ഊർമിയ തടാകം

(Lake Urmia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വടക്ക് പടിഞ്ഞാറൻ ഇറാനിലെ ഒരു ലവണജല തടാകമാണ് ഊർമിയ തടാകം. ( Lake Urmia പേർഷ്യൻ: Daryāche-ye Orūmiye دریاچه ارومیه, Azerbaijani: Urmiya gölü اورمیا ﮔﺆﻟﻮ). ഇറാൻ-തുർക്കി അതിർത്തിക്ക് സമീപമായാണ് ഈ തടാകം സ്ഥിതിചെയ്യുന്നത്[3][4]

ഊർമിയ തടാകം (Lake Urmia)
1984 ൽ ബഹിരാകാശത്തുനിന്ന് ഉർമിയ തടാകം
നിർദ്ദേശാങ്കങ്ങൾ37°42′N 45°19′E / 37.700°N 45.317°E / 37.700; 45.317
Typeലവണ(ഹൈപ്പർസലൈൻ) തടാകം
പ്രാഥമിക അന്തർപ്രവാഹംസരിൻ-റോഡ്, സിമിനെ-റോഡ്, മഹാബാദ് നദി, ഗദർ നദി, ബരാണ്ട ou സ് നദി, ഷഹർ നദി, നസ്‌ലൂ നദി, സോള നദി, ഖത്തൂർ നദി, കഫ്താർ അലി ചായ്, അജി ചായ്, ബോയ്ക് ചായ്, രുഡ്ഖനേ-യെ ഖലീഹ് ചായ്, ഖോബി ചായ്, റുഡ്ഖനേ-യെ മൊർദാക്, ലെയ്‌ലൻ നദി
Primary outflows ഒന്നുമില്ല: തടാകത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ വെള്ളവും ബാഷ്പീകരണം വഴി നഷ്ടപ്പെടുന്നു.
Basin countriesIran
പരമാവധി നീളം140 കി.മീ (460,000 അടി)
പരമാവധി വീതി55 കി.മീ (180,000 അടി)
ഉപരിതല വിസ്തീർണ്ണം5,200 കി.m2 (5.6×1010 sq ft)
പരമാവധി ആഴം16 മീ (52 അടി)
ലവണത217–235 g L-1 Na–(Mg)–Cl–(SO4) brine[1]
8–11% in spring, 26-28% in late autumn[2]
Islands102 (see list)
ഉർമിയ തടാകത്തിന്റെ ഉപരിതലം കുറയുന്നു
എമിറേറ്റ്സ് ഫ്ലൈറ്റ് EK015 ൽ നിന്ന് NW ഇറാനിലെ ഉർമിയ തടാകം

ഇറാനിലെ ഈസ്റ്റ് അസർബൈജാൻ, വെസ്റ്റ് അസർബൈജാൻ പ്രവിശ്യകൾക്കിടയിൽ കാസ്പിയൻ കടലിന്റെ തെക്ക് ഭാഗത്തിനു പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. ഇതിന്റെ പൂർണ്ണവലിപ്പത്തിൽ മദ്ധ്യപൂർവേഷ്യയിലെ ഏറ്റവും വലിയ തടാകവും ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ ലവണജലതടാകവുമായിരുന്നു. ഇതിലേക്കൊഴുകുന്ന നദികളിൽ അണക്കെട്ടുകൾ നിർമ്മിച്ചതിനാലും സമീപപ്രദേശങ്ങളിൽനിന്നും ഭൂഗർഭജലം പമ്പ് ചെയ്യുന്നതിനാലും ഈ തടാകത്തിന്റെ വലിപ്പം നേരത്തെയുണ്ടായിരുന്നതിന്റെ പത്ത് ശതമാനമായി ചുരുങ്ങിയിട്ടുണ്ട്.[5] 2008 നവംബറിൽ തുറന്ന ലേക്ക് ഊർമിയ പാലം ഈസ്റ്റ് അസർബൈജാനിലെയും വെസ്റ്റ് അസർബൈജാനിലെയും പ്രധാന പട്ടണങ്ങളായ ഊർമിയ, തബ്രീസ് എന്നി പട്ടണങ്ങളെ ബന്ധിപ്പിക്കുന്നു.[6]

