ജസിന്ത ആഡേൺ
ന്യൂസിലാൻഡിന്റെ പ്രധാനമന്ത്രിയാണ് ജസിന്ത കേറ്റ് ലോറൽ ആഡേൺ (ജനനം: 26 ജൂലൈ 1980). ലേബർ പാർട്ടിയുടെ പ്രവർത്തകയായ ഇവർ 1 ആഗസ്ത് 2017 മുതൽ ലേബർ പാർട്ടിയുടെ നേതാവുമാണ്. മൗണ്ട് ആൽബർട്ട് മണ്ഡലത്തിൽ നിന്നുള്ള എം പി (Member of Parliament) ആയി 8 മാർച്ച് 2017 മുതൽ പ്രവർത്തിക്കുന്നു. 2008ലെ പൊതു തെരഞ്ഞെടുപ്പിലാണ് ജസിന്ത ആദ്യമായി പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.[2] 2001ൽ വൈകാറ്റൊ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയശേഷം ആഡേൺ പ്രധാനമന്ത്രി ഹെലൻ ക്ലാർക്കിന്റെ ഓഫീസിൽ ഗവേഷകയായി ജോലി ആരംഭിച്ചു. പിന്നീട് ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ നയ ഉപദേഷ്ടാവായി ജോലിചെയ്തു.[3] 2008ൽ ഇന്റർനാഷണൽ യൂണിയൻ ഓഫ് സോഷ്യലിസ്റ്റ് യൂത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.[4]
ജസിന്ത ആഡേൺ | |
---|---|
40th Prime Minister of New Zealand | |
Monarch | Elizabeth II |
Governor-General | Patsy Reddy |
Deputy | Winston Peters[1] |
മുൻഗാമി | Bill English |
36th Leader of the Opposition | |
Deputy | Kelvin Davis |
മുൻഗാമി | Andrew Little |
പിൻഗാമി | Bill English |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Jacinda Kate Laurell Ardern 26 ജൂലൈ 1980 Hamilton, New Zealand |
രാഷ്ട്രീയ കക്ഷി | Labour Party |
Domestic partner | Clarke Gayford |
Relations | Ian S. Ardern (uncle) |
കുട്ടികൾ | 1 |
മാതാപിതാക്കൾ | Ross Ardern (father) |
വസതിs | Premier House, Wellington |
അൽമ മേറ്റർ | University of Waikato |
വെബ്‌വിലാസം | jacinda |
രാഷ്ട്രീയ ജീവിതം
തിരുത്തുകപാർലമെന്റ് അംഗം
തിരുത്തുക2008 ലെ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിൽ പിന്നിലായെങ്കിലും ലേബർ പാർട്ടിയുടെ പിന്തുണയോടെ പാർലമെന്റിലെത്തിയ ജസിന്ത 2010 വരെ ഏറ്റവും പ്രായം കുറഞ്ഞ പാർലമെന്റംഗമായി തുടർന്നു.[5] 2014 ൽ ഓക്ക്ലാൻഡ് സെൻട്രലിൽ നിന്ന് വീണ്ടും രണ്ടാം സ്ഥാനത്തെത്തിയെങ്കിലും പാർട്ടി പിന്തുണയോടെ പാർലമെന്റിലെത്തി. നീതി, കുഞ്ഞുങ്ങൾ, ചെറുകിട വ്യാപാരം, കല-സംസ്കാരം എന്നിവയ്ക്കായുള്ള നിഴൽ വക്താവായി പ്രവർത്തിച്ചു. 2017ൽ മൗണ്ട് ആൽബർട്ട് ഉപതെരഞ്ഞെടുപ്പിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. [6] [7][8][9][10][11]
പ്രധാനമന്ത്രി
തിരുത്തുക19 ഒക്ടോബർ 2017 ന് ലേബർ പാർട്ടി, ന്യൂസിലാൻഡ് ഫസ്റ്റ്, ഗ്രീൻ പാർട്ടി എന്നിവയുടെ പിന്തുണയോടെ പ്രധാനമന്ത്രിപദത്തിലെത്തി.[12][13][14] ജെന്നി ഷിപ്ലിക്കും (1997–1999) ഹെലൻ ക്ലാർക്കിനും (1999–2008) ശേഷം ന്യൂസിലാൻഡിന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ആഡേൺ.[15][16] 37 വയസ്സിൽ പ്രധാനമന്ത്രിയായ ആഡേൺ 1856 ൽ പ്രധാനമന്ത്രിയായ എഡ്വേഡ് സ്റ്റഫോഡിനു ശേഷം ആ സ്ഥാനത്തെത്തിയ പ്രായം കുറഞ്ഞ വ്യക്തിയാണ്.[17]
