മല്ലിക (നടി)
ദക്ഷിണേന്ത്യൻ ചലച്ചിത്രനടിയാണ് മല്ലിക എന്നറിയപ്പെടുന്ന റീജ വേണുഗോപാൽ. തമിഴ്, മലയാളം, തെലുങ്ക്, ബ്യാരി എന്നീ ഭാഷകളിലായി പത്തിലധികം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
മല്ലിക | |
---|---|
ജനനം | റീജ വേണുഗോപാൽ |
തൊഴിൽ | ചലച്ചിത്രനടി |
സജീവ കാലം | 2002– |
ചലച്ചിത്ര ജീവിതം
തിരുത്തുകഅടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത നിഴൽക്കുത്ത് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയരംഗത്ത് കടന്നുവന്ന മല്ലിക[1], ചേരൻ സംവിധാനം ചെയ്ത ഓട്ടോഗ്രാഫ് എന്ന തമിഴ് ചലച്ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഫിലിംഫെയർ പുരസ്കാരം മല്ലികയ്ക്ക് ലഭിച്ചു.[2] അതിന് ശേഷം നിരവധി തമിഴ് ചലച്ചിത്രങ്ങളിൽ സഹനടിയായി വേഷമിട്ട മല്ലിക, പിന്നീട് ഇന്ത്യൻ റുപ്പി, സ്നേഹവീട് എന്നീ മലയാളചലച്ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. 2011-ൽ പുറത്തിറങ്ങിയ ബ്യാരി എന്ന ഭാഷയിലെ ആദ്യ ചലച്ചിത്രമായ ബ്യാരിയിലെ അഭിനയത്തിന് ആ വർഷത്തെ ദേശീയ ചലച്ചിത്രപുരസ്കാരങ്ങളിൽ പ്രത്യേക പരാമർശം ലഭിച്ചു.[3][4]
അഭിനയിച്ച ചലച്ചിത്രങ്ങൾ
തിരുത്തുകവർഷം | ചിത്രം | കഥാപാത്രം | ഭാഷ | കുറിപ്പ് |
---|---|---|---|---|
2003 | നിഴൽക്കുത്ത് | മല്ലിക | മലയാളം | ആദ്യ ചിത്രം |
2004 | ഓട്ടോഗ്രാഫ് | കമല | തമിഴ് | മികച്ച സഹനടിക്കുള്ള ഫിലിംഫെയർ പുരസ്കാരം |
2004 | മഹാനടികൻ | തമിഴ് | ||
2004 | നാ ഓട്ടോഗ്രാഫ് | വിമല | തെലുഗു | |
2005 | തിരുപാച്ചി | കറുപയി | തമിഴ് | |
2005 | കുണ്ടക്ക മണ്ടക്ക | കവിത | തമിഴ് | |
2006 | തിരുപതി | തമിഴ് | ||
2006 | സംത്തിംഗ് സംത്തിംഗ് ഉനക്കും എനക്കും | വല്ലി | തമിഴ് | |
2008 | തോട്ട | ഗൗരി | തമിഴ് | |
2010 | അമ്മനിലാവ് | മലയാളം | ||
2011 | ഇന്ത്യൻ റുപ്പി | സജി | മലയാളം | |
2011 | സ്നേഹവീട് | ശാന്തി | മലയാളം | |
2011 | ബ്യാരി | നാദിറ | ബ്യാരി | ദേശീയ ചലച്ചിത്രപുരസ്കാരം - പ്രത്യേക പരാമർശം |
2012 | മിസ്റ്റർ മരുമകൻ | മലയാളം |
അവലംബം
തിരുത്തുക- ↑ http://www.rediff.com/movies/2002/jan/11adoor.htm
- ↑ "Simple narrative style gets "Autograph" a National Award, The Hindu". Archived from the original on 2012-11-06. Retrieved 2012-05-07.
- ↑ http://www.rediff.com/movies/report/heres-why-byari-won-the-national-award-for-best-film/20120307.htm
- ↑ http://www.thehindu.com/arts/cinema/article2969914.ece