കേന്ദ്ര സഹകരണ മന്ത്രാലയം
ഇന്ത്യാ ഗവൺമെന്റിന്റെ കീഴിലുള്ള ഒരു കേന്ദ്ര മന്ത്രാലയമാണ് സഹകരണ മന്ത്രാലയം.[1] രാജ്യത്തെ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിന് മന്ത്രാലയം പ്രത്യേക ഭരണപരവും നിയമപരവും നയപരവുമായ ചട്ടക്കൂട് നൽകുന്നു. സഹ്കർ സേ സമൃദ്ധി (വിവർത്തനം. സഹകരണത്തിലൂടെ സമൃദ്ധി) എന്ന എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതു ലക്ഷ്യമിട്ട് 2021 ജൂലൈ 6 ന് മന്ത്രാലയത്തിന്റെ രൂപീകരണം പ്രഖ്യാപിച്ചു.[2][3] ഈ മന്ത്രാലയം രൂപീകരിക്കുന്നതിനുമുമ്പ്, ഈ മന്ത്രാലയത്തിന്റെ കീഴിലുള്ള ലക്ഷ്യങ്ങൾ കൃഷി മന്ത്രാലയമായിരുന്നു കൈകാര്യം ചെയ്തിരുന്നത്.
കേന്ദ്ര സഹകരണ മന്ത്രാലയം | |
Ministry of Cooperation | |
Branch of Government of India | |
ഏജൻസി അവലോകനം | |
---|---|
രൂപപ്പെട്ടത് | 6 ജൂലൈ 2021 |
അധികാരപരിധി | Government of India |
ആസ്ഥാനം | New Delhi |
ഉത്തരവാദപ്പെട്ട മന്ത്രി | Amit Shah |
മേധാവി/തലവൻ | Ashish Kumar Bhutani, IAS, Secretary |
സഹകരണസംഘങ്ങളെ താഴേത്തട്ടിൽ ശക്തിപ്പെടുത്തുന്നതിനും, സഹകരണ സംഘങ്ങൾക്ക് 'ബിസിനസ്സ് എളുപ്പമാക്കുന്നതിനുള്ള' പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിനും, മൾട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവുകളുടെ (എംഎസ്സിഎസ്) വികസനം പ്രാപ്തമാക്കുന്നതിനും മന്ത്രാലയം ശ്രമിക്കുന്നു.[4][5][6][7] 2021 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമ്പോൾ ധനമന്ത്രി നിർമ്മല സീതാരാമനാണ് ഇത് ആദ്യം പ്രഖ്യാപിച്ചത്.[4]
ലക്ഷ്യങ്ങൾ
തിരുത്തുകതാഴെപ്പറയുന്ന ലക്ഷ്യങ്ങളോടെയാണ് ഈ മന്ത്രാലയം രൂപീകരിക്കപ്പെട്ടത്.
- "സഹകാര് സേ സമൃദ്ധി" (സഹകരണത്തിലൂടെ സമൃദ്ധി) എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുക.
- സഹകരണ സ്ഥാപനങ്ങൾക്ക് "ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനുള്ള" പ്രക്രിയകൾ കാര്യക്ഷമമാക്കുകയും മൾട്ടി-സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ (എംഎസ്സിഎസ്) വികസനം സാധ്യമാക്കുകയും ചെയ്യുക.
- രാജ്യത്തെ സഹകരണ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുന്നതിന് പ്രത്യേക ഭരണപരവും നിയമപരവും നയപരവുമായ ചട്ടക്കൂട് ഒരുക്കുക.
- അടിത്തട്ടിലേക്ക് എത്തുന്ന ഒരു യഥാർത്ഥ ജനകീയ പ്രസ്ഥാനമെന്ന നിലയിൽ സഹകരണത്തെ വളർത്തുക.
