ലൂസി ഗ്രേ (ആക്ടിവിസ്റ്റ്)

ന്യൂസിലാന്റിലെ കാലാവസ്ഥാ വ്യതിയാന പ്രവർത്തക
(Lucy Gray (activist) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ന്യൂസിലാന്റിലെ കാലാവസ്ഥാ വ്യതിയാന പ്രവർത്തകയാണ് ലൂസി ഗ്രേ (ജനനം: ഡിസംബർ 2006)[1][2][3][4]

ലൂസി ഗ്രേ
2019 മാർച്ചിൽ ഗ്രേ
ജനനംഡിസംബർ 2006 (വയസ്സ് 17–18)
ദേശീയതന്യൂസിലാന്റ്
തൊഴിൽസ്കൂൾ വിദ്യാർത്ഥി
പരിസ്ഥിതി പ്രവർത്തക
അറിയപ്പെടുന്നത്സ്കൂൾ സ്ട്രൈക്ക് ഫോർ ക്ലൈമറ്റ്

ജീവിതരേഖ

തിരുത്തുക

ഒട്ടോറിയോവയിലെ ക്രൈസ്റ്റ്ചർച്ചിലെ ടെ ഇരിംഗാ ഒ കഹുകുറയിലെ (കാഷ്മീർ ഹൈ സ്കൂൾ) സ്കൂൾ വിദ്യാർത്ഥിനിയാണ് ലൂസി ഗ്രേ.[5]സ്‌കൂൾ വിദ്യാർത്ഥികൾക്ക് ചേരുന്നതിനുള്ള മാർച്ചുകൾ ഉൾപ്പെടെ സ്കൂൾ സ്‌ട്രൈക്ക് 4 ക്ലൈമറ്റ് പ്രവർത്തനങ്ങളുടെ ദേശീയ ചെയർപേഴ്‌സണാണ് ലൂസി. [6][7]2019 ൽ മൂന്നു പ്രതിഷേധങ്ങൾ മാർച്ച് 15, മെയ് 24, [1] വീണ്ടും സെപ്റ്റംബർ 27 നും നടന്നു.[8][9]കോവിഡ് -19 പാൻഡെമിക് മൂലം ന്യൂസിലാന്റ് ലോക്ക്ഡൗണിലായിരിക്കെ 2020 മെയ് മാസത്തിൽ നാലാമത് ഇൻഡോർ പ്രതിഷേധം നടന്നു. [10]

കാലാവസ്ഥാ വ്യതിയാന പ്രതിസന്ധി കൈകാര്യം ചെയ്യാനുള്ള സർക്കാരിന്റെ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാൻ 2019 മെയ് മാസത്തിൽ ഗ്രേ പ്രധാനമന്ത്രി ജസീന്ദ ആർഡെർനുമായി കൂടിക്കാഴ്ച നടത്തി.[6][11] 2019 ലെ നാഷണൽ യങ് ലീഡേഴ്സ് ഡേ,[12] 2019 ഫെസ്റ്റിവൽ ഫോർ ദി ഫ്യൂച്ചർ, [13] ടിഇഡിഎക്സ് യൂത്ത് @ ക്രൈസ്റ്റ്ചർച്ച് [14]എന്നിവിടങ്ങളിൽ അവർ സംസാരിച്ചു. 2020 ന്റെ തുടക്കത്തിൽ അവർ ഒരു 1.5 ഡിഗ്രിസ് ലൈവ്! ഇവന്റ് റീഡറായിരുന്നു.[15] 2020-2021 ഓൺ‌ലൈൻ ഒട്ടോറിയോവ ന്യൂസിലാന്റ് സസ്റ്റെയിനിബിൾ ഡെവെലോപ്മെന്റ് ഗോൾസ് സമ്മിറ്റിലെ മുഖ്യ പ്രഭാഷകയായിരുന്നു.[16]

സ്വീഡിഷ് കാലാവസ്ഥാ വ്യതിയാന പ്രവർത്തകയായ ഗ്രേത്ത തൂൻബായ് അവരുടെ മാതൃകയും പ്രചോദനവുമാണ്. [1] ഗ്രേ കാലാവസ്ഥാ വ്യതിയാന പ്രതിഷേധഗാനമായ "റൈസ് അപ്പ്" ന്റെ രചയിതാവാണ്. [17]

  1. 1.0 1.1 1.2 Gorman, Paul. "Lucy Gray – leader, climate change activist, schoolgirl". Stuff (in ഇംഗ്ലീഷ്). Retrieved 26 May 2019.
  2. The Dominion Post. "Protesting students should be seen and heard". Stuff (in ഇംഗ്ലീഷ്). Retrieved 26 May 2019.
  3. "When your child becomes a climate activist". Stuff (in ഇംഗ്ലീഷ്). 2019-12-28. Retrieved 2020-06-21.
  4. "Cerith Wyn Evans's Things are conspicuous in their absence..." christchurchartgallery.org.nz. Retrieved 2020-06-21.
  5. "Cashmere High students on show at Ted talk event". The Star. 7 September 2019. Retrieved 27 October 2020.
  6. 6.0 6.1 Gorman, Paul. "Lucy Gray and the Prime Minister compare notes on climate change". Stuff (in ഇംഗ്ലീഷ്). Retrieved 26 May 2019.
  7. "Meet the team". School Strikes NZ (in ഇംഗ്ലീഷ്). Archived from the original on 2020-06-21. Retrieved 2020-06-21.
  8. Claire Booker (27 September 2019). "Christchurch School Strike 4 Climate attracts thousands". Star News. Retrieved 20 June 2020.
  9. Isaac McCarthy (Oct–Nov 2019). "Signs of Change in Canterbury". No. 67. Latitude. Archived from the original on 2021-02-14. Retrieved 20 June 2020.{{cite news}}: CS1 maint: date format (link)
  10. Sam Wat (12 May 2020). "Covid-19 puts school climate strike online". Te Waha Nui. Retrieved 20 June 2020.
  11. Jenner, Brooke (2019-05-23). "Students' laid-back preparation for climate change action". RNZ (in New Zealand English). Retrieved 2020-06-20.{{cite web}}: CS1 maint: url-status (link)
  12. Katie Tozer (31 May 2019). "National Young Leaders Day". Hornby High School. Retrieved 20 June 2020.
  13. "Festival 2019". Festival for the Future. Archived from the original on 2020-06-21. Retrieved 20 June 2020.
  14. "Lucy Gray". TEDx Youth@Christchurch. Archived from the original on 2019-08-14. Retrieved 20 June 2020.
  15. "Degrees Live! Christchurch". 1.5 Degrees Live. 24 January 2020. Archived from the original on 2020-06-22. Retrieved 20 June 2020.
  16. Amber Allott (28 October 2020). "Christchurch teen activist to play starring role in nationwide climate talks". Stuff. Retrieved 28 October 2020.
  17. Brittney Deguara (24 May 2019). "Rise Up: Young climate change activist's anthem for student strikes". Stuff. Retrieved 20 June 2020.