ക്രൈസ്റ്റ്‌ചർച്ച് മുസ്ലീംപള്ളികളിൽ നടന്ന വെടിവയ്പ്പ്
തിരുത്തുക15 മാർച്ച് 2019 ന്, ക്രൈസ്റ്റ് ചർച്ചിലെ പള്ളികളിൽ നടന്ന വെടിവെപ്പിൽ 50 ആളുകളെങ്കിലും മരണമടഞ്ഞു. ടെലിവിഷനിൽ പ്രക്ഷേപണം ചെയ്ത ഒരു പ്രസ്താവനയിൽ അനുശോചനമറിയിച്ചുകൊണ്ട് ആഡേൺ ന്യൂസിലാൻഡിലോ ലോകത്ത് മറ്റെവിടെയെങ്കിലുമോ യാതൊരു സ്ഥാനവുമില്ലാത്ത തീവ്രവാദ ആശയങ്ങൾ ഉള്ള ആളുകളാണ് ആക്രമണം നടത്തിയതെന്ന് പറഞ്ഞു.[18]
തോക്ക് ഉപയോഗത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഗവണ്മെന്റ് ഉദ്ദേശിക്കുന്നതായി ആഡേൺ വ്യക്തമാക്കി. ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. തലസ്ഥാനമായ വെല്ലിൻഗ്ടണിൽ ആരംഭിച്ച അനുശോചന പുസ്തകത്തിൽ ആദ്യത്തെ കുറിപ്പ് പ്രധാനമന്ത്രി ആഡേണിന്റെ ആയിരുന്നു. കൂടാതെ ക്രൈസ്റ്റ്ചർച്ചിലെത്തി മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെയും രക്ഷാപ്രവർത്തകരെയും കാണുകയും ചെയ്തു. വെടിവെപ്പിനോടുള്ള ആഡേണിന്റെ പ്രതികരണം അന്താരാഷ്ട്രതലത്തിൽ പ്രശംസിക്കപ്പെട്ടു.[19][20][21][22][23]
സ്വകാര്യജീവിതം
തിരുത്തുകന്യൂസിലാൻറിലെ,[24] ഹാമിൽട്ടണിൽ ജനിച്ച ആർഡേൻ മോറിൻസ്വില്ലെയിലും മരുപ്പാറയിലുമായി വളർന്നു. അവിടെ ജസിന്തയുടെ പിതാവ് റോസ് ആർഡേൻ പോലീസ് ഓഫീസറായി[25] ജോലിചെയ്യുകയായിരുന്നു. മാതാവ് ലൗറൽ ആർഡേൺ ഒരു സ്കൂൾ പാചകപ്പുരയിലെ സഹായിയായി പ്രവർത്തിച്ചിരുന്നു.[26] മോറിസ്വില്ലെ കോളജിൽ[27] വിദ്യാഭ്യാസം നിർവ്വഹിച്ച ജസിന്ത, സ്കൂൾ ബോർഡ് ഓഫ് ട്രസ്റ്റീസിലെ വിദ്യാർത്ഥി പ്രതിനിധികൂടിയായിരുന്നു.[28] പിന്നീട് യൂണിവേഴ്സിറ്റി ഓഫ് വൈക്കാറ്റോയിൽ ഉപരിപഠനത്തിനു ചേർന്ന അവർ അവിടെനിന്ന് 2001 ൽ രാഷ്ട്രീയം പബ്ലിക് റിലേഷൻ എന്നിവ ഐഛികയമായി ബാച്ചിലർ ഓഫ് കമ്മ്യൂണിക്കേഷൻ സ്റ്റഡീസിൽ (ബിസിഎസ്) ബിരുദമെടുത്തു.[29]
1999 ലെ പൊതുതിരഞ്ഞെടുപ്പിൽ ന്യൂ പ്ലിമത്ത് എം.പി. ഹാരി ഡൂയിൻഹോവനുവേണ്ടി അദ്ദേഹത്തിന്റെ പുനർ തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്തുന്നതിന് സഹായിക്കാനായി ലേബർ പാർട്ടിയുടെ ഒരു ദീർഘകാല അംഗവും ജസിന്തയുടെ അമ്മായിയുമായിരുന്ന മേരി ആർഡേനാണ് കൌമാരക്കാരനായ ജസീന്തയെ രാഷ്ട്രീയത്തിലേയ്ക്കു കൊണ്ടുവന്നത്.[30]
ദ ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്സ് സഭയിലെ അംഗമായി വളർന്ന ആഡേൺ സഭയുടെ നയങ്ങൾ തന്റെ വ്യക്തിപരമായ നിലപാടുകളുമായി, പ്രത്യേകിച്ച് എൽ ജി ബി ടി അവകാശങ്ങൾക്കുള്ള പിന്തുണയുമായി വൈരുദ്ധ്യം പുലർത്തുന്നു എന്ന കാരണം പറഞ്ഞുകൊണ്ട് 2005ൽ സഭ വിട്ടു.[31] 2017ൽ താനൊരു അവിശ്വാസിയാണെന്ന് ആഡേൺ പ്രഖ്യാപിച്ചു.[31]
