മിൻമി
(Minmi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കവചമുള്ള ഒരു ദിനോസറാണ് മിൻമി. മേയി, കോൽ എന്നീ ദിനോസറുകളെ കണ്ടെത്തുന്നതിനു മുൻപ് ഏറ്റവും ചെറിയ പേര് ഉള്ള ദിനോസർ എന്ന പദവി മിൻമിക്കു സ്വന്തമായിരുന്നു. ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ഓസ്ട്രേലിയയിൽ നിന്നും ആണ്.
മിൻമി | |
---|---|
Restoration | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
Order: | †Ornithischia |
Suborder: | †Ankylosauria |
Family: | †Ankylosauridae |
Genus: | †മിൻമി Molnar, 1980 |
Species: | †M. paravertebra
|
Binomial name | |
†Minmi paravertebra Molnar, 1980
|
ശരീര ഘടന
തിരുത്തുകമിൻമി നാലു കാലിലാണ് സഞ്ചരിക്കുന്നത്. പിറകിലുള്ള കാലുകൾക്ക് മുൻ കാലുകളെ അപേക്ഷിച്ച് നീളം കുടുതലായിരുന്നു. ചെറിയ ഇടുങ്ങിയ കഴുത്തും, പരന്ന തലയോട്ടിയും വളരെ ചെറിയ തലച്ചോറുമായിരുന്നു മിൻമിക്ക്. പൂർണ്ണ വളർച്ചയെത്തിയ മിൻമിക്ക് 2 മീറ്റർ (10 അടി) നീളവും, തോൾ വരെ ഏകദേശം 1 മീറ്റർ (3 അടി) ഉയരവും ഉണ്ടായിരുന്നു. വളരെ സാവധാനം മാത്രം സഞ്ചരിക്കുന്ന വർഗമായിരുന്നു എന്നാണ് ഇവയുടെ ഫോസ്സിൽ കാൽ പാടുകൾ പഠിച്ച ശാസ്ത്രജ്ഞൻമാർ പറയുന്നത്.
അവലംബം
തിരുത്തുക- The Dinosaur Age Mega, issue 4, Magazine of the National Dinosaur Museum, Canberra.
- Molnar, R. E. (1980). An ankylosaur (Ornithischia: Reptilia) from the Lower Cretaceous of southern Queensland. Memoirs of the Queensland Museum 20:65-75.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകWikimedia Commons has media related to Minmi.