മണി കൗൾ

(Mani Kaul എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മണി കൗൾ (1944 ഡിസംബർ 25 – 2011 ജൂലൈ 6) ദേശീയവും അന്തർദേശീയവുമായ അംഗീകാരം നേടിയ ഇന്ത്യൻ ചലച്ചിത്രസംവിധായകനാണ് മണി കൗൾ.രാജസ്ഥാനിലെ ജോധ്പൂരിൽ ജനിച്ച കശ്മീരി കുടുംബാംഗമായ മണി കൗൾ ഇന്ത്യൻ സിനിമയുടെ ഭാവുകത്വ പരിണാമത്തിന് ഏറെ സംഭാവനകൾ നൽകിയ കലാകാരനാണ്. അറിയപ്പെടുന്ന നടനും സംവിധായകനുമായിരുന്ന മഹേഷ് കൗളിന്റെ അനന്തരവനാണ് മണി കൗൾ.പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഋത്വിക് ഘട്ടക്കിന്റെയും മറ്റും ശിക്ഷണത്തിൽ ബിരുദം നേടിയ മണി കൗൾ അവിടെത്തന്നെ അദ്ധ്യാപകനായി ജോലി ചെയ്തിരുന്നു.ഇരുപത്തിയൊന്നാം വയസ്സിൽ ബർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ജൂറിയായി പ്രവർത്തിച്ചു.1974ൽ സംവിധാനം ചെയ്ത ദുവിധയിലൂടെ ഏറ്റവും മികച്ച സംവിധായകനുള്ള ദേശീയപുരസ്കാരം നേടി.പ്രശസ്ത ഹിന്ദുസ്ഥാനി ഗായിക സിദ്ധേശ്വരി ദേവിയെക്കുറിച്ച് നിർമ്മിച്ച സിദ്ധേശ്വരിക്ക് (1989)മികച്ച ഡോക്യുമെന്ററിക്കുള്ള ദേശീയപുരസ്കാരം ലഭിച്ചു.

മണി കൗൾ
ജനനം(1944-12-25)25 ഡിസംബർ 1944
മരണം6 ജൂലൈ 2011(2011-07-06) (പ്രായം 66)
തൊഴിൽചലച്ചിത്രസംവിധായകൻ, അദ്ധ്യാപകൻ, നടൻ

മണി കൗളിന്റെ ചലച്ചിത്രങ്ങൾ

തിരുത്തുക
  • ഉസ്കി റോട്ടി (1969)[1]
  • Ashadh Ka Ek Din (1971)
  • ദുവിധ (1973)[2]
  • Ghashiram Kotwal (1979)
  • Satah Se Uthata Admi (1980) [4]
  • ദ്രുപത് (1982)[3]
  • Mati Manas (1984)
  • സിദ്ധേശ്വരി (1989)[3]
  • നസർ (1989)[3]
  • ഇഡിയറ്റ് (1992)[3]
  • The Cloud Door (1995)
  • Naukar Ki Kameez (The Servant's Shirt) (1999) [5]
  • Bojh (Burden)(2000)
  • Ik Ben Geen Ander (I Am No Other) Nederland 2002
  • A Monkey's Raincoat Nederland (2005)
  • 'Signature Film' for Osian Cinefan Festival of Asian Cinema (2006)

അംഗീകാരങ്ങൾ

തിരുത്തുക
  • ദേശീയ അവാർഡ് - സിദ്ധേശ്വരി (1989)
  1. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 721. 2011 ഡിസംബർ 19. Retrieved 2013 ഏപ്രിൽ 10. {{cite news}}: Check date values in: |accessdate= and |date= (help)
  2. "ബ്ലാക്&വൈറ്റ്". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 752. 2012 ജൂലൈ 23. Retrieved 2013 മെയ് 09. {{cite news}}: Check date values in: |accessdate= and |date= (help)
  3. 3.0 3.1 3.2 3.3 "സിനിമ" (PDF). മലയാളം വാരിക. 2013 മെയ് 31. Archived from the original (PDF) on 2016-03-06. Retrieved 2013 ഒക്ടോബർ 08. {{cite news}}: Check date values in: |accessdate= and |date= (help)

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മണി_കൗൾ&oldid=3640004" എന്ന താളിൽനിന്ന് ശേഖരിച്ചത്