മക്കാബിയൻ ലഹള

(Maccabean Revolt എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Maccabean Revolt

Judea under Judas Maccabeus during the revolt
തിയതി167–160 BC
സ്ഥലംJudea (then part of Coele-Syria)
ഫലംJudean sovereignty, later developed into the Hasmonean dynasty
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
Maccabees Seleucid Empire
പടനായകരും മറ്റു നേതാക്കളും
Mattathias
Judah Maccabee (KIA)
Jonathan Apphus
Eleazar Avaran (KIA)
Simon Thassi
John Gaddi (KIA)
Antiochus IV Epiphanes
Antiochus V Eupator
Demetrius I Soter
Lysias
Gorgias
Nicanor (KIA)
Bacchides
Units involved
Judean/Maccabean rebelsSeleucid army

സിറിയ ഭരിച്ചിരുന്ന സെല്യൂക്കിഡ് സാമ്രാജ്യത്തിലെ ചക്രവർത്തിയായിരുന്ന അന്ത്യോക്കസ് നാലാമൻ, അന്ന് ഈ സാമ്രാജ്യത്തിൻക്കീഴിലുണ്ടായിരുന്ന പേർഷ്യൻ നാടുകളിൽ തങ്ങളുടെ ഗ്രീക്കുസംസ്കാരം അടിച്ചേല്പിക്കാൻ ശ്രമിച്ചതിന്റെ ഫലമായി ജൂതരിൽ നിന്നും ഉണ്ടായ എതിർപ്പുകളെത്തുടർന്ന് ഉരുത്തിരിഞ്ഞ കലാപമാണ് മക്കാബിയൻ ലഹള[1]. ജെറുസലേമിനെ കയ്യടക്കാനെത്തിയ സിറിയകൾക്കെതിരെ ജൂതന്മാർ നടത്തിയ ഐതിഹാസികമായ ഒരു പോരാട്ടം കൂടിയിരുന്നു ഇത്[1].

മരത്തിൽ കൊത്തിവെച്ച മക്കാബിയൻ ലഹളയുടെ രേഖാചിത്രം
സിറിയൻ സൈന്യത്തിന് മുൻപിൽ മക്കാബി: മരത്തിൽ കൊത്തിവെച്ച രേഖാചിത്രം

ചരിത്രം

തിരുത്തുക

അന്ത്യോക്കസിന്റെ ശ്രമഫലങ്ങളുടെ ഭാഗമായി ഗ്രീക്ക് സംസ്കാരം സ്വീകരിച്ച ഒരുവിഭാഗം ജൂതൻമാരുടെ സഹായത്തോടെ അന്ത്യോക്കസ് ജെറുസലേം പിടിച്ചെടുക്കാൻ ശ്രമിക്കുകയും ജൂതൻമാരുടെ ജൂതമതവിശ്വാസത്തിൽ ഇടപെടാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തു. ഇതിനെ ജൂതമത വിശ്വാസത്തിൽ ഉറച്ചു നിന്നവർ എതിർത്തു. ഇതിനെത്തുടർന്നാണ് മക്കാബീസ് പ്രക്ഷോഭം ആരംഭിക്കുന്നത്. ഇസ്രയേലിലെ ഹാസ്മോനിയൻ കുടുംബത്തിൽപ്പെട്ട മക്കാബി എന്ന യൂദാസിന്റെ നേതൃത്വത്തിൽ അവർ സെലൂസിദ് സാമ്രാജ്യത്തിനെതിരെ പോരാടാൻ തയ്യാറായി. തുടർന്ന് നടന്ന ഏറ്റുമുട്ടലുകൾക്കൊടുവിൽ അവർ സെലൂസിദ് സാമ്രാജ്യത്തെ പരാജയപ്പെടുത്തി. അതോടെ ഹാസ്മോനിയൻ എന്ന പുതിയൊരു രാജവംശത്തിന് തുടക്കമായി. മക്കാബിയിലൂടെ തുടക്കമിട്ട ഈ രാജവംശം ആദ്യത്തെ ജൂത രാജവംശമായി. ബി.സി 165 മുതൽ എ.ഡി. 63 വരെ ഹാസ്മോനിയൻ രാജവംശം നിലനിന്നു. പിന്നീട് ഈ രാജവംശം റോമാ സാമ്രാജ്യത്തിന്റെ സ്വാധീനത്തിലായി.[1][2]

