കൊട്ടിയൂർ
കൊട്ടിയൂർ | |
11°52′N 75°51′E / 11.87°N 75.85°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
ഭരണസ്ഥാപനം(ങ്ങൾ) | പഞ്ചായത്ത് |
പഞ്ചായത്ത് പ്രസിഡന്റ് | ശ്രീ റോയ് നമ്പുടാകം |
' | |
' | |
വിസ്തീർണ്ണം | 155.01ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 16,698 |
ജനസാന്ദ്രത | 108/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
670651 +91490 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | കൊട്ടിയൂർ അമ്പലം |
കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമാണ് കൊട്ടിയൂർ. തെക്കിന്റെ കാശി എന്നും കൊട്ടിയൂർ അറിയപ്പെടുന്നു. കൊട്ടിയൂർ പണ്ട് കാലത്ത് കട്ടൻ മലയോടൻ എന്ന രാജവംശത്തിന്റെ അധീനതയിലായിരുന്നു എന്ന് കാമ്പിൽ അനന്ദൻ മാസ്റ്റർ രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ഈ രാജവംശം നശിച്ചതും അവരുടെ കയ്യിൽ നിന്നും നഷ്ടമായി.[1] കണ്ണൂർ വയനാട് ജില്ലാ അതിർത്തി ഗ്രാമമായ കൊട്ടിയൂരിലെ താമസക്കാരിൽ അധികവും തിരുവിതാംകൂറിൽ നിന്നു കുടിയേറി വന്നവരുടെ പിൻതലമുറകളിൽ പെട്ടവരാണ്. വില്യം ലോഗന്റെ മലബാർ മാനുവലിൽ കൊട്ടിയൂരിനെ കുറിച്ച് പരാമർശമുണ്ട്.
കൊട്ടിയൂരിൽ കാടിനു നടുവിലായി രണ്ട് ക്ഷേത്രങ്ങൾ ഉണ്ട്. ഇവിടത്തെ ശിവക്ഷേത്രം പ്രശസ്തമാണ്. പല സ്ഥലങ്ങളിൽ നിന്നും ഇവിടത്തെ 28 ദിവസം നീണ്ടു നിൽക്കുന്ന കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് ആളുകൾ ഒത്തുകൂടുന്നു. അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലാണ് ഉത്സവം നടക്കുന്നത്.
അക്കരക്കൊട്ടിയൂർ ക്ഷേത്രത്തിന്റെ നാലു വശവും വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുന്നു.
ഇപ്പോഴുള്ള കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ റോയ് നമ്പുടാകം ആണ് .
അവലംബം
തിരുത്തുക- കേരള സർക്കാർ കണ്ണൂർ വെബ് വിലാസം Archived 2007-02-26 at the Wayback Machine.
- ↑ കാമ്പിൽ അനന്ദൻ മാസ്റ്റർ (1935) കേരള ചരിത്ര നിരൂപണം, കേരള സാഹിത്യ അക്കഥമി