ഇന്ത്യയുടെ ഒരു രാജ്യാന്തര മധ്യദൂര ഓട്ടക്കാരനാണ് കെ. എം. ബിനു. കേരളത്തിലെ ഇടുക്കി ജില്ലയിലെ കൊമ്പൊടിഞ്ഞാൽ കലയത്തുംകുഴി സ്വദേശി. ഇന്ത്യൻ റെയിൽവേയിൽ ഉദ്യോഗസ്ഥൻ. ഏഷ്യൻ ഗെയിംസിലും ഒളിമ്പിക്സിലും ഇന്ത്യയെ പ്രതിനീധകരിച്ചു. 800 മീറ്റർ 400 മീറ്റർ, റിലേ എന്നിവയാണ്‌ ബിനുവിന്റെ മത്സരയിനങ്ങൾ. രാജ്യാന്തര കായികതാരം കെ.എം. ബീനാമോൾ സഹോദരിയാണ്‌.

കെ. എം. ബിനു
K. M. Binu in 2006.
വ്യക്തി വിവരങ്ങൾ
പൂർണ്ണനാമംകലയത്തുംകുഴി മാത്യൂസ് ബിനു
പൗരത്വം ഇന്ത്യ
ജനനത്തീയതി (1980-12-20) ഡിസംബർ 20, 1980  (42 വയസ്സ്)
ജന്മസ്ഥലംഇടുക്കി, കേരളം, ഇന്ത്യ
ഉയരം1.72 മീ (5 അടി 7 12 ഇഞ്ച്)[1]
ഭാരം61 കി.ഗ്രാം (134 lb; 9.6 st)
Sport
രാജ്യംIndia
കായികമേഖലഓട്ടം
ഇനം(ങ്ങൾ)400 മീറ്റർ, 800 മീറ്റർ
ക്ലബ്ഇന്ത്യൻ റെയിൽവെ
വിരമിച്ചത്No

ഇന്ത്യക്കുവേണ്ടി ഒരേ ഏഷ്യാഡിൽ മെഡൽ നേടുന്ന ആദ്യ സഹോദരങ്ങൾ, ഒരേ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച സഹോദരങ്ങൾ തുടങ്ങി ഒട്ടേറെ അപൂർവതകൾക്ക് ഉടമകളാണ്‌ ബിനുവും ബീനാമോളും.

ജീവിത രേഖ തിരുത്തുക

ഇടുക്കി ജില്ലയിലെ കൊമ്പൊടിഞ്ഞാൽ ഗ്രാമത്തിൽ കലയത്തും കുഴി മാത്യു-മറിയക്കുട്ടി ദമ്പതികളുടെ മകൻ. ജനനം-1980 ഡിസംബർ20ന്‌. ചേച്ചിയുടെ പാത പിന്തുടർന്ന്‌ അത്‌ലറ്റിക്സിൽ‍ എത്തിയ ബിനു താരമായി ഉദിച്ചുയർന്നത്‌ വളരെ പെട്ടെന്നാണ്‌. ബീനാമോളുടെ കായിക മികവ്‌ തേച്ചുമിനുക്കിയ കോച്ച്‌ പുരുഷോത്തമൻ തന്നെയായിരുന്നു ബിനുവിന്റെയും ഗുരു.

2000-മാണ്ടിൽ ബാംഗ്ളൂരിൽ നടന്ന ഫെഡറേഷൻ കപ്പിലും ചെന്നൈയിൽ നടന്ന ദേശീയ അത്‌ലറ്റിക് മീറ്റിലും 800 മീറ്ററിൽ സ്വർണം നേടി. 2002-ൽ ബാങ്കോക്കിൽ നടന്ന ഏഷ്യൻ ഗ്രാൻറ് പ്രീ മീറ്റിൽ സ്വർണവും ഹൈദരാബാദിലെ മീറ്റിൽ വെള്ളിയും നേടി. ഇതേ വർഷം‍ ബുസാൻ ഏഷ്യൻ ഗെയിംസിൽ 800 മീറ്ററിൽ വെള്ളിമെഡൽ നേടി. 400 മീറ്ററിൽ ശ്രദ്ധ കേന്ദ്രീകരിച്ചതുമുതൽ ഈയിനത്തിൽ തുടർച്ചയായി ശ്രദ്ധേയമായ പ്രകടനം നടത്തി.

ന്യൂഡൽഹിയിൽ നടന്ന നാഷണൽ സർക്യൂട്ട്‌ മീറ്റിൽ കായികജീവിതത്തിലെ ഏറ്റവും മികച്ച പ്രകനത്തോടെയാണ്‌ ബിനു 400 മീറ്ററിൽ ഒളിമ്പിക്സ്‌ യോഗ്യത നേടിയത്‌. 45.95 സെക്കൻറാണ് യോഗ്യതാമാർക്കായി നിശ്ചയിച്ചിരുന്നത്‌. ഫിനിഷ്‌ ചെയ്തത്‌ 45.59 സെക്കൻഡിലും.

ബീനാമോൾക്ക്‌ രാജീവ്‌ ഗാന്ധി ഖേൽരത്ന നൽകാനുള്ള കേന്ദ്ര സ്പോർടസ്‌ മന്ത്രാലയത്തിന്റെ തീരുമാനം വന്ന ദിവസം ബ്രിട്ടീഷ്‌ ബി.എം.സി. മീറ്റിൽ വെള്ളി മെഡൽ നേടിക്കൊണ്ടാണ്‌ ബിനു ആഘോഷിച്ചത്‌. 2007-ൽ അർജുനാ അവാർഡിനായി പരിഗണിക്കപ്പെട്ടു.

അവലംബം തിരുത്തുക

  1. "Mathews Binu Biography and Statistics". Sports Reference LLC. മൂലതാളിൽ നിന്നും 2010-11-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-09-06.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കെ.എം._ബിനു&oldid=3803272" എന്ന താളിൽനിന്ന് ശേഖരിച്ചത്