മരജോ

(Marajó എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബ്രസീലിലെ പാരാ സംസ്ഥാനത്തെ[1] ഒരു വലിയ ഡെൽറ്റ ദ്വീപാണ് മരജോ (പോർച്ചുഗീസ് ഉച്ചാരണം: [maɾaˈʒɔ]). പടിഞ്ഞാറ്, വടക്കുപടിഞ്ഞാറ് ആമസോൺ നദീമുഖം, വടക്കുകിഴക്ക് അറ്റ്ലാന്റിക് മഹാസമുദ്രം, കിഴക്ക് ആമസോൺ നദിയുടെ കൈവഴിയായ പാരാ നദി എന്നിവയാണ് ദ്വീപിന്റെ അതിർത്തികൾ.

മരജോ
A satellite view of Marajó
മരജോ is located in Brazil
മരജോ
മരജോ
Geography
Locationആമസോൺ നദി
Coordinates0°59′S 49°35′W / 0.983°S 49.583°W / -0.983; -49.583
Area40,100 കി.m2 (15,500 ച മൈ)
Area rank35th
Length297 km (184.5 mi)
Width204 km (126.8 mi)
Highest elevation40 m (130 ft)
Highest pointBreves (city)
Administration
StatePará
MacroregionMarajó
Largest settlementBreves (pop. 99,223)
Demographics
Population383,336 (2014)

ഏകദേശം ബിസി 400 മുതൽ എ ഡി 1600 വരെ, മരാജോറ സംസ്കാരം എന്നറിയപ്പെടുന്ന ഒരു ലക്ഷത്തിലധികം ആളുകളുള്ള ഒരു വികസിത കൊളംബിയൻ സമൂഹത്തിന്റെ സ്ഥലമായിരുന്നു മരജോ. ഇന്ന്, ദ്വീപ് വലിയ പോത്ത് ജനസംഖ്യയ്ക്ക് പേരുകേട്ടതാണ്. ചുറ്റുമുള്ള പ്രദേശങ്ങളിലെ ജലശ്രോതസ്സുകളിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന ഉയർന്ന വേലിയേറ്റങ്ങൾ നദികളുടെ കരകവിയത്തക്ക വൻ വേലിയേറ്റം ആയ പോറോറോക ആമസോൺ ഡെൽറ്റ വരെയെത്തുന്നു. തെക്കേ അമേരിക്കയിലെ രണ്ടാമത്തെ വലിയ ദ്വീപും ലോകത്തിലെ 35-ാമത്തെ വലിയ ദ്വീപുമാണിത്.

40,100 ചതുരശ്ര കിലോമീറ്റർ (15,500 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള മരാജെ വലിപ്പത്തിൽ സ്വിറ്റ്‌സർലൻഡുമായി താരതമ്യപ്പെടുത്താവുന്നതാണ്. ഇതിന്റെ പരമാവധി ദൈർഘ്യം 295 കിലോമീറ്റർ (183 മൈൽ) നീളവും 200 കിലോമീറ്റർ (120 മൈൽ) ലംബ വീതിയും കാണപ്പെടുന്നു.[1]

ഭൂമിശാസ്ത്രം

തിരുത്തുക
 
മരജോയുടെ വിശദമായ മാപ്പ്

മരാജോയുടെ വടക്കുകിഴക്കൻ തീരപ്രദേശം അറ്റ്ലാന്റിക് സമുദ്രത്തിന് അഭിമുഖമാണ്. ജനുവരി മുതൽ ജൂലൈ വരെ ആമസോണിൽ നിന്നുള്ള ഒഴുക്ക് വളരെ ശക്തമാണ്. നദീമുഖം കടൽ കരയിൽ നിന്ന് കുറച്ച് ദൂരം ശുദ്ധജലം കാണപ്പെടുന്നു. നദീമുഖത്തുനിന്ന് പോഷകനദിയുടെ (പാരാ നദി എന്നും അറിയപ്പെടുന്നു) തെക്ക് ഭാഗത്താണ് ബെലാം നഗരം സ്ഥിതിചെയ്യുന്നത്. [2] ദ്വീപ് ഏതാണ്ട് നേരിട്ട് മധ്യരേഖയിൽ സ്ഥിതിചെയ്യുന്നു.

49,602 ചതുരശ്ര കിലോമീറ്റർ (19,151 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള മരജോ ചെറിയ അയൽ‌ ദ്വീപുകൾ‌ക്കൊപ്പം നദികളാൽ‌ വേർ‌തിരിച്ച് ഇത് മരാജെ ദ്വീപസമൂഹമായി മാറുന്നു. [3] 59,985 ചതുരശ്ര കിലോമീറ്റർ (23,160 ചതുരശ്ര മൈൽ) മരജോ ദ്വീപസമൂഹം പരിസ്ഥിതി സംരക്ഷണ മേഖലയാണ്. ഡെൽറ്റ പ്രദേശത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിനായി 1989-ൽ സുസ്ഥിര ഉപയോഗ സംരക്ഷണ യൂണിറ്റ് സ്ഥാപിതമായി. [4]

