കോന്നി ഇക്കോ ടൂറിസം പദ്ധതി

പത്തനംതിട്ട ജില്ലയിൽ നടപ്പാക്കിയ ഒരു ഇക്കോ - ടൂറിസം പദ്ധതിയാണ് കോന്നി - അടവി ഇക്കോ ടൂറിസം പദ്ധതി. 2008ൽ കോന്നി ആനക്കൂട് കേന്ദ്രീകരിച്ച് ആവിഷ്കരിച്ച പദ്ധതിയിൽ പിന്നീട് അടവി മണ്ണീറയിലെ കുട്ടവഞ്ചി സവാരിയും ഉൾപ്പെടുത്തി. [1]

അടവി എക്കോടൂറിസത്തിന്റെ ഭാഗമായി തുടങ്ങിയ കുട്ടിവഞ്ചിസവാരിക്ക് ഉപയോഗിക്കുന്ന കുട്ടവഞ്ചികൾ. നാലു പേർക്ക് യാത്ര ചെയ്യാം.

ആനക്കൂട്

തിരുത്തുക

1942 ൽ സ്ഥാപിച്ച ആനക്കൂടും സ്ഥലവും ഏകദേശം ഒൻപത് ഏക്കറിലായി വ്യാപിച്ചു കിടക്കുന്നു. ആറ് ആനകൾക്ക് പരിശീലനം നൽകുവാനുള്ള ശേഷിയുണ്ട്. കോന്നി കവലയിൽ നിന്നും തിരിഞ്ഞ് അര കിലോമീറ്റർ ദൂരത്ത്.

അടവി കുട്ടവഞ്ചി യാത്ര

തിരുത്തുക

കോന്നിയിൽ നിന്നും പതിനാറു കിലോമീറ്റർ അകലെ തണ്ണിത്തോട് പഞ്ചായത്തിലെ മുണ്ടൻമൂഴിയിൽ അച്ചൻകോവിൽ നദിയുടെ കൈവഴിയായ കല്ലാറിൽ ഒരുക്കിയിരിക്കുന്ന കുട്ടവഞ്ചി യാത്ര. കേരളത്തിൽ ആദ്യമായി കുട്ടവഞ്ചി യാത്രക്ക് അവസരം ഒരുങ്ങുന്നതിവിടെയാണ് [2] പത്തനംതിട്ട വനംവകുപ്പിൻറെ മേൽനോട്ടത്തിൽ കോന്നി ഇക്കൊടൂറിസം കേന്ദ്രത്തിൽ നിർമ്മിച്ച ഏഴ് വട്ടവള്ളങ്ങളുമായാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. വട്ടവള്ളങ്ങൾ നിർമിച്ചതും തുഴച്ചിൽ പരിശീലിപ്പിച്ചതും ഹൊഗനയ്ക്കലിൽ നിന്നുള്ള വള്ളവിദഗ്ദ്ധരായിരുന്നു. ഇതിനടുത്തായി മീനറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നു.


കല്ല് കൊണ്ട് കവിതയെഴുതിയ കല്ലാർ. സൗമ്യഭാവമുള്ള പുഴയെന്ന പേര്. അങ്ങനെ കല്ലാറിന് വിശേഷണങ്ങൾ നിരവധിയാണ്...

വനം നൽകുന്ന ശാന്തതയും ഒഴുക്കിന്റെ ഈണവും കല്ലാറിന്റെ പ്രത്യേകതയാണ്. പുഴയെ അറിയാനും കാട് കാണാനും നിരവധി സഞ്ചാരികൾ ഇങ്ങോട്ടേയ്ക്ക് എത്തുന്നുണ്ട്... കല്ലാറിനെ അറിയണമെങ്കിൽ അടവിയിലെ കുട്ടവ‍ഞ്ചി സവാരി ഒഴിവാക്കരുത്.... ഇരുകരകളിലെയും പച്ചപ്പും ശുദ്ധവായുവും ഒരുതവണ വന്നവരെ വീണ്ടും കല്ലാറിലെത്തിക്കും. ...


പുഴ കണ്ട് കൊതിതീർന്നില്ലെങ്കിൽ ഒരുദിവസം പുഴവീട്ടിൽ തങ്ങി കല്ലാറിനെ അറിയാനുള്ള അവസരമുണ്ട്... വിശേഷങ്ങൾ പങ്കുവച്ച് സ്വീകരണമുറിയിലിരുന്ന് കല്ലാറിന്റെ ഒഴുക്കിന് താളം പിടിക്കാം...

  1. http://www.chandrikadaily.com/contentspage.aspx?id=117712[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.deshabhimani.com/news-kerala-pathanamthitta-latest_news-389680.html#sthash.QNiauWv0.dpuf

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

സ്ഥാനം ഓപൺസ്ട്രീറ്റ് മാപിൽ