നിശ്ചിതവ്യാപ്തം ജലത്തിൽ അലിഞ്ഞുചേർന്നിട്ടുള്ള വ്യത്യസ്തലവണങ്ങളുടെ അളവിനെയാണു് ആ ജലത്തിന്റെ ലവണസാന്ദ്രത (Salinity) എന്നു പറയുന്നതു്. പ്രകൃതിയിൽ കാണപ്പെടുന്ന ജലസ്രോതസ്സുകളിലും ജലാശയങ്ങളിലും സാധാരണ കാണപ്പെടുന്ന ലവണങ്ങളിൽ പ്രധാനപ്പെട്ടതു് കറിയുപ്പാണു് (സോഡിയം ക്ലോറൈഡ്). ഇവയ്ക്കു പുറമേ മഗ്നീഷ്യത്തിന്റേയും കാത്സ്യത്തിന്റേയും സൾഫേറ്റുകൾ, ക്ലോറൈഡുകൾ, ബൈകാർബണേറ്റുകൾ എന്നീ ലവണങ്ങളും ഗണ്യമായ അളവിൽ കാണാം.

മഹാസമുദ്രങ്ങളിലെ ശരാശരി വാർഷികസമുദ്രതലലവണസാന്ദ്രത. World Ocean Atlas 2005-ൽ നിന്നുമുള്ള വിവരം

സമുദ്രജലത്തിലും പുറത്തേക്ക് ഒഴുക്കില്ലാത്ത തടാകങ്ങളിലുമാണു് ലവണാംശം കൂടിയ തോതിൽ ഉള്ളതു്. മഴ, ബാഷ്പീകരണം, അകത്തേക്കും പുറത്തേക്കുമുള്ള വാർഷികജലപ്രവാഹത്തിന്റെ തോതു്, സമുദ്രനിരപ്പിൽ നിന്നുള്ള വ്യത്യാസം ഇവ അനുസരിച്ച് ഒരു ജലാശയത്തിലെ ലവണാംശത്തിനു് വ്യത്യാസം വരാം.

"https://ml.wikipedia.org/w/index.php?title=ലവണസാന്ദ്രത&oldid=3459237" എന്ന താളിൽനിന്ന് ശേഖരിച്ചത്