ഗ്രേറ്റ എർമാൻ തൻബർഗ് ( സ്വീഡിഷ് ഉച്ചാരണം: [ˈgreːta ˈtʉːnˌbærj]  ; ജനനം ജനുവരി 3, 2003). ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും തടയാനായി അന്താരാഷ്ട്രതലത്തിൽ ഉൽബോധനം നടത്തുന്ന ഒരു സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയാണ്.[1] 2018 ആഗസ്റ്റിൽ സ്വീഡിഷ് പാർലമെൻറ് കെട്ടിടത്തിന് പുറത്ത് കാലാവസ്ഥയ്ക്കായുള്ള സ്കൂൾ പണിമുടക്ക് ആരംഭിച്ചു. [2] 2018 നവംബറിൽ TEDxStockholm ൽ സംസാരിച്ചു. ഡിസംബറിൽ യുനൈറ്റഡ് നേഷൻസ് ക്ലൈമറ്റ് ചേഞ്ച് കോൺഫറൻസിനെ അഭിസംബോധന ചെയ്തു. 2019 ജനുവരിയിൽ ദാവോസിലെ വേൾഡ് എക്കണോമിക്ക് ഫോറത്തിൽ സംസാരിക്കാൻ അവൾ ക്ഷണിക്കപ്പെട്ടു. 2023 ൽ ആൻഡ്രൂ ടെയ്റ്റിനെ ബോഡി ഷെയിമിംഗ് നടത്തിയതിന് ധാരാളം വിമർശനങ്ങൾ നേരിട്ടു.

Greta Thunberg
Thunberg in 2020
ജനനം (2003-01-03) 3 ജനുവരി 2003  (21 വയസ്സ്)
ദേശീയതsweden
തൊഴിൽStudent and activist
അറിയപ്പെടുന്നത്School strike for climate outside Swedish Parliament and speaking at the COP24
പ്രസ്ഥാനംClimate movement
മാതാപിതാക്ക(ൾ)Malena Ernman,Svante Thunberg
ബന്ധുക്കൾ

ഗ്രെറ്റ തൻബർഗ് 3 ജനുവരി 2003 ജനിച്ചത് [3] ഗ്രേത്തയുടെ അമ്മ സ്വീഡിഷ് ഓപ്പറ ഗായിക മാലേന ഏർമാൻ ആണ്. അച്ഛൻ നടൻ സ്വാൻത തൻബർഗ് ആണ് , [4] [5] അവരുടെ മുത്തച്ഛൻ നടനും സംവിധായകനുമായ ഒലോഫ് തുൻബർഗ് ആണ് . [6]

2018 ഡിസംബറിൽ, തൻബെർഗ് " അസ്പെഗർ സിൻഡ്രോം , ഒബ്സെസീവ്-കംപൾസിവ് ഡിസോർഡർ (ഒ സി ഡി), സെലക്ടീവ് മ്യൂട്ടിസം തനിക്ക് എന്നീ രോഗങ്ങൾ ഉള്ളതായി വെളിപ്പെടുത്തി. [7] അവളുടെ കുടുംബത്തിന്റെ കാർബൺ ഫുട്ട്പ്രിന്റ് കുറക്കാൻ , അവർ സസ്യഭുക്കാവണമെന്നും വിമാനയാത്ര ഉപേക്ഷിക്കണമെന്നും നിബന്ധന വെച്ചു. [8]

കാലാവസ്ഥയ്ക്കായുള്ള വിദ്യാർത്ഥി പണിമുടക്കുകൾ

തിരുത്തുക
 
2018 സെപ്തംബർ 11 ന് സ്റ്റോൺഹോമിൽ ഗ്രേതാ തൻബർഗിന്റെ സൈക്കിൾ. " കാലാവസ്ഥാ പ്രതിസന്ധി ഒരു പ്രതിസന്ധിയായി കണക്കാക്കണം! കാലാവസ്ഥയാണ് ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം! "
 
സൈൻ ഇൻ "ഗ്രെത്തയെ പിന്തുടരുക! കാലാവസ്ഥയ്ക്കായി പണിമുടക്ക് നടത്തുക " ബെർലിനിൽ (2018 ഡിസംബർ 14).
 