ഊർമിയ തടാകത്തിലെ ജലത്തിലെ ധന അയോണുകളിൽ Na+, K+, Ca2+, Li+ and Mg2+ എന്നിവയും ഋണ അയോണുകളിൽ Cl, SO42−, HCO3 എന്നിവയും ഉൾപ്പെടും. കറിയുപ്പിന്റെ സാന്ദ്രത സാധാരണ സമുദ്രജലത്തിലെ സാന്ദ്രതയുടെ നാല് ഇരട്ടിയാണ് . തടാകത്തിന്റെ ദക്ഷിണ ഭാഗത്ത് ആഴം കുറവായതിനാൽ ബാഷ്പീകരണ നിരക്ക് കൂടുതലാണ്, അതിനാൽ ഉത്തര ഭാഗത്തേതിനെ അപേക്ഷിച്ച് താരതമ്യേന ലവണ സാന്ദ്രത കൂടുതലുമാണ് .


ചരിത്രം

തിരുത്തുക

ബി.സി ഒൻപതാം ശതകത്തിനെ അസീറിയൻ രേഖകളിലാണ് ഊർമിയ തടാകത്തിനെക്കുറിച്ച് ഇന്ന് ലഭ്യമായ ആദ്യ പരാമർശങ്ങളുള്ളത്.[7]

മാന്നായിയൻ രാജവംശം ഈ തടാകത്തിന് സമീപമായിരുന്നു. ഊർമിയ തടാകത്തിന്റെ തെക്കുഭാഗത്തുള്ള ഹസൻലുവിൽ കാണപ്പെടുന്ന അവശിഷ്ടങ്ങൾ ഈ രാജവംശകാലത്തേതാണെന്ന് കരുതപ്പെടുന്നു.

കഴിഞ്ഞ അഞ്ഞൂറ് വർഷങ്ങൾക്കിടയിൽ ഈ തടാകത്തിനു സമീപമായി ഇറാനിയൻ, കുർദ്ദിഷ്, അസ്സീറിയൻ, അർമീനിയൻ, അസേറീകൾ എന്നീ വംശക്കാർ താമസിക്കുന്നുണ്ട്.

ഊർമിയ തടാകത്തിന്റെ ആദ്യകാല പരാമർശങ്ങളിലൊന്ന് ഒൻപതാം നൂറ്റാണ്ടിലെ അസീറിയൻ രേഖകളിൽ നിന്നാണ്. അവിടെ, ഷാൽമനേസർ മൂന്നാമന്റെ (ക്രി.മു. 858–824) രേഖകളിൽ ഊർമിയ തടാകത്തിന്റെ പ്രദേശത്ത് പാർസുവസ് (അതായത് പേർഷ്യക്കാർ), മാതായ് (അതായത് മിതാനി) എന്നീ രണ്ട് പേരുകൾ പരാമർശിക്കപ്പെടുന്നു. ഇവ സ്ഥലങ്ങളെയോ ഗോത്രങ്ങളെയോ അല്ലെങ്കിൽ തുടർന്നുള്ള വ്യക്തിഗത പേരുകളുടെയും "രാജാക്കന്മാരുടെയും" പട്ടികയുമായി അവരുടെ ബന്ധം എന്തായിരുന്നുവെന്ന് പൂർണ്ണമായും വ്യക്തമല്ല. എന്നാൽ മാതായികൾ മേദ്യന്മാരായിരുന്നു. ഭാഷാപരമായി പാർസുവ എന്ന പേര് പഴയ പേർഷ്യൻ പദമായ പാർസയുമായി ഒരു അക്കീമെനിഡ് എത്‌നോളിംഗ്വിസ്റ്റിക് പദവി പൊരുത്തപ്പെടുന്നു. [7]

ദ്വീപുകൾ

തിരുത്തുക

ഈ തടാകത്തിൽ ഏകദേശം 120 ദ്വീപുകൾ ഉണ്ട്[8] . ഷാഹി ദ്വീപായിരുന്നു അവയിലെ ഏറ്റവും വലിയത്, എന്നാൽ തടാകത്തിലെ ജലനിരപ്പ് താഴ്ന്നപ്പോൾ ഈ ദ്വീപ് ഒരു ഉപദ്വീപായി മാറി. [1][9]

