ത്യാന

(Tyana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തുർക്കിയിലെ സെൻട്രൽ അനറ്റോലിയയിലെ നീഡെ പ്രവിശ്യയിലെ ആധുനിക കെമെർഹിസറിൽ കപ്പഡോഷ്യയിലെ അനറ്റോലിയൻ പ്രദേശത്തെ ഒരു പുരാതന നഗരമായിരുന്നു ത്യാന. (Ancient Greek: Τύανα; Hittite Tuwanuwa) ബിസി ഒന്നാം സഹസ്രാബ്ദത്തിൽ ലുവിയൻ ഭാഷ സംസാരിക്കുന്ന നിയോ-ഹിറ്റൈറ്റ് രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഇത്.

Tyana
The Roman aqueduct of Tyana
ത്യാന is located in Turkey
ത്യാന
{{{map_name}}}
ഭൂപടത്തിൽ ദൃശ്യമാക്കപ്പെടുമ്പോൾ
സ്ഥാനംKemerhisar, Niğde Province, Turkey
മേഖലCappadocia
Coordinates37°50′53″N 34°36′40″E / 37.84806°N 34.61111°E / 37.84806; 34.61111
തരംSettlement
Site notes
ConditionIn ruins

ചരിത്രം

തിരുത്തുക

ഹിറ്റൈറ്റ് ആർക്കൈവുകളിൽ തുവാനുവ എന്ന് വിളിക്കുന്ന നഗരമാണ് ത്യാന. രണ്ടാം സഹസ്രാബ്ദത്തിന്റെ മധ്യത്തിൽ ഉണ്ടായിരുന്ന ഹിറ്റൈറ്റ് സാമ്രാജ്യകാലത്ത്, ഹുപിസ്ന, ലാൻഡ, സഹസാര, ഹുവാസാന, കുനിയവന്ന്നി എന്നിവയോടൊപ്പം ഈ പ്രദേശത്തെ പ്രധാന വാസസ്ഥലങ്ങളിൽ തുവാനുവയും ഉൾപ്പെട്ടിരുന്നു.[1]ഹിറ്റൈറ്റ് സ്രോതസ്സുകളിൽ ഈ തെക്ക്-മധ്യ അനറ്റോലിയൻ പ്രദേശത്തെ താഴ്ന്ന ഭൂമി എന്ന് വിളിക്കുകയും അവിടത്തെ ജനസംഖ്യകളിൽ പ്രധാനമായും ലുവിയൻ ഭാഷ സംസാരിക്കുന്നവരുമായിരുന്നു.[2]ഹിത്യ സാമ്രാജ്യത്തിന്റെ തകർച്ചയെത്തുടർന്ന്, തുവാനുവ / തുവാന സ്വതന്ത്ര നിയോ-ഹിറ്റൈറ്റ് രാജ്യങ്ങളുടെ പ്രധാന നഗരമായിരുന്നു. തുടക്കത്തിൽ ഇത് വടക്ക് തബാൽ രാജ്യത്തിന് വിധേയമായിരുന്നോ ഇല്ലയോ എന്ന് നിശ്ചയമില്ല, പക്ഷേ ബിസി എട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇത് വാർപലാവ എന്ന ഭരണാധികാരിയുടെ കീഴിൽ ഒരു സ്വതന്ത്ര രാജ്യമായിരുന്നു. (അസീറിയൻ ഉറവിടങ്ങളിൽ ഉർബല്ല)[3]ഈ പ്രദേശത്ത് നിന്ന് കണ്ടെത്തിയ നിരവധി ഹൈറോഗ്ലിഫിക് ലുവിയൻ ലിഖിതങ്ങളിലും ഇവ്രിസിലെ കൊത്തുപണിയുള്ള ഒരു വലിയ പാറ ഉൾപ്പെടെയുള്ളതിൽ വാർപലാവയുടെ ചിത്രം കാണാം.[4]അസീറിയൻ രാജാവായ ടിഗ്ലത്ത് പിലേസർ മൂന്നാമന്റെ ട്രിബ്യൂട്ടുകളുടെ പട്ടികയിലും പിന്നീട് സർഗോൺ രണ്ടാമന്റെ ഒരു കത്തിലും ഉർബല്ല എന്ന പേരിൽ അസ്പേറിയൻ ഗ്രന്ഥങ്ങളിലും വാർപാലാവ പരാമർശിക്കപ്പെടുന്നു.[5]നിഗ്ഡെയിൽ നിന്നും കണ്ടെത്തിയ മറ്റൊരു സ്മാരകത്തിൽ വാർ‌പാലാവയുടെ പിൻ‌ഗാമിയായി അദ്ദേഹത്തിന്റെ മകൻ മുവഹാരാണി കാണപ്പെടുന്നു.[6]

ഗ്രീക്ക്, റോമൻ കാലഘട്ടങ്ങൾ

തിരുത്തുക
  1. Bryce, Trevor R; 2003. in C. Melchert (ed.) The Luvians. Leiden: Brill Academic Publishers: 47
  2. Singer, Itamar; 1981. Hittites and Hattians in Anatolia at the Beginning of the Second Millennium B.C. Journal of Near Eastern Studies 9: 119-134.
  3. Bryce, Trevor R; 2003. in C. Melchert (ed.) The Luvians. Leiden: Brill Academic Publishers: 97-8
  4. www.hittitemonuments.com/ivriz
  5. Bryce, Trevor R; 2003. in C. Melchert (ed.) The Luvians. Leiden: Brill Academic Publishers: 98
  6. www.hittitemonuments.com/nigde

ഉറവിടങ്ങൾ

തിരുത്തുക
  • Kazhdan, Alexander Petrovich (1991), Oxford Dictionary of Byzantium, New York, New York and Oxford, United Kingdom: Oxford University Press, ISBN 978-0-19-504652-6
  • Treadgold, Warren T. (1988), The Byzantine Revival, 780–842, Stanford, CA: Stanford University Press, ISBN 978-0-8047-1462-4
  • Treadgold, Warren T. (1997), A History of the Byzantine State and Society, Stanford, CA: Stanford University Press, ISBN 978-0-8047-2630-6
  •   This article incorporates text from a publication now in the public domainCatholic Encyclopedia. New York: Robert Appleton Company. 1913. {{cite encyclopedia}}: Missing or empty |title= (help) [1]

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ത്യാന&oldid=3634322" എന്ന താളിൽനിന്ന് ശേഖരിച്ചത്