ജർമ്മനിയിലെ കാലാവസ്ഥാ പ്രവർത്തകയായ ലുസ നെബുവറോടൊത്ത് ഹാംബർഗിലെ ഒരു പണിമുടക്കിനു തൻബർഗ്

2018 ആഗസ്റ്റ് 20-ന് ഒൻപതാം ഗ്രേഡിൽ പഠിക്കുകയായിരുന്ന തൻബർഗ്, ഉഷ്ണതരംഗവും കാട്ടുതീയും കഴിഞ്ഞ സമയത്ത് സെപ്റ്റംബർ 9 ന് സ്വീഡന്റെ പൊതുതിരഞ്ഞെടുപ്പിനുശേഷം മാത്രമേ സ്കൂളിൽ പോവുകയുള്ളൂ എന്ന് തീരുമാനിച്ചു. [2] പാരീസ് എഗ്രിമെന്റ് അനുസരിച്ച് കാർബൺ ഉദ്വമനം കുറയ്ക്കാൻ ആവശ്യമായ നടപടികൾ സ്വീഡിഷ് സർക്കാർ എടുക്കണമെന്നായിരുന്നു അവളുടെ ആവശ്യം. പാർലമെന്റ് മന്ദിരത്തിന് (Riksdag) പുറത്ത് സ്കൊല്സ്ത്രെജ്ക് ഫോർ ക്ലിമതെത് (കാലാവസ്ഥയ്ക്ക് വേണ്ടി സ്കൂൾ പണിമുടക്ക്) എന്ന ബോർഡ് പിടിച്ചുകൊണ്ട് എല്ലാ ദിവസവും സ്കൂൾ സമയത്ത് കുത്തിയിരിപ്പ് സമരം നടത്തി. [9] പൊതുതിരഞ്ഞെടുപ്പിനുശേഷം, വെള്ളിയാഴ്ചകളിൽ മാത്രം സമരം തുടർന്നു. തൻബർഗിന്റെ സമരം ലോകവ്യാപകമായ ശ്രദ്ധ പിടിച്ചു പറ്റി. വിദ്യാർത്ഥി പണിമുടക്കുകളിൽ പങ്കെടുക്കാൻ ലോകമെമ്പാടുമുള്ള സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രചോദിതരായി. [5] 2018 ഡിസംബറിൽ, 270 ൽ അധികം നഗരങ്ങളിൽ 20,000 വിദ്യാർത്ഥികളാണ് സമരം നടത്തിയത്. [5] ഫ്ലോറിഡയിലെ പാർക്ക്ലാൻഡ് സ്കൂളിലെ കൗമാരക്കാരായ പ്രവർത്തകരുടെ മാർച്ച് ഫോർ അവർ ലൈവ്സ് ആണ് തന്റെ സമരങ്ങൾക്ക് പ്രചോദനം എന്ന തൻബർഗ് പറഞ്ഞിട്ടുണ്ട്. [10] [11]

മറ്റ് പ്രവർത്തനങ്ങൾ

തിരുത്തുക

ബ്രസൽസിലെ യൂറോപ്യൻ പാർലമെന്റിനു പുറത്തുള്ള റൈസ് ഫോർ ക്ലൈമറ്റ് പ്രതിഷേധത്തിൽ ഗ്രെറ്റ തുൻബർഗ് പങ്കെടുത്തു. 2018 ഒക്ടോബറിൽ പാർലമെന്റിനു മുൻപിൽ പ്രക്ഷോഭ പ്രഖ്യാപനത്തെ (Declaration of Rebellion) അഭിസംബോധന ചെയ്യുന്നതിനായി തൻബർഗും അവളുടെ കുടുംബവും ലണ്ടനിലേക്ക് ഒരു ഇലക്ട്രിക് കാർ ഓടിച്ചു. [12] [13]

2018 നവംബർ 24 ന് TEDxStockholm ൽ സംസാരിച്ചു. [14] [15] [16] കാലാവസ്ഥാ വ്യതിയാനം നിലനിൽക്കുന്നു എന്ന് എട്ടുവയസ്സുള്ളപ്പോൾ അവൾ തിരിച്ചറിഞ്ഞു എന്നും ഒരു ലോകയുദ്ധം നടക്കുന്നതിനു സമാനമായി എന്തുകൊണ്ട് ഒരു ചാനലിലും പ്രധാനവാർത്തയായി വരുന്നില്ല എന്ന് അൽഭുതം തോന്നുന്നു എന്നും അവൾ പറഞ്ഞു. ശാസ്ത്രത്തിന്റെ കഥ കഴിഞ്ഞുവെന്നും; നിഷേധം, അജ്ഞത, നിഷ്ക്രിയത്വം എന്നിവയാണ് അവശേഷിക്കുന്നതെന്നും; അതുകൊണ്ട് കാലാവസ്ഥാ ശാസ്ത്രജ്ഞയാകാനല്ല താൻ സ്കൂളിൽ പോകുന്നതെന്ന് അവർ പറഞ്ഞു. 2018-ൽ നടപടികളെടുക്കാൻ സമയമുണ്ടായിരുന്നപ്പോൾ എന്തുകൊണ്ട് ഒന്നും ചെയ്തില്ല എന്ന് അവരുടെ കുട്ടികളും കൊച്ചുമക്കളും ചോദിക്കുമെന്ന് ഗ്രെറ്റ പറഞ്ഞു. നിയമങ്ങൾ മാറേണ്ടവയായതുകൊണ്ട് നിയമങ്ങൾക്കനുസരിച്ച് കളിച്ചുകൊണ്ട് ലോകത്ത് മാറ്റമുണ്ടാക്കാൻ കഴിയില്ലെന്നാണ് അവൾ സംസാരം അവസാനിപ്പിച്ചത്. [17]

