മെഗാന്യൂറ

(Meganeura എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മെഗാനിസൊപ്റ്റെറ എന്ന നിരയിൽ ഉൾപ്പെട്ട മെഗാന്യൂറിഡെ കുടുംബത്തിലെ വംശനാശം സംഭവിച്ച വലിയ ഒരു പ്രാണി ജനുസ്സാണ് മെഗാന്യൂറ (Meganeura).

മെഗാന്യൂറ
ചിത്രീകരണം
Meganeura monyi
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Family:
Genus:
Meganeura
Species
  • Meganeura brongniarti
  • Meganeura monyi
  • Meganeura vischerae
Meganeura monyi, Brongniart (1893, Pl. XLI)

പാലിയോസോയിക് യുഗത്തിലെ കാർബോണിഫെറസ് കാലഘട്ടം മുതൽ ഭൂമിയിൽ ജീവിച്ചിരുന്ന അവയ്ക് ഇന്നു കാണുന്ന തുമ്പികളുമായി സാമ്യമുണ്ട്. ആ ജനുസിലെ പല തുമ്പികളുടെയും ചിറകുകൾക്ക് 65 സെ.മീ (25.6 ഇഞ്ച്) മുതൽ 70 സെ.മീ (2.3 അടി) വരെ വലിപ്പമുണ്ടായിരുന്നു.[1][2] മെഗാന്യൂറ മോൺയി ആണ് ഈ ജനുസ്സിലെ ഇതുവരെ കണ്ടെത്തിയ ഏറ്റവും വലിയ ഇനം.

ഫ്രാൻസിലെ Stephanian Coal Measures-ൽനിന്നും 1880. - 1885 ഇവയുടെ ജീവാശ്മങ്ങൾ ആദ്യമായി കണ്ടെത്തിയത്. Charles Jules Edmée Brongniart എന്ന പാലിയെന്റോളജിസ്റ്റ് അതിന് "വലിയ ഞരമ്പുകൾ ഉള്ളത്" എന്ന അർത്ഥത്തിൽ "മെഗാന്യൂറ" എന്ന പേര് നൽകി. 1979-ൽ ഇംഗ്ലണ്ടിലെ Derbyshire-ൽ നിന്നും മറ്റൊരു ജീവാശ്മവും കണ്ടെത്തി. ഹോളോടൈപ്പ് പാരീസിലെ National Museum of Natural History-ൽ സൂക്ഷിച്ചരിക്കുന്നു.

  1. Rake 2017, പുറം. 20.
  2. Taylor & Lewis 2007, പുറം. 160.
  • Rake, Matthew (2017). Prehistoric Ancestors of Modern Animals. Hungry Tomato. p. 20. ISBN 1512436097. {{cite book}}: Invalid |ref=harv (help)
  • Taylor, Paul D.; Lewis, David N. (2007). Fossil Invertebrates (repeated ed.). Harvard University Press. p. 160. ISBN 0674025741. {{cite book}}: Invalid |ref=harv (help)

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മെഗാന്യൂറ&oldid=3865862" എന്ന താളിൽനിന്ന് ശേഖരിച്ചത്