മോഡിഫൈഡ് ന്യൂട്ടോണിയൻ ഡയനാമിൿസ്

(Modified Newtonian dynamics എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

താരാപഥങ്ങളുടെ ചില പ്രത്യേക സ്വഭാവങ്ങളെ വിശദീകരിയ്ക്കാനായി ന്യൂട്ടൺന്റെ ചലനനിയമങ്ങളെ പരിഷ്കരിച്ച് ഉണ്ടാക്കിയെടുത്ത ഒരു സിദ്ധാന്തമാണ് മോഡിഫൈഡ് ന്യൂട്ടോണിയൻ ഡയനാമിൿസ് അഥവാ MOND എന്നറിയപ്പെടുന്നത്. താരാപഥങ്ങളിലെ നക്ഷത്രങ്ങളുടെ നിരീക്ഷിയ്ക്കപ്പെട്ട വേഗതകൾക്ക് ന്യൂട്ടോണിയൻ പ്രവചനത്തിൽ നിന്നുള്ള വ്യത്യാസം വിശദീകരിയ്ക്കാനായി ഇസ്രായേലി ഭൗതികശാസ്തജ്ഞനായ മൊർദേഹായി മിൽഗ്രോം 1982 ൽ ഉണ്ടാക്കിയെടുത്തതാണ് ഈ സിദ്ധാന്തം.[2] 1960 കളിലും 70 കളിലും താരാപഥങ്ങളിലെ നക്ഷത്രങ്ങളുടെ വേഗത സംബന്ധിച്ച് പുറത്തുവന്ന നിരീക്ഷണങ്ങളുടെ പ്രധാന ചുരുക്കം അവയുടെ വേഗത താരാപഥങ്ങളുടെ കേന്ദ്രത്തിൽ നിന്ന് അകന്നുപോകുന്തോറും സ്ഥിരമായിത്തന്നെ നിൽക്കുന്നു എന്നുള്ളതായിരുന്നു.[3][4][5] ന്യൂട്ടോണിയൻ ചലനനിയമങ്ങൾ പ്രകാരം ഇവയുടെ വേഗത കേന്ദ്രത്തിൽ നിന്ന് അകലുംതോറും കുറഞ്ഞുവരണം. താരാപഥങ്ങളുടെ പുറം അരികുകളിലെ നക്ഷത്രങ്ങളിൽ അനുഭവപ്പെടുന്ന ഗുരുത്വബലം, അവയിലെ അഭികേന്ദ്ര ത്വരണത്തിന്റെ (centripetal acceleration) വർഗത്തിനനുസരിച്ചാണ് എന്ന് സങ്കല്പിച്ചാൽ ഈ വ്യതിയാനം വിശദീകരിയ്ക്കാം എന്ന് മിൽഗ്രോം നിർദ്ദേശിച്ചു. ന്യൂട്ടോണിയൻ ഗുരുത്വാകർഷണനിയമങ്ങളിൽ ഇത് ഈ ത്വരണത്തിന് ആനുപാതികമായിട്ടാണ് (വർഗത്തിനല്ല). മറ്റൊരു രീതിയിൽ പറഞ്ഞാൽ ഗുരുത്വാകർഷണം ദൂരത്തിന്റെ വർഗ്ഗമൂലത്തിനനുസരിച്ച് കുറയുന്നതിനുപകരം ലഘുവായി ദൂരത്തിനനുസരിച്ചുമാത്രം കുറയുന്നു എന്ന് സങ്കല്പിച്ചാലും ഇതേ നിഗമനത്തിലെത്താം. ന്യൂട്ടന്റെ നിയമങ്ങളിൽ നിന്നുള്ള വ്യതിയാനം സൗരയൂഥത്തിലോ ഭൂമിയിലോ അനുഭവപ്പെടുന്നതിലും വളരെ കുറഞ്ഞ ത്വരണ സാഹചര്യങ്ങളിൽ മാത്രമാണ് അനുഭവപ്പെടുക.

എം 33 എന്ന സർപ്പിളാകൃതിയിലുള്ള താരാപഥത്തിലെ നക്ഷത്രങ്ങളുടെ നിരീക്ഷിയ്ക്കപ്പെട്ടതും പ്രവചിയ്ക്കപ്പെട്ടതുമായ ഭ്രമണവേഗതകളുടെ ഗ്രാഫ്[1]

ഇതും കൂടി കാണുക

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. Data are from: E. Corbelli; P. Salucci (2000). "The extended rotation curve and the dark matter halo of M33". Monthly Notices of the Royal Astronomical Society. 311 (2): 441–447. arXiv:astro-ph/9909252. Bibcode:2000MNRAS.311..441C. doi:10.1046/j.1365-8711.2000.03075.x.{{cite journal}}: CS1 maint: unflagged free DOI (link)
  2. Milgrom, M. (1983). "A modification of the Newtonian dynamics as a possible alternative to the hidden mass hypothesis". Astrophysical Journal. 270: 365–370. Bibcode:1983ApJ...270..365M. doi:10.1086/161130.. Milgrom, M. (1983). "A modification of the Newtonian dynamics - Implications for galaxies". Astrophysical Journal. 270: 371–389. Bibcode:1983ApJ...270..371M. doi:10.1086/161131.. Milgrom, M. (1983). "A modification of the Newtonian dynamics - Implications for galaxy systems". Astrophysical Journal. 270: 384. Bibcode:1983ApJ...270..384M. doi:10.1086/161132..
  3. Bosma, A. (1978). The Distribution and Kinematics of Neutral Hydrogen in Spiral Galaxies of Various Morphological Types (PhD). Rijksuniversiteit Groningen. Retrieved മെയ് 20, 2018 – via NASA/IPAC Extragalactic Database. {{cite thesis}}: Check date values in: |access-date= (help)
  4. "1996 November 8 meeting of the Royal Astronomical Society". The Observatory. 117: 129–135. June 1997. Bibcode:1997Obs...117..129.
  5. Bahcall, Neta A. (February 28, 2017). "Vera C. Rubin: Pioneering American astronomer (1928–2016)". Proceedings of the National Academy of Sciences (in ഇംഗ്ലീഷ്). 114 (9): 2099–2100. doi:10.1073/pnas.1701066114. ISSN 0027-8424. PMID 28167783. Archived from the original on 2019-05-16. Retrieved മെയ് 20, 2018. {{cite journal}}: Check date values in: |access-date= (help)