4 ഡിസംബർ 2018 ന് ഐക്യരാഷ്ട്രസഭയുടെ COP24 കാലാവസ്ഥാ ഉച്ചകോടിയിൽ തൻബർഗ് സംസാരിച്ചു. [18] കൂടാതെ 12 ഡിസംബർ 2018 ന് പ്ലീനറി സഭയുടെ മുമ്പിലും സംസാരിച്ചു [19] [20]

യുഎൻ ഉച്ചകോടിയിലൂടെ ലോകം മുഴുവൻ കേട്ട ശബ്ദത്തിന്റെ ഉടമയായി മാറിയ സ്വീഡനിൽനിന്നുള്ള കൗമാരക്കാരി പെൺകുട്ടിയായ ഗ്രെറ്റ പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടിയുള്ള പ്രതീകം കൂടിയാണ്.[21]

അവലംബങ്ങൾ

തിരുത്തുക
  1. "പുതുവർഷത്തിൽ വ്യത്യസ്തമായ സന്ദേശവുമായി ഗ്രേറ്റ തൻബർഗ്; കയ്യടിച്ച് ലോകം". ManoramaOnline. Retrieved 2021-01-02.
  2. 2.0 2.1 {{cite news}}: Empty citation (help)
  3. {{cite news}}: Empty citation (help)
  4. "School Strike for Climate: Meet 15-Year-Old Activist Greta Thunberg, Who Inspired a Global Movement". Democracy Now!.
  5. 5.0 5.1 5.2 {{cite news}}: Empty citation (help)
  6. Santiago, Ellyn (14 December 2018). "Greta Thunberg: 5 Fast Facts You Need to Know". Heavy.com. Retrieved 5 February 2019.
  7. School strike for climate – save the world by changing the rules.
  8. "Climate crusading schoolgirl Greta Thunberg pleads next generation's case". The Straits Times (in ഇംഗ്ലീഷ്). 5 December 2018. Retrieved 22 December 2018.
  9. "The Fifteen-Year-Old Climate Activist Who Is Demanding a New Kind of Politics". The New Yorker. 2 October 2018.
  10. {{cite news}}: Empty citation (help)
  11. {{cite news}}: Empty citation (help)
  12. {{cite news}}: Empty citation (help)
  13. {{cite news}}: Empty citation (help)
  14. "TEDxStockholm Theme: Wonderland". TED. Retrieved 20 December 2018.
  15. Queally, Jon (19 December 2018). "Depressed and Then Diagnosed With Autism, Greta Thunberg Explains Why Hope Cannot Save Planet But Bold Climate Action Still Can". Common Dreams. Retrieved 20 December 2018.
  16. Thunberg, Greta (24 November 2018). "School strike for climate – save the world by changing the rules". TEDxStockholm.
  17. {{cite news}}: Empty citation (help)
  18. {{cite news}}: Empty citation (help)
  19. Thunberg, Greta. "You Are Stealing Our Future: Greta Thunberg, 15, Condemns the World's Inaction on Climate Change". Democracy Now!. Retrieved 13 December 2018.Excerpts, "You only speak of a green eternal economic growth because you are too scared of being unpopular. You only talk about moving forward with the same bad ideas that got us into this mess, even when the only sensible thing to do is pull the emergency brake. You are not mature enough to tell it like it is. Even that burden you leave to us children. * * * And if solutions within the system are so impossible to find, then maybe we should change the system itself."
  20. Thunberg, Greta (12 December 2019). "Greta Thunberg full speech at UN Climate Change COP24 Conference".
  21. "തീ പാറുന്ന വാക്കുകളുമായി ഗ്രെറ്റ; പറയാൻ കൊതിച്ച വാക്കുകളെന്ന് ലോകം". ManoramaOnline. Retrieved 2019-09-25.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗ്രേത്ത_തൂൻബായ്&oldid=4099472" എന്ന താളിൽനിന്ന് ശേഖരിച്ചത്