മണലാർ വെള്ളച്ചാട്ടം

(Manalar Waterfalls എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കൊല്ലം ജില്ലയിലെ അച്ചൻകോവിൽ പ്രദേശത്തു സ്ഥിതിചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് മണലാർ വെള്ളച്ചാട്ടം. ജില്ലയുടെ കിഴക്കുഭാഗത്ത് കോന്നി വനങ്ങൾക്കു സമീപം അച്ചൻകോവിലാറിലാണ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. കൊല്ലം നഗരത്തിൽ നിന്ന് ഏതാണ്ട് 112 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം.[1] മണലാർ വെള്ളച്ചാട്ടത്തിനു സമീപത്തായി കുംഭാവുരുട്ടി വെള്ളച്ചാട്ടവും സ്ഥിതിചെയ്യുന്നുണ്ട്.

മണലാർ വെള്ളച്ചാട്ടം
Locationകൊല്ലം ജില്ല, കേരളം, ഇന്ത്യ
CoordinatesKerala_scale:50000 9°4′2″N 77°10′53″E / 9.06722°N 77.18139°E / 9.06722; 77.18139
TypeSegmented
Number of drops1
Watercourseഅച്ചൻകോവിലാർ

മണലാർക്കാട് തിരുത്തുക

അച്ചൻകോവിലിൽ നിന്ന് 12 കിലോമീറ്റർ അകലെ മണലാർ വനത്തിൽ വനം വകുപ്പ് ഒരുക്കിയിരിക്കുന്ന പ്രകൃതി സമ്പർക്ക കേന്ദ്രമാണ് മണലാർക്കാട്. ഇതിനു സമീപമാണ് മണലാർ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. മണലാറിൽ നിന്ന് വനപാതയിലൂടെ നാലു കിലോമീറ്റർ സഞ്ചരിച്ചാൽ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിനു സമീപം എത്തിച്ചേരാം.

എത്തിച്ചേരുവാൻ തിരുത്തുക

  • കൊല്ലം-തിരുമം‌ഗലം ദേശീയപാതയിൽ ചെങ്കോട്ടയിലെത്തിയതിനു ശേഷം എ.ജി. ചർച്ചിനു സമീപമുള്ള ചെങ്കോട്ട - കടയനല്ലൂർ പാതയിലൂടെ സഞ്ചരിച്ചാൽ പൻപൊഴിയിലെത്താം. അവിടെ നിന്ന് അച്ചൻകോവിൽ റോഡ് വഴി മണലാർ വെള്ളച്ചാട്ടത്തിനു സമീപം എത്തിച്ചേരാം.
  • പത്തനാപുരത്തു നിന്ന് മെയിൻ ഈസ്റ്റേൺ ഹൈവേ വഴി അച്ചൻകോവിൽ റോഡിലെത്താം. അവിടെ നിന്ന് മണലാർ വെള്ളച്ചാട്ടത്തിലേക്ക് എത്തിച്ചേരാം.

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "Waterfalls in Kollam". Retrieved 6 October 2016.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മണലാർ_വെള്ളച്ചാട്ടം&oldid=3941698" എന്ന താളിൽനിന്ന് ശേഖരിച്ചത്