (5). Royal Swedish Academy of Sciences: 430–435. Archived from the original (subscription required) on 2005-12-31.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; unep2 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; development2 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. Ojany, Francis (August 1993). "Mount Kenya and its Environs: A review of the interaction between mountain and people in an equatorial setting". Mountain Research and Development. 13 (3). International Mountain Society: 305–309. doi:10.2307/3673659. JSTOR 3673659. {{cite journal}}: Cite has empty unknown parameter: |1= (help)
  8. Speck, Heinrich (1982). "Soils of the Mount Kenya Area: Their formation, ecology, and agricultural significance". Mountain Research and Development. 2 (2). International Mountain Society: 201–221. doi:10.2307/3672965. JSTOR 3672965.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക