ഒരു ഇന്ത്യൻ കായിക താരമാണ് അയ്യസാമി ധരുൺ. 400 മീറ്റർ ഓട്ടം, 400 മീറ്റർ ഹർഡലിങ് ഓട്ടം എന്നിവയിലാണ് ഇദ്ദേഹം വൈദഗ്ദ്ധ്യം നേടിയിരിക്കുന്നത്. 2016ൽ ബ്രസീലിലെ റിയോയിൽ നടന്ന 4 ഗുണം 400 മീറ്റർ റിലേയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ ഇദ്ദേഹം യോഗ്യത നേടിയിട്ടുണ്ട്.

അയ്യസാമി ധരുൺ
Sport
രാജ്യം ഇന്ത്യ
കായികമേഖലTrack and field
ഇനം(ങ്ങൾ)400 metres, 400 metres hurdles
അംഗീകാരങ്ങൾ
ഏറ്റവും മികച്ച പ്രകടനങ്ങൾ400 m: 48.24 seconds (Bangalore 2013)
400 m hurdles: 50.51 seconds (Bangalore 2016)

ജീവിത രേഖ

തിരുത്തുക

തമിഴ്‌നാട്ടിലെ തിരിപ്പൂർ ജില്ലയിലെ അവിനാശിക്കടുത്ത് റാവുത്തംപാളയത്ത് 1996 ഡിസംബർ 31ന് ജനിച്ചു.[1] ധരുൺ നാലാം ക്ലാസിൽ പഠിക്കുന്ന സമയത്ത് പിതാവ് ക്ഷയ രോഗം ബാധിച്ച് മരണപ്പെട്ടു. മാതാവ് സ്‌കൂൾ അധ്യാപികയാണ്. സഹോദരി സത്യ തമിഴ്‌നാട് സംസ്ഥാന വോളിബോൾ ടീമംഗമാണ്.[2] കർണ്ണാടകയിലെ മൂദാബിദ്രിയിലെ ആൽവാസ് ആർട്‌സ് കോളേജിൽ നിന്ന് ബി.എ ബിരുദം നേടി.[3] പത്താം തരത്തിൽ പഠിക്കുന്ന് കാലത്ത് തമിഴ്‌നാടിന് വേണ്ടി ഖോ ഖോ മൽസരത്തിൽ പങ്കെടുത്തിരുന്നു. [4][5]

കായിക രംഗത്ത്

തിരുത്തുക

ഗുഹാവത്തിയിൽ നടന്ന 2016ലെ സൗത്ത് ഏഷ്യൻ ഗെയിംസിൽ 400 മീറ്റർ ഹർഡിൽസിൽ സ്വർണ്ണ മെഡൽ നേടി.[6]

ബംഗളുരുവിൽ നടന്ന ഇന്ത്യൻ ഗ്രാന്റ് പ്രീയിൽ 4 ഗുണം 40 മീറ്റർ റിലേയിൽ ദേശീയ റെക്കോർഡ് തിരുത്തിയ ടീമിൽ അംഗമായിരുന്നു. അന്ന് മൂന്ന് മിനിട്ട് 00.91 സെക്കൻഡിലാണ് അയ്യസാമി ധരുൺ ഉൾപ്പെട്ട റിലേ ടീം റെക്കോർഡ് സൃഷ്ടിച്ചത്. ഇതിന് നാലാഴ്ച മുൻപ് ധരുൺ, മുഹമ്മദ് അനസ് കുഞ്ഞിമുഹമ്മദ്, അരോകിയ രാജീവ്‌ എന്നിവർ തുർക്കിയിൽ വെച്ച് സൃഷ്ടിച്ച 3:02: 17 സെക്കന്റ് എന്ന ഇന്ത്യൻ ദേശീയ റെക്കോർഡാണ് ബംഗളൂരുവിൽ തിരുത്തി കുറിച്ചത്. ഈ പ്രകടനം ലോക റാങ്കിങ്ങിൽ ഈ റിലെ ടീമിന് 13ആം സ്ഥാനത്തെത്താൻ സഹായകരമായി.[7] 1964നും 2000നും ശേഷം മൂന്നാം തവണയാണ് ഇന്ത്യൻ പുരുഷ റിലേ ടീം ഒളിമ്പിക്‌സിന് യോഗ്യത നേടുന്നത്.

  1. "Exporters' assn gives 1 lakh to Olympian". The Times of India. 23 July 2016. Retrieved 4 August 2016.
  2. "Ayyasamy Dharun Profile: 4x400m Relay". The Indian Express. 1 August 2016. Retrieved 4 August 2016.
  3. Kumar, R Vimal (23 July 2016). "Youth from Avinashi qualifies for Olympics". The Hindu. PressReader. Retrieved 4 August 2016.
  4. RSI, Prasad (14 July 2016). "From Tamil Nadu bylanes to Rio track". The Times of India. Retrieved 4 August 2016.
  5. Swaminathan, Swaroop (12 July 2016). "Run that has changed quarter-miler Dharun's world". The New Indian Express. Archived from the original on 2016-08-17. Retrieved 4 August 2016.
  6. "South Asian Games: India Win 11 Out of 12 Medals in Athletics". NDTV. 11 February 2016. Archived from the original on 2016-08-25. Retrieved 4 August 2016.
  7. "India's 4x400m relay teams qualify for Rio Olympics". Rediff. 10 July 2016. Retrieved 2 August 2016.
"https://ml.wikipedia.org/w/index.php?title=അയ്യസാമി_ധരുൺ&oldid=4022179" എന്ന താളിൽനിന്ന് ശേഖരിച്ചത്