നെടുഞ്ചെവിയൻ മൂങ്ങ

(Long-eared Owl എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നെടും ചെവിയന്റെ ഇംഗ്ലീഷിലെ പേര് Long-eared Owl എന്നും ശാസ്ത്രീയ നാമം Asio otus (മുൻപ് Strix otus) എന്നാണ്. നാല് ഉപവിഭാഗങ്ങളുണ്ട്.

നെടും ചെവിയൻ
നെടുഞ്ചെവിയൻ മൂങ്ങ ഹംഗറിയിൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. otus
Binomial name
Asio otus
(Linnaeus, 1758)
Synonyms

Asio wilsonianus

Asio otus otus

യൂറോപ്പ്, ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ കാണുന്നു.

ഭാഗികമായി ദേശാടനം നടത്താറുണ്ട്.

നീളൻ ചെവിയുള്ള ഇടത്തരം വലിപ്പമുള്ള ഇവയ്ക്ക് 31-40 സെ.മീ നീളമുണ്ട്. ചിറകിന്റെ രണ്ടറ്റങ്ങൾ തമ്മിൽ 31-40 സെ.മീ അകലമുണ്ട്. 175-435 ഗ്രാം തൂക്കമുണ്ട്.[2] [3] ഉയർന്നു നിൽക്കുന്ന ചെവി ശിഖക്ളുണ്ട്. പെൺപക്ഷിക്ക് ആണിനേക്കാൾ വലിപ്പമുണ്ട്, അണിനേക്കാൾ കടുത്ത നിറമാണ്.

പ്രജനനം

തിരുത്തുക

ഇവയുടെ പ്രജനനകാലം ഫെബ്രുവരി മുതൽ ജൂലായ് വരെയാണ്. കാക്ക, ഓലേഞ്ഞാലി എന്നിവയുടെ പഴയ കൂടുകളാണ് ഉപയോഗിക്കുന്നത്. 4-6 മുട്ടകളിടും. 25-30 ദിവസം മുട്ട വിരിയാൻ വേണ്ടി വരും. തുറസ്സായ സ്ഥലങ്ങളിലാണ് രാത്രി ഇരതേടുന്നത്. കരണ്ടു തിന്നുന്ന ജീവികളും ചെറിയ സസ്തനികളും പക്ഷികളുമാണ് ഭക്ഷണം.

  1. "Asio otus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. CRC Handbook of Avian Body Masses by John B. Dunning Jr. (Editor). CRC Press (1992), ISBN 978-0-8493-4258-5.
  3. [1] (2011).
"https://ml.wikipedia.org/w/index.php?title=നെടുഞ്ചെവിയൻ_മൂങ്ങ&oldid=4089540" എന്ന താളിൽനിന്ന് ശേഖരിച്ചത്