കുബെർനെറ്റസ്
സോഫ്‌റ്റ്‌വെയർ ഡിപ്ലോയിമെന്റ്, മാനേജ്‌മെന്റ്, സ്‌കോളിംഗ് എന്നിവ ഓട്ടോമേറ്റ് ചെയ്യുന്നതിനുള്ള ഒരു ഓപ്പൺ സോഴ്‌സ് കണ്ടെയ്‌നർ ഓർക്കസ്‌ട്രേഷൻ സംവിധാനമാണ് കുബെർനെറ്റസ് (/ˌk(j)uːbərˈnɛtɪs, -ˈneɪtɪs, -ˈneɪtiːz, -ˈnɛtiːz/, സാധാരണയായി കെ8എസ് എന്ന് ചുരുക്കി വിളിക്കപ്പെടുന്നു[3]). ആദ്യം ഗൂഗിൾ രൂപകല്പന ചെയ്ത ഈ പ്രോജക്റ്റ് ഇപ്പോൾ ക്ലൗഡ് നേറ്റീവ് കമ്പ്യൂട്ടിംഗ് ഫൗണ്ടേഷനാണ് പരിപാലിക്കുന്നത്.[4][5]
Original author(s) | |
---|---|
വികസിപ്പിച്ചത് | Cloud Native Computing Foundation |
ആദ്യപതിപ്പ് | 0.2[1] / 9 സെപ്റ്റംബർ 2014 |
Stable release | 1.31.1[2]
|
റെപോസിറ്ററി | |
ഭാഷ | Go |
തരം | Cluster management software |
അനുമതിപത്രം | Apache License 2.0 |
വെബ്‌സൈറ്റ് | kubernetes |
കുബെർനെറ്റസ് എന്ന പേര് പുരാതന ഗ്രീക്കിൽ നിന്നാണ് ഉത്ഭവിച്ചത്, അതായത് 'ഹെൽസ്മാൻ' അല്ലെങ്കിൽ 'പൈലറ്റ്'. കെയ്ക്കും(K) എസ്(s)-നും ഇടയിലുള്ള എട്ട് അക്ഷരങ്ങൾ (ഒരു സംഖ്യാ നാമം) എണ്ണിക്കൊണ്ട് കുബർനെറ്റസ് പലപ്പോഴും കെ8എസ്(K8s) എന്ന് ചുരുക്കി വിളിക്കപ്പെടുന്നു.[6]
കണ്ടെയ്‌നർഡ്, സിആർഐ-ഒ(CRI-O) എന്നിങ്ങനെയുള്ള വിവിധ കണ്ടെയ്‌നർ റൺടൈമുകൾക്കൊപ്പം കുബർനെറ്റസ് പ്രവർത്തിക്കുന്നു.[7]വലിയ ഓൺലൈൻ ടാസ്‌ക്കുകൾ സുഗമമായി കൈകാര്യം ചെയ്യാനുള്ള ഒരു പ്ലാറ്റ്‌ഫോമിന്റെ കഴിവ് ഡാറ്റാ സെന്ററുകളിൽ അതിനെ ശരിക്കും ജനപ്രിയമാക്കി. ഈ പ്ലാറ്റ്‌ഫോമിന്റെ വ്യത്യസ്‌ത പതിപ്പുകൾ, സോഫ്‌റ്റ്‌വെയർ വിൽപ്പനക്കാരിൽ നിന്നോ അല്ലെങ്കിൽ പ്രമുഖ ക്ലൗഡ് കമ്പനികളിൽ നിന്നോ ലഭ്യമാണ്.[8]വ്യത്യസ്‌ത വിൽപ്പനക്കാരിൽ നിന്ന് വാങ്ങാനാകുന്ന ആപ്പുകൾ അല്ലെങ്കിൽ വലിയ ക്ലൗഡ് കമ്പനികളിൽ നിന്ന് ഇന്റർനെറ്റിൽ ആക്‌സസ് ചെയ്യാൻ കഴിയുന്ന സേവനങ്ങൾ പോലെയുള്ള വ്യത്യസ്ത പതിപ്പുകളിലാണ് ഈ പ്ലാറ്റ്‌ഫോം വരുന്നത്. അതിനാൽ, നിങ്ങൾക്ക് ഇത് നിർദ്ദിഷ്ട വിൽപ്പനക്കാരിൽ നിന്ന് വാങ്ങാം അല്ലെങ്കിൽ ജനപ്രിയ ക്ലൗഡ് സേവനങ്ങൾ വഴി ഓൺലൈനിൽ ഉപയോഗിക്കാം.[9]
