ഇന്ത്യയിലെ ഒരു ട്രാക്ക് ആൻഡ് ഫീൽഡ് കായിക താരമാണ് അരോകിയ രാജീവ്. 400 മീറ്റർ ഓട്ടത്തിലാണ് ഇദ്ദേഹം മത്സരിക്കുന്നത്.

അരോകിയ രാജീവ്‌
2017 ജൂലൈ 07 ന് ഭുവനേശ്വറിൽ നടന്ന 22-ാമത് ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ അരോക്കിയ രാജീവ്.
വ്യക്തിവിവരങ്ങൾ
മുഴുവൻ പേര്Soundararajan Arokia Rajiv
ദേശീയതIndian
ജനനം (1991-05-22) 22 മേയ് 1991  (32 വയസ്സ്)
Tiruchirappalli, Tamil Nadu, India
ഉയരം175 cm (5 ft 9 in)[1]
ഭാരം65 kg (143 lb)[1]
Sport
രാജ്യംIndia
കായികയിനംTrack and field
Event(s)400 metres
നേട്ടങ്ങൾ
Personal best(s)45.70 (National open athletic 2015)
Updated on 6 October 2014.

ജീവിത രേഖ തിരുത്തുക

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ഒരു പാവപ്പെട്ട കുടുംബത്തിൽ 1991 മെയ് 22ന് ജനനം.[1] സ്‌കൂൾ വാൻ ഡ്രൈവറായ വൈ സൗന്ദരരാജനാണ് പിതാവ്. ലാൽഗുഡിയിലെ ഗവൺമെന്റ് ബോയ്‌സ് ഹൈസ്‌കൂളിലും തിരുച്ചിറപ്പള്ളിയിലെ സെന്റ് ജോസഫ് കോളേജിലുമായി പഠനം പൂർത്തിയാക്കി.[2]

കായിക രംഗത്ത് തിരുത്തുക

ലോംഗ് ജംപ് താരമായാണ് കായിക രംഗത്തെത്തിയത്. 2014ലെ ഏഷ്യൻ ഗെയിംസിൽ 400മീറ്റർ ഓട്ടത്തിൽ വെങ്കല മെഡൽ നേടി. 45.92 സെക്കന്റിൽ ലക്ഷ്യം നേടിയാണ് മൂന്നാം സ്ഥാനത്തെത്തിയത്.[3] പോളിഷ് നാഷനൽ അത് ലറ്റിക് ചാംമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 400 മീറ്റർ ഓട്ടത്തിൽ 45.40 സെക്കൻഡ് എന്ന ഒളിമ്പിക്‌സ് യോഗ്യതാ മാർക് നേടാനാവത്തതിനെ തുടർന്ന് 2016ലെ റിയോ ഒളിമ്പിക്‌സിൽ പങ്കെടുക്കാനായില്ല. 400 മീറ്ററിലെ ഇന്ത്യൻ ദേശീയ താരമായ അരോകിയ രാജീവിന്റെ 45.47 സെക്കന്റ് എന്ന ദേശീയ റെക്കോർഡ് മറികടന്ന് മലയാളിയായ മുഹമ്മദ് അനസ് 45.44 സെക്കൻഡിൽ 400 മീറ്റർ പൂർത്തിയാക്കി റിയോ ഒളിമ്പിക്‌സിന് യോഗ്യത നേടി.

അവലംബം തിരുത്തുക

  1. 1.0 1.1 1.2 "Arokia Rajiv". results.glasgow2014.com. 2014 Commonwealth Games. Retrieved 20 September 2015.
  2. "Lalgudi youth wins bronze in Asiad". The Hindu. 30 September 2014. Retrieved 6 October 2014. {{cite web}}: Italic or bold markup not allowed in: |publisher= (help)
  3. "Braving odds, the Arokia Rajiv way". Deccan Herald. 30 September 2014. Retrieved 6 October 2014. {{cite web}}: Italic or bold markup not allowed in: |publisher= (help)
"https://ml.wikipedia.org/w/index.php?title=അരോകിയ_രാജീവ്‌&oldid=3418829" എന്ന താളിൽനിന്ന് ശേഖരിച്ചത്