ദേശീയ തലത്തിലുള്ള സഹകരണ സംഘങ്ങൾ
തിരുത്തുകദേശീയ തലത്തിലുള്ള കോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി
- നാഷണൽ കോ-ഓപ്പറേറ്റീവ് യൂണിയൻ ഓഫ് ഇന്ത്യ ലിമിറ്റഡ്
ദേശീയ തലത്തിലുള്ള സഹകരണ ബാങ്കുകൾ
- നാഷണൽ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്സ് ലിമിറ്റഡ്
- നാഷണൽ ഫെഡറേഷൻ ഓഫ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്സ് ആൻഡ് ക്രെഡിറ്റ് സൊസൈറ്റിസ് ലിമിറ്റഡ്
ദേശീയ തലത്തിലുള്ള വികസന സഹകരണ ബാങ്കുകൾ
- നാഷണൽ കോ-ഓപ്പറേറ്റീവ് ലാൻഡ് ഡെവലപ്മെന്റ് ബാങ്കസ് ഫെഡറേഷൻ ലിമിറ്റഡ്
- ഓൾ ഇന്ത്യ ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് ബാങ്ക്സ് ഫെഡറേഷൻ ലിമിറ്റഡ്
ദേശീയ തലത്തിലുള്ള ഉപഭോക്തൃ സഹകരണ സംഘങ്ങൾ
- നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്
ദേശീയ തലത്തിലുള്ള തൊഴിലാളി സഹകരണ സംഘങ്ങൾ
- നാഷണൽ ഫെഡറേഷൻ ഓഫ് ലേബർ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ്
ദേശീയ തലത്തിലുള്ള ഭവന സഹകരണ സംഘങ്ങൾ
- നാഷണൽ കോ-ഓപ്പറേറ്റീവ് ഹൌസിംഗ് ഫെഡറേഷൻ ലിമിറ്റഡ്
ദേശീയ തലത്തിലുള്ള ഉൽപ്പാദക/വിപണന സഹകരണ സംഘങ്ങൾ
- നാഷണൽ ഫെഡറേഷൻ ഓഫ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ്
- ഇന്ത്യൻ ഫാർമേഴ്സ് ഫെർട്ടിലൈസർ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ്
- കൃഷക് ഭാരതി കോ-ഓപ്പറേറ്റീവ് ലിമിറ്റഡ്
- ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽസ് ലിമിറ്റഡ്
- നാഷണൽ കോ-ഓപ്പറേറ്റീവ് ഡയറി ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്
- നാഷണൽ ഹെവി എഞ്ചിനീയറിംഗ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡ്
- ഓൾ ഇന്ത്യ ഹാൻഡ്ലൂം ഫാബ്രിക്സ് മാർക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്
- നാഷണൽ ഫെഡറേഷൻ ഓഫ് ഫിഷർമെൻസ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡ്
- നാഷണൽ കോ-ഓപ്പറേറ്റീവ് ടുബാക്കോ ഗ്രോവേഴ്സ് ഫെഡറേഷൻ ലിമിറ്റഡ്
- ട്രൈബൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഡെവലപ്മെന്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്
- നാഷണൽ ഫെഡറേഷൻ ഓഫ് കോ-ഓപ്പറേറ്റീവ് ഷുഗർ ഫാക്ടറീസ് ലിമിറ്റഡ്
- നാഷണൽ അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ
- പെട്രോഫിൽസ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് (ലയിപ്പിക്കാൻ പോകുന്നു)
കാബിനറ്റ് മന്ത്രിമാർ
തിരുത്തുകNo. | ഛായാചിത്രം | മന്ത്രി | കാലാവധി | രാഷ്ട്രീയ പാർട്ടി | മന്ത്രാലയം | പ്രധാനമന്ത്രി | ||||
---|---|---|---|---|---|---|---|---|---|---|
തുടക്കം | അവസാനം | കാലയളവ് | ||||||||
1 | അമിത് ഷാ | 7 ജൂലൈ 2021 | തുടരുന്നു | 3 വർഷം, 163 ദിവസം | ഭാരതീയ ജനതാ പാർട്ടി | രണ്ടാം മോദി മന്ത്രിസഭ | നരേന്ദ്ര മോദി | |||
മൂന്നാം മോദി മന്ത്രിസഭ |
സഹമന്ത്രിമാർ
തിരുത്തുകNo. | ഛായാചിത്രം | മന്ത്രി (Birth-Death) Constituency |
കാലാവധി | രാഷ്ട്രീയ പാർട്ടി | മന്ത്രാലയം | പ്രധാനമന്ത്രി | ||||
---|---|---|---|---|---|---|---|---|---|---|
thutakkam | അവസാനം | കാലയളവ് | ||||||||
1 | ബി. എൽ. വർമ്മ | 7 ജൂലൈ 2021 | 9 ജൂൺ2024 | 2 വർഷം, 338 ദിവസം | ഭാരതീയ ജനതാ പാർട്ടി | രണ്ടാം മോദി മന്ത്രിസഭ | നരേന്ദ്ര മോദി | |||
2 | കൃഷൻ പാൽ ഗുർജർ | 10 ജൂൺ2024 | തുടരുന്നു | 190 ദിവസം | മൂന്നാം മോദി മന്ത്രിസഭ | |||||
3 | മുരളിധർ മൊഹോൾ |
സഹകരണ വകുപ്പ് സംസ്ഥാന കമ്മിറ്റികൾ
തിരുത്തുകസഹകരണ വകുപ്പ് സംസ്ഥാന കമ്മിറ്റികൾ രൂപീകരിച്ചത് ഇനിപ്പറയുന്നവ ലക്ഷ്യമിട്ടാണ്.
- രാജ്യത്തെ ശക്തിപ്പെടുത്തുന്നതിനുള്ള നിയമ ചട്ടക്കൂട് സംരക്ഷണം.
- രാജ്യത്തെ സമുദായങ്ങളോടുള്ള വിവേചനം തടയുക.
- രാജ്യത്തെ ഓരോ സംസ്ഥാനത്തിന്റെയും ചരിത്രപരമായ സംരക്ഷണം.
വിമർശനം
തിരുത്തുകഭരണഘടന ഏഴാം ഷെഡ്യൂൾ പ്രകാരം സഹകരണ മേഖല സംസ്ഥാന വിഷയമായതിനാൽ, കേന്ദ്ര തലത്തിൽ അത്തരമൊരു മന്ത്രാലയം സൃഷ്ടിക്കുന്നത് കേന്ദ്ര സർക്കാരിന്റെ അധികാരം വർദ്ധിപ്പിക്കുമെന്ന് നിരവധി വിദഗ്ധർ ആശങ്ക ഉന്നയിക്കുകയുണ്ടായി. പുതിയ സഹകരണ മന്ത്രാലയം രൂപീകരിക്കുന്നത് സംസ്ഥാന സർക്കാരിന് സഹകരണ സംഘടനകളിൽ ഇടപെടുന്നത് ബുദ്ധിമുട്ടാക്കുമെന്നും സംസ്ഥാന സർക്കാരുകളുടെ ഫെഡറൽ അവകാശങ്ങൾക്ക് നേരെയുള്ള ലംഘനമാണെന്നും കേരള സഹകരണ, രജിസ്ട്രേഷൻ മന്ത്രി വി. എൻ. വാസവൻ അവകാശപ്പെട്ടിരുന്നു.
ഇതും കാണുക
തിരുത്തുക- ആവിൻ
- അമൂൽ
- ഇന്ത്യയിലെ സഹകരണ പ്രസ്ഥാനം
പുറം കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Explained: Why a Ministry of Cooperation". The Indian Express (in ഇംഗ്ലീഷ്). 2021-07-15. Retrieved 2022-02-12.
- ↑ https://cabsec.gov.in/writereaddata/allocationbusinessrule/amendment/english/1_Upload_3012.pdf
- ↑ "കേന്ദ്ര സഹകരണ മന്ത്രാലയം: വർഷാവസാന അവലോകനം 2023". PIB Thiruvananthpuram.
- ↑ 4.0 4.1 Mishra, Himanshu Shekhar (6 July 2021). Pullanoor, Harish (ed.). "New "Ministry Of Cooperation" Created A Day Before PM's Cabinet Reshuffle". NDTV.com.
- ↑ Mathew, Liz; Tiwari, Ravish (July 7, 2021). "Governor reshuffle, new Ministry clear decks for Cabinet expansion". The Indian Express.
- ↑ "Modi Government creates a new Ministry of Co-operation". Press Information Bureau. 6 July 2021.
- ↑ Saha, Poulomi (July 6, 2021). "Ministry of Cooperation: Modi govt creates new ministry to strengthen cooperative movement". India Today. Delhi.