ടെലിവിഷൻ അവതാരകനായ ക്ലാർക്ക് ഗേഫോഡ് ആണ് ആഡേണിന്റെ ജീവിത പങ്കാളി.[32][33] സ്വന്തം പേരിൽ ട്വിറ്റർ അക്കൗണ്ട് ഉണ്ടായിരുന്ന ഇവരുടെ പാഡിൽസ് എന്ന് പേരായ പൂച്ച, ആഡേൺ അധികാരമേറ്റപ്പോൾ "പ്രഥമ മാർജ്ജാരൻ" എന്ന പേരിൽ പ്രശസ്തനായി.[34][35][36]
19 ജനുവരി 2018ന് താൻ ഗർഭിണിയാണെന്നും ജൂണിൽ തന്റെ ആദ്യത്തെ കുഞ്ഞിനെ പ്രസവിക്കുമെന്നും അറിയിച്ചു.ഗർഭിണിയാകുന്ന ആദ്യത്തെ ന്യൂസിലാണ്ട് പ്രധാനമന്ത്രിയാണിവർ. ആഡേൺ 21 ജൂൺ 2018ന് ആശുപത്രിയിൽ പ്രവേശിക്കുകയും.അന്നു തന്നെ ഒരു പെൺകുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. 1990ഇൽ പാകിസ്താൻ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോ പ്രസവിച്ചതിനു ശേഷം തെരഞ്ഞെടുക്കപ്പെട്ട ഒരു രാഷ്ട്രനേതാവ് അധികാരത്തിലിരിക്കേ പ്രസവിക്കുന്ന രണ്ടാമത്തെ സംഭവമാണിത്.[37]
See also
തിരുത്തുക- List of New Zealand governments
- Politics of New Zealand
അവലംബങ്ങൾ
തിരുത്തുക- ↑ On 21 June 2018, Peters assumed duties as Acting Prime Minister when Ardern entered hospital for the birth of her first child. "Winston Peters is now officially Acting Prime Minister". New Zealand Herald. 21 June 2018. Retrieved 21 June 2018.
- ↑ Election results Archived 1 July 2012 at Archive.is
- ↑ "People – New Zealand Labour Party". Archived from the original on 23 ഡിസംബർ 2008.
- ↑ Kirk, Stacey (1 August 2017). "Jacinda Ardern says she can handle it and her path to the top would suggest she's right". The Dominion Post. Stuff. Retrieved 15 August 2017.
- ↑ Trevett, Claire (29 January 2010). "Greens' newest MP trains his sights on the bogan vote". The New Zealand Herald (in New Zealand English). Retrieved 22 April 2018.
- ↑ "Auckland Central electorate results 2011". Electionresults.org.nz. Archived from the original on 6 April 2017. Retrieved 21 October 2017.
{{cite web}}
: Italic or bold markup not allowed in:|website=
(help) - ↑ Roy, Eleanor Ainge (15 September 2017). "'I've got what it takes': will Jacinda Ardern be New Zealand's next prime minister?". The Guardian. Archived from the original on 15 September 2017. Retrieved 16 September 2017.
- ↑ "Jacinda Ardern Labour's sole nominee for Mt Albert by-election". Retrieved 12 January 2017.
- ↑ Jones, Nicholas (12 January 2017). "Jacinda Ardern to contest Mt Albert byelection". The New Zealand Herald. Retrieved 12 January 2017.
- ↑ "Jacinda Ardern wins landslide victory Mt Albert by-election". The New Zealand Herald. 25 February 2017. Retrieved 25 February 2017.
