കോട്ടാങ്ങൽ ദേവി ക്ഷേത്രം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പത്തനംതിട്ട ജില്ലയിലെ ചുങ്കപ്പാറ എന്ന പട്ടണത്തിന് അടുത്ത് കോട്ടാങ്ങൽ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഭദ്രകാളി ക്ഷേത്രം ആണ് കോട്ടാങ്ങൽ ഭഗവതി ക്ഷേത്രം. പ്രശസ്തമായ കോട്ടാങ്ങൽ പടയണി നടക്കുന്നത് കോട്ടാങ്ങൽ ഭഗവതി ക്ഷേത്രത്തിൽ ആണ് [അവലംബം ആവശ്യമാണ്]. അതുകൊണ്ട് തന്നെ കോട്ടാങ്ങൽ ഭഗവതി ക്ഷേത്രം വളരെ പ്രശസ്തമാണ്.
എത്തിച്ചേരാനുള്ള മാർഗങ്ങൾ
തിരുത്തുകചുങ്കപ്പാറ ടൗൺ ക്ഷേത്രത്തിൽ നിന്നും വെറും 2 കിലോമീറ്റർ അകലെ ആണ്. കൊച്ചി , തിരുവനന്തപുരം , കൊട്ടാരക്കര , പത്തനംതിട്ട , തിരുവല്ല , കോട്ടയം , അടൂർ , കോഴിക്കോട് , കണ്ണൂർ , പാലാ , ചെങ്ങന്നൂർ അടക്കമുള്ള കേരളത്തിലെ പ്രമുഖ നഗരങ്ങളിൽ നിന്ന് ചുങ്കപ്പാറയാലേക്ക് ബസ്സ് സർവീസ് ലഭ്യമാണ്. ചുങ്കപ്പാറയിൽ നിന്ന് 10 മിനിറ്റ് ഇടവേളകളിൽ ക്ഷേത്രത്തിലേക്ക് ബസ്സ് സൗകര്യം ലഭ്യമാണ് . തിരുവല്ല റെയിൽവേ സ്റ്റേഷൻ ക്ഷേത്രത്തിൽ നിന്നും 28 കിലോമീറ്റർ അകലെയാണ്. 100 കിലോമീറ്റർ അകലെയുള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ആണ് ഏറ്റവും അടുത്ത വിമാനത്താവളം