കോട്ടാങ്ങൽ

പത്തനംതിട്ട‍ ജില്ലയിലെ ഗ്രാമം
(Kottangal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോട്ടാങ്ങൽ പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിലുള്ള ഒരു ഗ്രാമമാണ്. മണിമലയാർ കോട്ടാങ്ങലിന്റെ അതിർത്തിയിലൂടെ ഒഴുകി കോട്ടയം ജില്ലയുമായി അതിനെ വേർതിരിക്കുന്നു. കോട്ടാങ്ങൽ പഞ്ചായത്തിലെ ഒറക്കംപാറ മനോഹരമായ ഒരു പ്രദേശമാണ്. അവിടെയുള്ള വെള്ളച്ചാട്ടം വിനോദസഞ്ചാരപ്രാധാന്യമുള്ളതാണ്. കോട്ടാങ്ങൽ ദേവീക്ഷേത്രം മല്ലപ്പള്ളിക്കടുത്തുള്ള പ്രസിദ്ധമായ ഭദ്രകാളീക്ഷേത്രമാണ്. ഇവിടത്തെ പടയണിക്ക് 1500 വർഷത്തെ പാരമ്പര്യമുണ്ട്. [2]

കോട്ടാങ്ങൽ

കോട്ടാങ്ങൽ

கோட்டாங்கல்
ഗ്രാമം
A depiction of Paala Bhairavi in Kottangal padayani
A depiction of Paala Bhairavi in Kottangal padayani
രാജ്യം India
സംസ്ഥാനംകേരളം
ജില്ലPathanamthitta
PanchayatKottangal
നാമഹേതുKottangal padayani
വിസ്തീർണ്ണം
 • ആകെ23.08 ച.കി.മീ.(8.91 ച മൈ)
ജനസംഖ്യ
 (2001)
 • ആകെ17,484[1]
 • ജനസാന്ദ്രത735/ച.കി.മീ.(1,900/ച മൈ)
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-28, KL-62
Literacy96.51%
Nearest citiesMallappally, Ranni
വെബ്സൈറ്റ്[1]

കോട്ടാങ്ങൽ പടയണി

തിരുത്തുക

ജനുവരി-ഫെബ്രുവരി മാസത്തിൽ മകര ഭരണി നാളിൽ28 ദിവസം നടക്കുന്ന ഉത്സവത്തിൽ 8 ദിവസം പടയണി നടക്കുന്നു. കോട്ടയത്തിന്റെയും പത്തനംതിട്ടയുടെയും അതിർത്തിയിലുള്ള കോട്ടാങ്ങൽ ക്ഷേത്രത്തിൽ എല്ലാ വർഷവും പടയണി നടത്തിവരുന്നു. അവസാന 8 ദിവസം വളരെ പ്രധാനമാണ്. പരമ്പരാഗതമായ പരിപാടികളും വിവിധ കോലങ്ങളും ആടുന്നു. പടയണി ഇവിടത്തെ രണ്ടു കരകൾ ആയ കോട്ടാങ്ങൽ, കുളത്തൂർ എന്നിവയാണു നടത്തുന്നത്. അവസാന 8 ദിനങ്ങൾ രണ്ടു കരകൾക്കായി വീതിച്ച് ഒരോന്നിനും 4 വീതം ദിവസങ്ങൾ നൽകിയിരിക്കുന്നു. അവസാന 2 ദിവസങ്ങൾ രണ്ടു കരകൾക്കും തുല്യ പ്രാധാന്യമുള്ളതാണ്. വലിയപടയണി എന്നാണ് ഇതറിയപ്പെടുന്നത്. രണ്ടു കരകളും മത്സരബുദ്ധിയോടെയാണ് ഈ ദിവസങ്ങളിൽ പ്രവർത്തിക്കുന്നത്. അവസാന രണ്ടു ദിവസങ്ങളിൽ രാത്രിയിൽ മനോഹരമായ ഘോഷയാത്ര നടക്കുന്നു. വേലകളി, അടവി, പള്ളിപ്പാന, വെള്ളംകുടി, വിനോദം, കോലംതുള്ളൽ എന്നിവയാണ് പ്രധാന ചടങ്ങുകൾ. പടയണിയിൽ അവതരിപ്പിക്കുന്ന പ്രധാന കോലങ്ങളാണ്, ഗണപതിക്കോലം, കുതിര, ഭൈരവിക്കോലം, സുന്ദരയക്ഷിക്കോലം, അരകി യക്ഷി, മറുത്ത, പക്ഷി, കാലമാടൻ, കാലൻകോലം എന്നിവ.

  1. "Census of India". Archived from the original on April 3, 2007. Retrieved 2008-03-11.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-13. Retrieved 2017-02-21.


"https://ml.wikipedia.org/w/index.php?title=കോട്ടാങ്ങൽ&oldid=3629838" എന്ന താളിൽനിന്ന് ശേഖരിച്ചത്