മന്നായൻ സാമ്രാജ്യത്തിന്റെ കേന്ദ്രമായിരുന്നു തടാകം. തടാകത്തിന്റെ തെക്കുവശത്തായിരുന്നു ഹസൻലുവിന്റെ തകർന്നടിഞ്ഞ കുന്നിനെ പ്രതിനിധീകരിക്കുന്ന മന്നിയൻ അധിവസിത പ്രദേശം. ഇറാനിയൻ ജനതയായ മാറ്റിയാനി അല്ലെങ്കിൽ മാറ്റിയേനി, സിത്തിയൻ, ശകർ, സർമാഷ്യൻ, സിമ്മേറിയൻ എന്നിങ്ങനെ പലതരത്തിൽ തിരിച്ചറിഞ്ഞവരാണ് മന്നയെ കീഴടക്കിയത്. തടാകത്തിൽ നിന്നോ ആളുകളിൽ നിന്നോ ജനങ്ങളിൽ നിന്നോ തടാകത്തിന്റെ പേര് സ്വീകരിച്ചോ എന്ന് വ്യക്തമല്ല, പക്ഷേ രാജ്യം തടാകത്തിന് ലാറ്റിൻ പേര് മാറ്റിയീൻ അല്ലെങ്കിൽ മാറ്റിയാൻ എന്ന് നൽകി.

ഈ തടാകത്തിലേക്ക് പതിമൂന്നോളം നദികളും അരുവികളും വന്നുചേർന്നുണ്ടെങ്കിലും ബഹിർഗമന മാർഗ്ഗമൊന്നുമില്ല, ബാഷ്പീകരണം നിമിത്തമാണ് ജലനഷ്ടം നടക്കുന്നത്. [1] സാറിനെ നദി , സിമിനെ നദി എന്നീ നദികളാണ് വന്നുചേരുന്ന ജലത്തിന്റെ പകുതിയും ലഭ്യമാക്കുന്നത്.

  1. 1.0 1.1 1.2 Stevens, Lora R.; Djamali, Morteza; Andrieu-Ponel, Valérie; de Beaulieu, Jacques-Louis (1 April 2012). "Hydroclimatic variations over the last two glacial/interglacial cycles at Lake Urmia, Iran" (PDF). Journal of Paleolimnology. 47 (4). Springer Netherlands: 647. doi:10.1007/s10933-012-9588-3.
  2. Lake Urmia. 2012. Encyclopædia Britannica Online. Retrieved 14 August 2015, from http://www.britannica.com/EBchecked/topic/619901/Lake-Urmia
  3. Henry, Roger (2003) Synchronized chronology: Rethinking Middle East Antiquity: A Simple Correction to Egyptian Chronology Resolves the Major Problems in Biblical and Greek Archaeology Algora Publishing, New York, p. 138, ISBN 0-87586-191-1
  4. E. J. Brill's first encyclopaedia of Islam, 1913–1936, vol. 7, page 1037 citing Strabo and Ptolemy.
  5. "Saving Iran's great salt lake". Science. September 2, 2015. {{cite news}}: Italic or bold markup not allowed in: |publisher= (help)
  6. "Iran's East and West Azarbaijan Provinces Conntected by Lake Orumiyeh Bridge". Payvand.com. Archived from the original on 2022-09-06. Retrieved 4 September 2011.
  7. 7.0 7.1 cf. Skjærvø, Prods Oktor (2006), "Iran, vi(1). Earliest Evidence", Encyclopaedia Iranica, Vol. 13
  8. List from: Farahang-e Joghrafiyayi-e shahrestânhâ-ye Keshvar (Shahrestân-e Orumiyeh), Tehran 1379 Hs.
  9. Asem, Alireza; Eimanifar, Amin; Djamali, Morteza; De los Rios, Patricio; Wink, Michael (2014). "Biodiversity of the Hypersaline Urmia Lake National Park (NW Iran)". Diversity (6): 102–132. doi:10.3390/d6020102.{{cite journal}}: CS1 maint: unflagged free DOI (link)
"https://ml.wikipedia.org/w/index.php?title=ഊർമിയ_തടാകം&oldid=3918511" എന്ന താളിൽനിന്ന് ശേഖരിച്ചത്