ടർക്കാന തടാകം

(Lake Turkana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ടർക്കാന തടാകം(/tɜːrˈkɑːnə, -ˈkæn-/), മുമ്പ് തടാകം റുഡോൾഫ് എന്നറിയപ്പെട്ടിരുന്ന, വടക്കൻ കെനിയയിലെ കെനിയൻ റിഫ്റ്റ് വാലിയിൽ സ്ഥിതിചെയ്യുന്ന ഒരു തടാകമാണ്. അതിന്റെ വിദൂര വടക്കേയറ്റം എത്യോപ്യയിലേക്ക് കയറിക്കിടക്കുന്നു.[2] ലോകത്തിലെ ഏറ്റവും വലിയ സ്ഥിരമായ മരുഭൂ തടാകവും ലോകത്തിലെ ഏറ്റവും വലിയ ക്ഷാര തടാകവുമാണ് ഇത്. കാസ്പിയൻ കടൽ, ഇസിക്-കുൾ, വാൻ തടാകം എന്നിവയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ഉപ്പ് തടാകമായ ഇത് തടാകങ്ങളുടെയിടയിൽ വലിപ്പത്തിൽ 24-ാം സ്ഥാനത്താണ്.

ടർക്കാന തടാകം
ജേഡ് കടൽ
Location of Lake Turkana in Kenya.
Location of Lake Turkana in Kenya.
ടർക്കാന തടാകം
Location of Lake Turkana in Kenya.
Location of Lake Turkana in Kenya.
ടർക്കാന തടാകം
സ്ഥാനംNorthwest Kenya and stick with Southwest Ethiopia
നിർദ്ദേശാങ്കങ്ങൾ3°35′N 36°7′E / 3.583°N 36.117°E / 3.583; 36.117
Lake typeSaline, monomictic, alkaline, endorheic
പ്രാഥമിക അന്തർപ്രവാഹംഒമോ നദി,
തുർക്വെൽ നദി,
കെരിയോ നദി
Primary outflowsബാഷ്പീകരണം
Catchment area130,860 കി.m2 (1.4086×1012 sq ft)
Basin countriesഎത്യോപ്യ, കെനിയ
പരമാവധി നീളം290 കി.മീ (950,000 അടി)
പരമാവധി വീതി32 കി.മീ (105,000 അടി)
Surface area6,405 കി.m2 (6.894×1010 sq ft)
ശരാശരി ആഴം30.2 മീ (99 അടി)
പരമാവധി ആഴം109 മീ (358 അടി)
Water volume203.6 കി.m3 (165,100,000 acre⋅ft)
ലവണത0.244%[1]
ഉപരിതല ഉയരം360.4 മീ (1,182 അടി)
Islandsനോർത്ത് ഐലൻഡ്,
സെൻട്രൽ ഐലൻഡ്,
സൗത്ത് ഐലൻഡ് (അഗ്നിപർവ്വതജന്യം)
അധിവാസ സ്ഥലങ്ങൾഎൽ മോളോ,
ലോയംഗലാനി,
കലോക്കോൽ,
എലിയെ സ്പ്രിംഗ്സ്,
ഐലറെറ്റ്,
ഫോർട്ട് ബനിയ.
അവലംബം
Official nameLake Turkana National Parks
CriteriaNatural: viii, x
Reference801
Inscription1997 (21-ആം Session)
Extensions2001

തടാകത്തിലെ ജലത്തിന്റെ ഭൂരിഭാഗവും വിതരണം ചെയ്യുന്ന ഒമോ നദിയിൽ നിർമ്മിക്കപ്പെട്ട എത്യോപ്യയിലെ ഗിൽഗൽ ഗിബ് III അണക്കെട്ട് തടാകത്തിൻറെ നിലനിൽപ്പിന് ഭീഷണിയുയർത്തുന്നു.[3] തടാകം സാധാരണയായി കുടിവെള്ളത്തിനായി ഉപയോഗിച്ചിരുന്നെങ്കിലും, ഒരു പരിധിവരെ ഇപ്പോഴും – ജലത്തിൻറെ ലവണാംശവും (അല്പം ഉപ്പുരസമുള്ളത്) വളരെ ഉയർന്ന തോതിലുള്ള ഫ്ലൂറൈഡും ഇത്  പൊതുവെ കുടിവെള്ളമായി ഉപയോഗിക്കുന്നതിനെ അനുയോജ്യമല്ലാതാക്കുന്നതോടൊപ്പം മലീമസമാക്കപ്പെട്ട ജലം വഴി പകരുന്ന രോഗങ്ങളുടെ ഉറവിടവുമാക്കുന്നു. തടാകത്തിന്റെ തീരത്തുള്ള സമൂഹങ്ങൾ കുടിവെള്ളത്തിനായി കൂടുതലും ഭൂഗർഭ നീരുറവകളെയാണ് ആശ്രയിക്കുന്നത്. കുടിക്കാൻ അനുയോജ്യമല്ലാത്ത അതേ സ്വഭാവസവിശേഷതകൾ കാരണം ജലസേചനത്തിലും അതിന്റെ ഉപയോഗം പരിമിതമാണ്. പ്രദേശത്തെ കാലാവസ്ഥ ചൂടുള്ളതും വളരെ വരണ്ടതുമാണ്.

  1. Hydrological Impacts of Ethiopia’s Omo Basin On Kenya’s Lake Turkana Water Levels & Fisheries (2010), page 2-65
  2. The boundary between Ethiopia and Kenya has been a contentious rational distinction. A brief consideration of the topic can be found in the State Department document, Ethiopia – Kenya Boundary Archived 18 March 2009 at the Wayback Machine.
  3. Moran, B. (23 May 2017). "A way of life under threat in Kenya as Lake Turkana shrinks". The New Humanitarian. Retrieved 8 November 2019.
"https://ml.wikipedia.org/w/index.php?title=ടർക്കാന_തടാകം&oldid=3796856" എന്ന താളിൽനിന്ന് ശേഖരിച്ചത്