കട്ടൻ രാജവംശം
കട്ടൻ രാജവംശം എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ കണ്ണൂർ ജില്ലയിൽ പുരളിമല എന്ന സ്ഥലത്ത് ഭരണം നടത്തിയിരുന്ന ഒരു പഴയ രാജകുടുംബമായിരുന്നു കട്ടൻ രാജവംശം.[1][2] പഴയ തോറ്റങ്ങളിലും ഇവരെ പറ്റി പരാമർശം കാണുന്നുണ്ട്. പുരളിമല താഴ്‌വരയിലാണ് കട്ടൻ രാജവംശത്തിന്റെ ആസ്ഥാനം.[2][1] മലയോടൻ രാജവംശം എന്നും ഇത് അറിയപ്പെടുന്നു. പർവതരാജാവ് എന്നർഥമുള്ള (മലയാളഘട്ടൻ) എന്ന വാക്കിൽ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത്, "മലയുടെ ഉടയോൻ" എന്ന പേരിൽ നിന്നാണ് മലയോടൻ എന്ന വാക്ക് ഉണ്ടായത്.[1]
പെരുമാൾ ദേവനായിരുന്നു തീയ്യർ സമുദായത്തിൽപെട്ട കട്ടൻ രാജവംശത്തിന്റെ കുലദൈവം, അവർക്ക് നാഗാരാധനയും ഉണ്ടായിരുന്നു.[1] പെരുമാൾ ശിവനാണ്. ഈ കുടുംബങ്ങൾ ഇന്ന് രണ്ട് ശാഖകളായി താമസിക്കുന്നു, ഒരേ കുടുംബത്തിൽ പെട്ടവരാണെങ്കിലും പുലയും വാലായിമയും പരസ്പരം പങ്കെടുക്കാറില്ല. പെരുമാളിന്റെ ആരാധനയ്ക്ക് ഭംഗം വരാതിരിക്കാൻ വേണ്ടി ആണ് അവർ പുലയും വേലയും ആചരിക്കാത്തത്.[1] ഒരു ശാഖയ്ക്ക് കുടുംബത്തിലെ മൂത്തയാൾക്ക് മൂത്തോൻ, ഇളയത് എന്നിങ്ങനെ ഉള്ള പദവിയാണ് ഇവർക്ക് നൽകിയിരുന്നത്.[1] അരിയിട്ടു വാഴ്ച നടത്തിയായിരുന്നു രാജാവായി തിരഞ്ഞെടുക്കുന്ന പദവി നൽകിയിരുന്നത്, ഇത് നടത്തുന്നത് തറയിൽ അച്ചന്മാരും നാട്ടുകാരുടെയും സദസ്സിൽ വച്ചാണ് നിർവഹിചിരുന്നത് മതിലൂർ ഗുരുക്കൾ എന്ന സ്ഥാനപ്പേർ ഉള്ള ഒരു കണിശന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങ് നടക്കുന്നത്.[1]
ഇന്ന് ഈ രാജവംശത്തിന്റെ അടയാളമോ അവശിഷ്ടങ്ങളോ അവശേഷിക്കുന്നില്ല. അവസാനത്തെ ഭരണാധികാരി എന്നു അവസാനിച്ചു എന്നും വ്യക്തമല്ല. മലയാളത്തിലെ പ്രധാന ചില ചരിത്രകാരന്മാരും ഇവരുടെ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.