സിദ്ധേശ്വരി ദേവി
ഇന്ത്യയിലെ ഒരു ഹിന്ദുസ്ഥാനി ഗായികയാണ് സിദ്ധേശ്വരി ദേവി (1907–1976).മാഎന്നും ഇവർ വിളിക്കപ്പെട്ടിരുന്നു. മാ എന്ന പേരിൽ മകൾ സവിതാദേവിയുമായി ചേർന്നെഴുതിയ ആത്മകഥ ശ്രദ്ധേയമായിരുന്നു. 1966 ൽ പത്മശ്രീ പുരസ്ക്കാരം ലഭിച്ചു. മണി കൗൾ സിദ്ധേശ്വരി ദേവിയുടെ ജീവിതത്തെ അധികരിച്ച് സിദ്ധേശ്വരിഎന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിട്ടുണ്ട്.
സിദ്ധേശ്വരി ദേവി | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ഉത്ഭവം | വാരാണസി, ഇന്ത്യ |
തൊഴിൽ(കൾ) | സംഗീതജ്ഞ |
ആദ്യകാലജീവിതം
തിരുത്തുകവാരണാസിയിലെ ഒരു സംഗീതപാരമ്പര്യമുള്ള കൂടുംബത്തിലാണ് ജനനം. ശൈശവത്തിൽ തന്നെ അമ്മ മരിച്ചതിനെ തുടർന്ന് മുത്തശ്ശിയായ മൈനാദേവിയാണ് സിദ്ധേശ്വരിയെ വളർത്തിയത്. വിദ്യാധരി ദേവി, രാജേശ്വരി ദേവി, കമലേശ്വരി ദേവി തുടങ്ങിയ ഗായകർ അന്ന് ആ കുടുംബത്തിൽ ഉണ്ടായിരുന്നു. അവരെ സംഗീതം പരിശീലിപ്പിക്കുവാൻ വന്നിരുന്ന സിയാജി മഹാരാജ് ആണ് സിദ്ധേശ്വരിയുടെ പ്രതിഭ തിരിച്ചറിഞ്ഞത്.
12 വർഷക്കാലം സിയാജി മഹാരാജിൽ നിന്നും സംഗീതമഭ്യസിച്ച ശേഷം അവർ രജബ് അലി ഖാൻ (ദേവാസ്), ഇനായത് അലി ഖാൻ (ലാഹോർ), ബഡേ രാംദാസ്ജി (ബനാറസ്) എന്നിവരുടെ ശിക്ഷണത്തിലും സംഗീതപഠനം തുടർന്നു.
സംഗീതം
തിരുത്തുകഖയാലിൽ മികവ് പ്രകടിപ്പിച്ചിരുന്ന സിദ്ധേശ്വരി ദേവിയുടെ യഥാർത്ഥവൈദഗ്ദ്ധ്യം തുമ്‌രിയിലായിരുന്നു. കഥക് നൃത്തത്തിലെ മുദ്രകളെയും ഭാവങ്ങളെയും സംഗീതത്തിന്റെ ഭാഷയിലേക്ക് ഭംഗിയായി സമന്വയിപ്പിക്കുവാൻ ഇവർക്ക് അനായാസം കഴിഞ്ഞിരുന്നു. തുമ്‌രിയിലെ പൂരബ് എന്ന ശലി ജനപ്രിയമായത് ഇവരിലൂടെയാണ്. സിദ്ധേശ്വരി ദേവിയുടെ സംഗീതം വളരെക്കുറച്ചു മാത്രമേ റെക്കോർഡ് ചെയ്യപ്പെട്ടിട്ടുള്ളൂ.[1].
1977 മാർച്ച് 18-ൻ നിര്യാതയായി[2].
അവലംബം
തിരുത്തുക- ↑ Devi, Siddheswari, എൻസൈക്ലോപീഡിയ ഓഫ് ഇന്ത്യ, തോംസൺ ഗെയ്‌ൽ
- ↑ സിദ്ധേശ്വരി, ചെമ്പൂർ.കോം
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Short biography at Underscore Records Archived 2009-12-24 at the Wayback Machine.
- Fragments of her music can be heard from the collection at The Sangeet Kendra, Ahmedabad: [1] Archived 2007-09-27 at the Wayback Machine.
- Picture at Kamat's Potpourri