മുഹമ്മദ് അനസ്

(Mohammad Anas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ ഒരു ഹ്രസ്വദൂര ഓട്ടക്കാരനാണ് മുഹമ്മദ് അനസ്. 2016ലെ റിയോ ഒളിമ്പിക്‌സിൽ ഇന്ത്യക്ക് വേണ്ട 400 മീറ്റർ ഓട്ടത്തിലും 4 ഗുണം 400 മീറ്റർ പുരുഷ റിലേ ടീമിലും ഇദ്ദേഹം അംഗമാണ്.

മുഹമ്മദ് അനസ്
വ്യക്തി വിവരങ്ങൾ
ഉയരം1.77 മീ (5 അടി 9+12 ഇഞ്ച്)
ഭാരം69 kg (152 lb)
Sport
രാജ്യം ഇന്ത്യ
കായികമേഖലTrack and field
ഇനം(ങ്ങൾ)400 metres
അംഗീകാരങ്ങൾ
ഏറ്റവും മികച്ച പ്രകടനങ്ങൾ400m: 45.40s (Bydgoszcz 2016)

2016 ജൂണിൽ പോളണ്ടിൽ നടന്ന പോളിഷ് അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പിൽ അനസ് 400മീറ്ററിൽ ദേശീയ റെക്കോർഡ് തകർത്തിരുന്നു. 45.40 സെക്കന്റ് എന്ന ഒളിമ്പിക് യോഗ്യത ലക്ഷ്യം നേടി.[1]. മിൽഖാ സിങ്ങിനും കെ.എം. ബിനുവിനും ശേഷം 400 മീറ്ററിൽ ഒളിമ്പികസ് യോഗ്യത നേടുന്ന ഇന്ത്യക്കാരനാണ് മുഹമ്മദ് അനസ്.[2] ബംഗളുരുവിൽ നടന്ന ഇന്ത്യൻ ഗ്രാന്റ് പ്രീയിൽ 4 ഗുണം 40 മീറ്റർ റിലേയിൽ ദേശീയ റെക്കോർഡ് തിരുത്തിയ ടീമിൽ അംഗമായിരുന്നു. അന്ന് മൂന്ന് മിനിട്ട് 00.91 സെക്കൻഡിലാണ് മുഹമ്മദ് അനസ് ഉൾപ്പെട്ട റിലേ ടീം റെക്കോർഡ് സൃഷ്ടിച്ചത്. ഇതിന് നാലാഴ്ച മുൻപ് അനസ്, കുഞ്ഞിമുഹമ്മദ്, അയ്യസാമി ധരുൺ, അരോകിയ രാജീവ്‌ എന്നിവർ തുർക്കിയിൽ വെച്ച് തീർത്ത 3:02: 17 സെക്കന്റ് എന്ന ഇന്ത്യൻ ദേശീയ റെക്കോർഡാണ് ബംഗളൂരുവിൽ തിരുത്തി കുറിച്ചത്. ഈ പ്രകടനം ലോക റാങ്കിങ്ങിൽ ഈ റിലെ ടീമിന് 13ആം സ്ഥാനത്തെത്താൻ സഹായകരമായി.[3] ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടുന്ന നൂറാമത് ഇന്ത്യൻ താരമാണ് അനസ്[4] അദ്ദേഹത്തെ 2019 ലെ അർജുന പുരസ്കാരത്തിന് ശുപാർശ ചെയ്തിട്ടുണ്ട്. [5]

ജീവിത രേഖ

തിരുത്തുക

1994 സെപ്തംബർ 17ന് കേരളത്തിലെ കൊല്ലം ജില്ലയിലെ നിലമേലിൽ ജനിച്ചു. പൂർണ നാമം മുഹമ്മദ് അനസ് യഹ്‌യ.

  1. Prasad, Vishnu (26 July 2016). "Mohammed Anas looks to fulfil his father's dreams". The New Indian Express. Archived from the original on 2016-08-16. Retrieved 2 August 2016.
  2. "Navy man from Kerala qualifies for Olympics". The New Indian Express. 29 June 2016. Archived from the original on 2016-08-16. Retrieved 2 August 2016.
  3. "India's 4x400m relay teams qualify for Rio Olympics". Rediff. 10 July 2016. Retrieved 2 August 2016.
  4. http://www.kairalinewsonline.com/2016/06/26/58491.html Archived 2016-07-31 at the Wayback Machine.<nowiki>
  5. https://malayalam.news18.com/news/sports/malayali-athlete-mohammed-anas-receives-arjuna-award-rv-150203.html
"https://ml.wikipedia.org/w/index.php?title=മുഹമ്മദ്_അനസ്&oldid=4021647" എന്ന താളിൽനിന്ന് ശേഖരിച്ചത്