പുരാതന വഴിയിലൂടെ

തിരുത്തുക

കഴിഞ്ഞ നാലായിരം വർഷങ്ങളിൽ യെരുശലേമിന് വേണ്ടി നൂറ്റിപതിനെട്ടു യുദ്ധങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ശാലേം നഗരത്തിന്റെ രാജാവുമായിരുന്ന മൽക്കീസെദെക് ഗോത്രപിതാവായ അബ്രഹാമിനെ അനുഗ്രഹിക്കുന്നതോടെയാണ് ബൈബിളിൽ യെരുശലേമിന്റെ ചരിത്രം ആരംഭിക്കുന്നത്. ഉർസാലിം, ശാലേം, മോറിയ മല, ദാവീദിന്റെ നഗരം, സീയോൻ, ജെബുസ് എന്നീ പേരുകളിലെല്ലാം യെരുശലേം അറിയപ്പെട്ടിരുന്നു. ബി. സി.1052 ൽ ആയിരുന്നു ദാവീദ് രാജാവ് യെബൂസ്യരെ തോൽപ്പിച്ച് യെരുശലേം പിടിച്ചടക്കിയ ചരിത്രപ്രാധാന്യമുള്ള യുദ്ധം നടന്നത്. ദാവീദ് രാജാവിന്റെ മരണശേഷം ശലോമോൻ യെരുശലേം ദേവാലയ നിർമ്മാണത്തിന് ആരംഭം കുറിച്ചു. ഒരു ശതാബ്ദത്തിനു ശേഷം നെബുഖദ്നെസർ രണ്ടാമൻ ബി.സി. 597 ൽ തെക്കൻ ഇസ്രയേലും യെരുശലേമും പിടിച്ചടക്കുകയും ശലോമോൻ പണിത ദേവാലയം നശിപ്പിച്ചശേഷം യഹൂദരെ ബദ്ധരാക്കി ബാബിലോണിലേക്ക് (ഇറാക്ക്) കൊണ്ടുപോകുകയും ചെയ്തു. പിന്നീട് പേർഷ്യൻ രാജാവായ സൈറസ് ബാബിലോൺ കീഴടക്കിയതിനു ശേഷമാണ് യഹൂദർ ബന്ധനത്തിൽ നിന്ന് വിടുവിക്കപ്പെടുന്നതും നെഹമ്യാവിന്റെ നേതൃത്വത്തിൽ രണ്ടാമത് യെരുശലേം ദേവാലയം നിർമ്മിക്കുന്നതും. ബി. സി.332 ൽ മഹാനായ അലക്സാണ്ടർ പേർഷ്യൻ സാമ്രാജ്യം കീഴടക്കിയതോടെ പലസ്തീൻ അദ്ദേഹത്തിൻറെ സാമ്രാജ്യത്തിന്റെ ഭാഗമായി. അലക്സാണ്ടറുടെ മരണത്തെ തുടർന്ന് ഈ ഭൂവിഭാഗം ഈജിപ്റ്റിലെ ടോളമി വംശത്തിന്റെ നിയന്ത്രണത്തിലും തുടർന്ന് സിറിയയിലെ സെല്യൂക്കിഡ് സാമ്രാജ്യത്തിന്റെ കീഴിലുമായി. എപ്പിഫനാസ് എന്നറിയപ്പെട്ട അന്ത്യോക്കസ് നാലാമന്റെ ദുർന്നടപടികൽക്കെതിരെ യാഥാസ്ഥിതിക യെഹൂദന്മാർ ചെറുത്തുനിൽപ്പിനൊരുങ്ങി. യെരുശലെമിൽ നിന്നും 24 കി. മി. അകലെ മോദിൻ ഗ്രാമത്തിൽ എത്തിയ എപ്പിഫനാസിന്റെ പ്രതിനിധി ജാതീയ ദേവന് യാഗമർപ്പിക്കാൻ ഒരുക്കങ്ങൾ ചെയ്തു. ഹസ്മേനിയൻ കുടുംബത്തിൽപ്പെട്ട മത്ഥിയാസ് എന്ന വൃദ്ധ പുരോഹിതനോട് യാഗമർപ്പിക്കാൻ ആവശ്യപ്പെട്ടു. അദ്ദേഹം എതിർത്തപ്പോൾ മറ്റൊരു പുരോഹിതൻ അതിനു തയ്യാറായി. രോഷാകുലനായ മത്ഥിയാസ് അയാളെയും രാജാവിന്റെ പ്രതിനിധിയെയും കൊലപ്പെടുത്തി. അത് മക്കാബിയൻ ലഹളയുടെ ആരംഭമായി. ധാരാളം യഹോദർ അവരോടൊപ്പം ചേർന്നു. മത്ഥിയാസിന്റെ മരണശേഷം അദ്ദേഹത്തിന്റെ മൂന്നാമത്തെ മകൻ മക്കാബി ലഹളയുടെ നേതൃത്വം ഏറ്റെടുത്തു. എമ്മവൂസിൽ വെച്ച് നടന്ന പോരാട്ടത്തിൽ മക്കാബിന്റെ സൈന്യവും സിറിയൻ സൈന്യത്തെ തോൽപ്പിച്ച് യെരുശലേമിന്റെ നിയന്ത്രണം ഏറ്റെടുത്തു. അവർ ദൈവാലയം ശുദ്ധീകരിക്കുകയും ജുപ്പീറ്ററിന്റെ പ്രതിമ ഇടിച്ച് നിരത്തുകയും പുതിയ യാഗപീഠം സ്ഥാപിച്ച് ആരാധന പുനരാരംഭിക്കുകയും ചെയ്തു. അങ്ങനെയാണ് ഹസ്മോനിയൻ വംശം എന്ന പേരിൽ മത്ഥിയാസിന്റെ പിൻഗാമികൾ യിസ്രായേലിൽ ഭരണം ആരംഭിച്ചത്[2][1]..

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 1.2 1.3 "യേശുവിൻറെ നാട്ടിലേക്ക് ഒരു ഫെല്ലോഷിപ്പ് യാത്ര". Voiceofdesert.
  2. 2.0 2.1 "History". Christianblogsites. 2016 April 18. {{cite web}}: Check date values in: |date= (help)[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=മക്കാബിയൻ_ലഹള&oldid=3755225" എന്ന താളിൽനിന്ന് ശേഖരിച്ചത്