ചരിത്രം
തിരുത്തുകകുബെർനെറ്റസ് (പുരാതന ഗ്രീക്ക്: κυβερνήτης, റോമനൈസ്ഡ്: kubernḗtēs, 'സ്റ്റിയർമാൻ, നാവിഗേറ്റർ' അല്ലെങ്കിൽ 'ഗൈഡ്', സൈബർനെറ്റിക്സിന്റെ പദോൽപ്പത്തിയാണിത്)[5] ഗൂഗിൾ 2014-ന്റെ മധ്യത്തിൽ പ്രഖ്യാപിച്ചു.[10]ജോ ബേഡ, ബ്രെൻഡൻ ബേൺസ്, ക്രെയ്ഗ് മക്ലക്കി എന്നിവർ ചേർന്നാണ് ഈ പ്രോജക്റ്റ് സൃഷ്ടിച്ചത്[11][12], ബ്രയാൻ ഗ്രാന്റ്, ടിം ഹോക്കിൻ എന്നിവരുൾപ്പെടെ മറ്റ് ഗൂഗിൾ എഞ്ചിനീയർമാരും ഈ പ്രോജക്ടടിൽ പങ്ക് ചേർന്നു.[10]
കംപ്യൂട്ടർ ഗ്രൂപ്പുകൾ നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന, ഗൂഗിളിന്റെ സംവിധാനമായ ബോർഗി(Borg)-ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു ഡിജിറ്റൽ ഓർഗനൈസറാണ് കുബർനെറ്റസ്. എല്ലാ ജോലികളും സുഗമമായും വാഗ്ദാനം ചെയ്തതുപോലെയും നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രോമിസ് തിയറി നിയമങ്ങൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ റഫറിയെപ്പോലെയാണ് കുബർനെറ്റസ്.[13][14]അതിന്റെ മുൻനിര കോൺട്രിബ്യൂട്ടേഴ്സിൽ പലരും മുമ്പ് ബോർഗിൽ പ്രവർത്തിച്ചിരുന്നു;[15][16]അവർ സ്റ്റാർ ട്രെക്ക് എക്‌സ്-ബോർഗ് കഥാപാത്രമായ സെവൻ ഓഫ് നയണിന്റെ പേരിൽ കുബർനെറ്റസ് "പ്രോജക്റ്റ് 7" എന്ന കോഡ് നാമം നൽകി[17], അതിന്റെ ലോഗോയ്ക്ക് ഏഴ് സ്‌പോക്ക് വീൽ നൽകി. സി++-ൽ എഴുതിയ ബോർഗ് പോലെയല്ല, കുബർനെറ്റസിന്റെ സോഴ്‌സ് കോഡ് ഗോ പ്രോഗ്രാമിംഗ് ഭാഷയിലാണ്.[15]
2015 ജൂലൈ 21-ന് കുബർനെറ്റസ് 1.0 പുറത്തിറങ്ങി.[18]ക്ലൗഡ് നേറ്റീവ് കംപ്യൂട്ടിംഗ് ഫൗണ്ടേഷൻ (CNCF)[19] രൂപീകരിക്കുന്നതിന് ഗൂഗിൾ ലിനക്സ് ഫൗണ്ടേഷനുമായി ചേർന്ന് പ്രവർത്തിക്കുകയും കുബർനെറ്റസ് ഒരു സീഡ് സാങ്കേതികവിദ്യയായി നൽകുകയും ചെയ്തു. 2016 ഫെബ്രുവരിയിൽ,[20]കുബർനെറ്റസിനായുള്ള ഹെൽം(Helm)[21][22]പാക്കേജ് മാനേജർ പുറത്തിറങ്ങി.