- ↑ "Mt Albert – Preliminary Count". Electoral Commission. Archived from the original on 26 February 2017. Retrieved 25 February 2017.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;:0
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Haynes, Jessica. "Jacinda Ardern: Who is New Zealand's next prime minister?". Australian Broadcasting Corporation. Archived from the original on 20 October 2017. Retrieved 20 October 2017.
- ↑ "New PM Jacinda Ardern joins an elite few among world, NZ leaders". Newshub. Archived from the original on 26 October 2017. Retrieved 26 October 2017.
- ↑ "Premiers and Prime Ministers". Ministry for Culture and Heritage. 12 December 2016. Archived from the original on 11 July 2017. Retrieved 22 October 2017.
- ↑ "It's Labour! Jacinda Ardern will be next PM after Winston Peters and NZ First swing left". The New Zealand Herald. 19 October 2017. Retrieved 29 October 2017.
- ↑ Atkinson, Neill. "Jacinda Ardern Biography". Ministry for Culture and Heritage. Retrieved 20 June 2018.
- ↑ Britton, Bianca (15 March 2019). "New Zealand PM full speech: 'This can only be described as a terrorist attack'". CNN. Retrieved 16 March 2019.
- ↑ "Jacinda Ardern says cabinet agrees New Zealand gun reform 'in principle'". The Guardian. 19 March 2019. Retrieved 19 March 2019.
- ↑ Greenfield, Charlotte; Westbrook, Tom. "New gun laws to make NZ safer after mosque shootings, says PM Ardern". Reuters. Archived from the original on 2019-03-18. Retrieved 18 March 2019.
- ↑ "People around the world are praising New Zealand Prime Minister Jacinda Ardern for her compassionate response to the Christchurch mosque shootings". 19 March 2019.
- ↑ "Christchurch terror attack: Jacinda Ardern praised for being 'compassionate leader'". 18 March 2019.
- ↑ "New Zealand's prime minister receives worldwide praise for her response to the mosque shootings". 19 March 2019.
- ↑ "Candidate profile: Jacinda Ardern". 3 News. 19 ഒക്ടോബർ 2011. Archived from the original on 11 ജനുവരി 2012. Retrieved 20 ഡിസംബർ 2011.
- ↑ Cumming, Geoff (24 September 2011). "Battle for Beehive hot seat". The New Zealand Herald.
- ↑ Bertrand, Kelly (30 June 2014). "Jacinda Ardern's country childhood". Now to Love. Archived from the original on 21 October 2017.
- ↑ "Jacinda Ardern visits Morrinsville College". The New Zealand Herald. 10 August 2017. Retrieved 28 February 2018.
- ↑ "Ardern, Jacinda: Maiden Statement". New Zealand Parliament. 16 December 2008. Retrieved 6 June 2018.
- ↑ "Waikato BCS grad Jacinda Ardern becomes leader of the NZ Labour Party". University of Waikato. 2 August 2017. Archived from the original on 16 August 2017. Retrieved 15 August 2017.
- ↑ Cooke, Henry (16 September 2017). "How Marie Ardern got her niece Jacinda into politics". Stuff.co.nz. Retrieved 17 September 2017.
- ↑ 31.0 31.1 Knight, Kim (29 January 2017). "The politics of life: The truth about Jacinda Ardern". The New Zealand Herald. Retrieved 15 August 2017.
- ↑ Knight, Kim (16 July 2016). "Clarke Gayford: Jacinda Ardern is the best thing that's ever happened to me". The New Zealand Herald. ISSN 1170-0777. Retrieved 15 July 2016.
- ↑ "Clarke Gayford". NZ On Screen. Archived from the original on 18 സെപ്റ്റംബർ 2017. Retrieved 18 സെപ്റ്റംബർ 2017.
- ↑ "New Zealand's Hip, Young Prime Minister Comes Complete with a Tech-Savvy Cat". Vanity Fair. Retrieved 25 October 2017.
- ↑ "Jacinda Ardern's cat Paddles has died after being hit by a car". The New Zealand Herald. 7 November 2017. Retrieved 7 November 2017.
- ↑ Anderson, Charles (7 നവംബർ 2017). "Paddles, First Cat of New Zealand and social media star, dies after being hit by car". The Guardian. Archived from the original on 7 നവംബർ 2017. Retrieved 8 നവംബർ 2017.
- ↑ name="Newshub-birth">"It's a girl! Jacinda Ardern gives birth to her first child". Newshub. 21 June 2018. Retrieved 21 June 2018.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Jacinda Ardern's Archived 2017-08-02 at the Wayback Machine. profile on Parliament website
- Jacinda Ardern at the New Zealand Labour Party