തീരത്ത് ആമസോൺ നദിയുടെ ഉയർന്ന ജലനിരപ്പും കനത്ത മഴയും കാരണം ദ്വീപുകളുടെ വലിയ ഭാഗങ്ങൾ മഴക്കാലത്ത് വെള്ളപ്പൊക്കത്തിൽ പെടുന്നു. മരജോ മിക്കവാറും പരന്നപ്രതലമാണ്. മഴക്കാലത്ത് ദ്വീപിന്റെ ഭൂരിഭാഗവും വെള്ളപ്പൊക്കത്താൽ ഒരു വലിയ തടാകമായി മാറുന്നു.[2]

ദ്വീപിൽ 20 വലിയ നദികളുണ്ട്. മാറുന്ന ജലനിരപ്പും കാലാനുസൃതമായ വെള്ളപ്പൊക്കവും കാരണം, പല വാസസ്ഥലങ്ങളും സ്റ്റിൽട്ടുകളിൽ (പാലഫിറ്റാസ്) നിർമ്മിച്ചിരിക്കുന്നു.

4 മീറ്റർ (13 അടി) ഉയരത്തിൽ എത്തുന്ന വലിയ തിരമാലകൾ സൃഷ്ടിക്കുന്ന നദിയിലെ ഒരു വേലിയേറ്റ പ്രതിഭാസമായ പോറോറോക്കയ്ക്ക് ഈ ദ്വീപ് അറിയപ്പെടുന്നു. പ്രത്യേകിച്ച് വലിയ തിരമാലകളിലെ സർഫിംഗിന് അറിയപ്പെടുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ്.

ഇക്കോളജി

തിരുത്തുക

ദ്വീപിന്റെ കിഴക്ക് ഭാഗത്ത് കൂടുതലും സാവന്ന സസ്യജാലങ്ങളാണ്. മൃഗസംരക്ഷണത്തോടൊപ്പം വലിയ ഫാസെൻഡകളുണ്ട്.[2] 400 ചതുരശ്ര കിലോമീറ്റർ (150 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള അരാരി തടാകത്തിന്റെ സ്ഥാനം കൂടിയാണിത്. പക്ഷേ വരണ്ട സീസണിൽ ഇത് 80% ആയി ചുരുങ്ങുന്നു. [5] വളർത്തുമൃഗങ്ങളുടെ കൂട്ടത്തിൽ എരുമകളുടെ എണ്ണം ദ്വീപിന്റെ മനുഷ്യ ജനസംഖ്യയേക്കാൾ 450,000 കൂടുതലാണ്. [2][6]ദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്ത് വർസിയ വനങ്ങളും ചെറിയ വയലുകളും കാണപ്പെടുന്നു. തടി, അകായ് പനയും ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നു.

കാലാനുസൃതവും വേലിയേറ്റവുമുള്ള വെള്ളപ്പൊക്ക പ്രദേശമായ മരജോ വർ‌സിയ ഇക്കോറീജിയനിലാണ് ഈ ദ്വീപ് കാണപ്പെടുന്നത്. വലിയ സവന്ന പ്രദേശത്തിന്റെ വടക്ക് ഭാഗത്ത് ഈന്തപ്പന ചതുപ്പുകൾ പ്രധാനമായും ബുറിറ്റി പാം (മൗറീഷ്യ ഫ്ലെക്സുവോസ), യൂട്ടെർപ് ഒലറേസിയ എന്നിവയും കാണപ്പെടുന്നു. മഴക്കാലത്ത് ചതുപ്പുകൾ ഒരു മീറ്റർ ഉയരത്തിൽ ഒഴുകുന്നു. ഈ ചതുപ്പുനിലങ്ങളുടെ പരിസ്ഥിതിയെക്കുറിച്ച് വളരെക്കുറച്ചേ അറിയൂ.

  1. 1.0 1.1 "Marajó Island". Encyclopædia Britannica. Encyclopædia Britannica Inc. 2014. Archived from the original on 2011-02-08. Retrieved 2014-12-17.
  2. 2.0 2.1 2.2 2.3 Araujo Costa, Costa (2014). "Marajó". Grove Art Online. Oxford, UK: Oxford University Press. Retrieved 2014-12-17.
  3. Development Plan for Marajó, Document of the Government of Brazil Archived July 6, 2011, at the Wayback Machine.
  4. APA Arquipélago do Marajó (in Portuguese), ISA: Instituto Socioambiental, retrieved 2016-06-27{{citation}}: CS1 maint: unrecognized language (link)
  5. Prof. "Pará Histórico: Índios no Pará". Parahistorico.blogspot.com. Archived from the original on 2014-05-29. Retrieved 2014-06-23.
  6. Romero, Simon (2015-06-20). "To Soften Image, Brazilian Police Ride In Atop Horned Beasts". The New York Times. ISSN 0362-4331. Retrieved 2017-05-05.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മരജോ&oldid=3788628" എന്ന താളിൽനിന്ന് ശേഖരിച്ചത്