2014-ൽ കുബർനെറ്റസ് പ്രോജക്റ്റ് ആരംഭിച്ചതുമുതൽ, ഓപ്പൺഷിഫ്റ്റിന്റെ ഭാഗമായി റെഡ് ഹാറ്റ് കുബർനെറ്റസിനെ പിന്തുണയ്‌ക്കുമ്പോൾ, നിയന്ത്രിത കുബർനെറ്റസ് സേവനങ്ങൾ ഗൂഗിൾ ഇതിനകം തന്നെ വാഗ്ദാനം ചെയ്തിരുന്നു.[23]2017-ൽ, പ്രധാന എതിരാളികൾ കുബെർനെറ്റസിന് ചുറ്റും അണിനിരക്കുകയും അതിന് നേറ്റീവ് പിന്തുണ നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു:
അവലംബം
തിരുത്തുക- ↑ "v0.2". github.com. 2014-09-09.
- ↑ "Release 1.31.1". 12 സെപ്റ്റംബർ 2024. Retrieved 22 സെപ്റ്റംബർ 2024.
- ↑ "Kubernetes GitHub Repository". GitHub. January 22, 2021.
- ↑ "kubernetes/kubernetes". GitHub (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2017-04-21. Retrieved 2017-03-28.
- ↑ 5.0 5.1 "What is Kubernetes?". Kubernetes. Retrieved 2017-03-31.
- ↑ "Overview Kubernetes". Kubernetes (in ഇംഗ്ലീഷ്). Archived from the original on 2023-01-08. Retrieved 2022-01-04.
- ↑ "Container runtimes". Kubernetes (in ഇംഗ്ലീഷ്). Retrieved 2021-11-14.
- ↑ "Turnkey Cloud Solutions". Kubernetes Documentation. Retrieved July 25, 2023.
- ↑ "Turnkey Cloud Solutions". Kubernetes Documentation. Retrieved July 25, 2023.
- ↑ 10.0 10.1 Metz, Cade. "Google Open Sources Its Secret Weapon in Cloud Computing". Wired. Archived from the original on 10 September 2015. Retrieved 24 September 2015.
- ↑ Metz, Cade. "Google Made Its Secret Blueprint Public to Boost Its Cloud". Wired (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2016-07-01. Retrieved 2016-06-27.
- ↑ Burns, Brendan (July 20, 2018), The History of Kubernetes & the Community Behind It, archived from the original on 2022-02-27
- ↑ Kubernetes: The Documentary [PART 1] (in ഇംഗ്ലീഷ്), retrieved 2023-12-14
- ↑ "https://twitter.com/kelseyhightower/status/1527333243845873664". X (formerly Twitter) (in ഇംഗ്ലീഷ്). Retrieved 2023-12-14.
{{cite web}}
: External link in
(help)|title=
- ↑ 15.0 15.1 Abhishek Verma; Luis Pedrosa; Madhukar R. Korupolu; David Oppenheimer; Eric Tune; John Wilkes (April 21–24, 2015). "Large-scale cluster management at Google with Borg". Proceedings of the European Conference on Computer Systems (EuroSys). Archived from the original on 2017-07-27.
- ↑ "Borg, Omega, and Kubernetes - ACM Queue". queue.acm.org. Archived from the original on 2016-07-09. Retrieved 2016-06-27.
- ↑ "Early Stage Startup Heptio Aims to Make Kubernetes Friendly". Retrieved 2016-12-06.
- ↑ "As Kubernetes Hits 1.0, Google Donates Technology To Newly Formed Cloud Native Computing Foundation". TechCrunch. 21 July 2015. Archived from the original on 23 September 2015. Retrieved 24 September 2015.
- ↑ "Cloud Native Computing Foundation". Archived from the original on 2017-07-03.
- ↑ "Release v1.0: Merge pull request #277 from jackgr/master · helm/helm". GitHub (in ഇംഗ്ലീഷ്). Retrieved 2021-05-16.
- ↑ "Helm (package manager) - wikieduonline". www.wikieduonline.com. Retrieved 2021-05-16.
- ↑ "Helm". helm.sh (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-05-16.
- ↑ "Red Hat and Google collaborate on Kubernetes to manage Docker containers at scale". 2014-07-10. Retrieved 2022-08-06.