മാർക്കസ് ക്ലോഡിയസ് ടാസിറ്റസ്
(Marcus Claudius Tacitus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുരാതന റോമൻ ചക്രവർത്തി. എ.ഡി. 275 മുതൽ 276 വരെ ആണ് ഇദ്ദേഹം ചക്രവർത്തിയായിരുന്നത്. [1][2] റോമൻ സെനറ്റിലെ അംഗമായിരുന്ന ടാസിറ്റസ് ഊർജസ്വലനായ സെനറ്റംഗം എന്ന ഖ്യാതി നേടിയിരുന്നു.
ടാസിറ്റസ് | |
---|---|
45th Emperor of the Roman Empire | |
ഭരണകാലം | സെപ്തംബർ 25, 275 – ജൂൺ 276 |
പൂർണ്ണനാമം | മാർക്കസ് ക്ലോഡിയസ് ടാസിറ്റസ് ;ചക്രവർത്തിയായ ശേഷം സീസർ മാർക്കസ് ക്ലോഡിയസ് ടാസിറ്റസ് അഗസ്റ്റ്സ് |
ജനനം | ca. 200 |
ജന്മസ്ഥലം | Interamna, Italia |
മരണം | June 276 (aged 76) |
മരണസ്ഥലം | Antoniana Colonia Tyana, Cappadocia |
മുൻഗാമി | Aurelian |
പിൻഗാമി | Florianus |
ജീവിതരേഖ
തിരുത്തുകറോമിലെ ഒറീലിയൻ ചക്രവർത്തി (ഭ. കാ. 270-75) എ.ഡി. 275-ൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് പുതിയ ചക്രവർത്തിയെ തെരഞ്ഞെടുക്കാനുള്ള സൈനിക കൗൺസിലിന്റെ ആവശ്യപ്രകാരം സെനറ്റാണ് മുതിർന്ന അംഗമായ ടാസിറ്റസിനെ ചക്രവർത്തിസ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്തത്. ഭരണത്തിൽ സെനറ്റിന്റെ മേധാവിത്വം നേടാനുള്ള ഇദ്ദേഹത്തിന്റെ ശ്രമം ഫലവത്തായില്ല. 275 സെപ്. മുതൽ 276 മാ. വരെയുള്ള ഏഴുമാസക്കാലം മാത്രമേ ഇദ്ദേഹത്തിന് അധികാരത്തിൽ തുടരാൻ കഴിഞ്ഞുള്ളൂ. യുദ്ധത്തിലൂടെ ഏഷ്യാ മൈനറിലെ ഗോത്തുകളുടെ മേൽ ഇദ്ദേഹം വിജയം നേടിയിരുന്നു. ഏഷ്യൻ ആക്രമണത്തിനിടയ്ക്ക് കപ്പഡോഷ്യയിലെ ത്യാനായിൽ ഇദ്ദേഹം 276-ൽ മരണ മടഞ്ഞു. [3][4] [5]
അവലംബം
തിരുത്തുകഅധിക വായനയ്ക്ക്
തിരുത്തുക- Historia Augusta, Vita Taciti, English version of Historia Augusta
- Eutropius, Breviarium ab urbe condita, ix. 16, English version of Breviarium ab Urbe Condita
- Aurelius Victor, "Epitome de Caesaribus", English version of Epitome de Caesaribus
- Zosimus, "Historia Nova", Historia Nova
- Joannes Zonaras, Compendium of History extract: Zonaras: Alexander Severus to Diocletian: 222–284 Archived 2008-05-21 at the Wayback Machine.
പുറം കണ്ണികൾ
തിരുത്തുക- McMahon, Robin, "Tacitus (275–276 A.D)", De Imperatoribus Romanis
- Jones, A.H.M., Martindale, J.R. The Prosopography of the Later Roman Empire, Vol. I: AD260-395, Cambridge University Press, 1971
- Southern, Pat. The Roman Empire from Severus to Constantine, Routledge, 2001
- Canduci, Alexander (2010), Triumph & Tragedy: The Rise and Fall of Rome's Immortal Emperors, Pier 9, ISBN 978-1-74196-598-8
- Gibbon. Edward Decline & Fall of the Roman Empire (1888)
- Chisholm, Hugh, ed. (1911). എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. .
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ മാർക്കസ് ക്ലോഡിയസ് ടാസിറ്റസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |