കിറ്റീസ് പന്നിമൂക്കൻ വാവൽ

(Kitti's hog-nosed bat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കിറ്റീസ് പന്നിമൂക്കൻ വാവൽ, (Craseonycteris thonglongyai), ലോകത്തിലെ ഏറ്റവും ചെറിയ വവ്വാൽ വംശമായി പരിഗണിക്കപ്പെടുന്നു. ഈ വവ്വാൽ "ബംബിൾ ബീ ബാറ്റ്" എന്ന പേരിലും അറിയപ്പെടുന്നു. അന്യം നിന്നു പോകാൻ സാദ്ധ്യതയുള്ളതും Craseonycteridae കുടുംബത്തിലെ നിലവിലുള്ള ഏക വർഗ്ഗവുമാണിത്. പടിഞ്ഞാറേ തായ്‍ലൻറിലും തെക്കു കിഴക്കേ ബർമയിലും ഇതിനെ കണ്ടുവരുന്നു. നദീ തീരങ്ങൾക്കു സമീപമുള്ള ചുണ്ണാമ്പുകൽ ഗുഹകളാണ് ഈ ജീവി വർഗ്ഗത്തിൻറെ പ്രധാന ആവാസസ്ഥാനം.

Kitti's hog-nosed bat
Temporal range: Recent
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Craseonycteridae

Hill, 1974
Genus:
Craseonycteris

Hill, 1974
Species:
C. thonglongyai
Binomial name
Craseonycteris thonglongyai
Hill, 1974
Kitti's hog-nosed bat range
ടോക്യോയിലെ നാഷണൽ മ്യൂസിയം ഓഫ് നേച്ചർ ആൻറ് സയൻസിലെ സ്റ്റഫ് ചെയ്തു സൂക്ഷിച്ചിരിക്കുന്ന വാവൽ.

കിറ്റീസ് പന്നിമൂക്കൻ വവ്വാൽ, വവ്വാൽ വംശത്തിലെ ഏറ്റവും ചെറിയ വർഗ്ഗമാണ്. അതുപോലെ തന്നെ ലോകത്തിലെ ഏറ്റവും ചെറിയ സസ്തനജീവിയും ഇതു തന്നെ. സാധാരണായായി ഈ വാവലുകൾക്ക് ചുവപ്പു കലർന്ന തവിട്ടു നിറമോ, ചാരക്കളറോ ആയിരിക്കും. ഇതിൻറെ മൂക്ക് പന്നിയുടെ മൂക്കിനോട് സാദൃശ്യമുള്ളിതിനാലാണ് ഈ പേരു വന്നത്. ഇവയുടെ കോളനി വളരെ വലുതായിരിക്കും. ഏകദേശം ഇത്തരം 100 വാവലുകളെങ്കിലും ഒരു ഗുഹയിൽ കൂട്ടമായിട്ടുണ്ടാകും. വൈകുന്നേരവും വെളുപ്പിനുമാണ് ഈ വാവലുകൾ ഇരതേടിയിറങ്ങുന്നത്. വനമേഖലകൾക്കു സമീപത്തുനിന്ന് കീടങ്ങളേയും പ്രാണികളെയുമൊക്കെ ഇവ അകത്താക്കുന്നു. പെൺവാവലുകൾ വർഷത്തിലൊരിക്കൽ വവ്വാൽക്കുഞ്ഞുങ്ങൾക്കു ജന്മം നൽകുന്നു. ഇതു മിക്കവാറും ഏപ്രിൽ മാസത്തിലായിരിക്കും ഒരു തവണ ഒരു വവ്വാൽക്കുഞ്ഞു മാത്രമേ കാണുകയുള്ളു.

ബർമ്മയിലുള്ള ഇവയുടെ എണ്ണം അറിവായിട്ടില്ല. തായ്‍ലാൻറിൽ ഒരേയൊരു പ്രവിശ്യയിൽ മാത്രമേ ഇവയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞിട്ടുള്ളു. ഇവയുടെ എണ്ണം വളരെ വേഗം കുറയുവാനുള്ള പ്രധാന കാരണം മനുഷ്യൻറെ പ്രകൃതിയിന്മേലുള്ള കൈകടത്തലുകളും സ്വാഭാവിക ആവാസ വ്യവസ്ഥ ദിനംപ്രതി ചുരുങ്ങിവരുന്നതുമാണ്.


കിറ്റീസ് പന്നിമൂക്കൻ വവ്വാലുകളുടെ വലിപ്പം കേവലം വെറും 29 മുതൽ 33 മില്ളീമീറ്റർ വരെയും (1.1 മുതൽ 1.3 ഇഞ്ച്)[2][3] ഇതിൻറെ സാധാരണ പേര് "ബമ്പിൾബീ ബാറ്റ്" എന്നാണ്. വാവലുകളിലെ ഏറ്റവും ചെറുതും ഏറ്റവും ചെറിയ സസ്തനവുമാണിത്.

ഈ വവ്വാലുകൾക്ക് ചീർത്ത് ഉന്തിയ പന്നികളെപ്പോലെയുള്ള മൂക്കാണ്.[3] ഇവയുടെ ചെവികൾ പൊതുവേ അൽപ്പം വലിപ്പം കൂടിയവയും കണ്ണുകൾ വളരെ ചെറുതും രോമം മൂടിയതുമായിരിക്കും.[4]

ശരീരത്തിനു മുകൾ ഭാഗം പൊതുവെ ചുവപ്പു കലർന്ന തവിട്ടു നിറമാണ്. പക്ഷേ ശരീരത്തിനു താഴ്വശം പൊതുവേ മങ്ങിയതായിരിക്കും.[4] ചിറകുകൾ വലുതും ഇരുണ്ടതുമാണ്.[3]ഇവയ്ക്കു പുറത്തു കാണാവുന്ന രീതിയിൽ വാലുകളൊന്നുമില്ല.[4]

കാണപ്പെടുന്ന പ്രദേശങ്ങൾ‌

തിരുത്തുക

നദീ തീരത്തുടനീളം കാണപ്പെടുന്ന ചുണ്ണാമ്പകൽ ഗുഹകളിലാണ് ഇവ പൊതുവേ കാണപ്പെടുന്നത്. നിത്യഹരിതവനങ്ങളിലും ഇലപൊഴിയും കാടുകളിലും ഇവയെ കാണാറുണ്ട്.[5] തായ്‍ലൻറിൽ കിറ്റീസ് പന്നിമൂക്കൻ വാവൽ കാഞ്ചനബുരി പ്രോവിൻസിലെ സായി യോക്ക് ജില്ലയിലുള്ള ടെനസെറിം കുന്നുകളിൽ മാത്രമാണ് കാണാറുള്ളത്. ഇവിടെ ഖാവെ നോയി നദിയ്ക്കു സമാന്തരമായിട്ടുള്ള ഗുഹകളിൽ ഇവയെ കൂട്ടങ്ങളായി കാണാം.[5][6] കൂടുതൽ വാവലുകളും സായി യോക് ദേശീയോദ്യാനത്തിനുള്ളിലെ ഡാവ്ന കുന്നുകളിലാണ്. ദേശീയോദ്യാനത്തിനു പുറത്തുള്ളവ സംരക്ഷിതമല്ല.[5]

ശീലങ്ങൾ

തിരുത്തുക

കിറ്റീസ് പന്നിമൂക്കൻ​ വാവലുകൾ ചുണ്ണാമ്പു കുന്നുകളിലെ ഗുഹകളിലാണ് ചേക്കേറുന്നത്. ഇത് ഗുഹയുടെ പ്രവേശന കവാടത്തിൽ നിന്നു വളരെ അകന്നായിരിക്കും. മിക്കവാറും ഗുഹകളിൽ 10 മുതൽ 15 എണ്ണം വരെ ഒരുമിച്ചു കഴിയുന്നു. 100 മുതല് 500 എണ്ണം വരെയുള്ള കൂട്ടങ്ങൾ ചില ഗുഹകളിൽ കാണാം. ഇവ ഒരോന്നും ഒന്നിനോടൊന്നു തൊടാതെ ഗുഹയുടെ മച്ചിൽ തൂങ്ങിക്കിടക്കുന്നു.[7] കാലാവസ്ഥാ വ്യതിയാനമനുസരിച്ച് ഇവ ഗുഹകളിൽ നിന്നു ഗുഹകളിലേയ്ക്കു മാറിത്താമസിക്കുന്നു.

വൈകുന്നേരങ്ങളിൽ ഏകദേശം 30 മിനിട്ടും പുലർച്ചയ്ക്ക് വെറും 20 മിനിട്ടുമാണ് ഇവ ഇരതേടാനിറങ്ങുന്നത്. ഈ ചെറിയ സമയം ശക്തമായ മഴയിലും കഠിനമായി തണുപ്പിലും പലപ്പോഴും തടസ്സപ്പെടാറുണ്ട്.[7] ഇത്തരം സാഹചര്യങ്ങളിൽ ഇവ സമീപത്തുള്ള മരങ്ങളിലോ മുളകളിലോ ഒക്കെ അഭയം തേടുന്നു. ചേക്കേറുന്ന സ്ഥലത്തിനു ഏകദേശം അടുത്തായിരിക്കും ഇത്.[8][7]

  1. Bates, P.; Bumrungsri, S.; Francis, C. (2008). "Craseonycteris thonglongyai". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. Retrieved 28 January 2009. {{cite web}}: Cite has empty unknown parameter: |authors= (help); Invalid |ref=harv (help); Unknown parameter |last-author-amp= ignored (|name-list-style= suggested) (help) Listed as Vulnerable
  2. Donati, Annabelle, and Pamela Johnson. "Which mammal is the smallest?." I wonder which snake is the longest: and other neat facts about animal records. Racine, Wis.: Western Pub. Co., 1993. 8. Print.
  3. 3.0 3.1 3.2 "Bumblebee bat (Craseonycteris thonglongyai)". EDGE Species. Archived from the original on 2016-08-19. Retrieved 2008-04-10.
  4. 4.0 4.1 4.2 Goswami, A. 1999. Craseonycteris thonglongyai, Animal Diversity Web. Retrieved on 11 April 2008.
  5. 5.0 5.1 5.2 "Bumblebee bat (Craseonycteris thonglongyai)". EDGE Species. Archived from the original on 2016-08-19. Retrieved 2008-04-10.
  6. MJR Pereira, Maria João Ramos; Rebelo, Hugo; Teeling, Emma C.; O'Brien, Stephen J.; MacKie, Iain; Bu, Si Si Hla; Swe, Khin Maung; Khin, Mie Mie; Bates, Paul J.J. (October 2006). "Status of the world's smallest mammal, the bumble-bee bat Craseonycteris thonglongyai, in Myanmar". Oryx. 40 (4): 456–463. doi:10.1017/S0030605306001268. {{cite journal}}: Cite has empty unknown parameter: |author-separator= (help); Unknown parameter |displayauthors= ignored (|display-authors= suggested) (help)
  7. 7.0 7.1 7.2 Hutson, A. M., Mickleburgh, S. P. and Racey, P. A. (Compilers). 2001. Microchiropteran Bats: Global Status Survey and Conservation Action Plan Archived 2008-03-12 at the Wayback Machine.. IUCN/SSC Chiroptera Specialist Group. IUCN: Gland, Switzerland.
  8. "Bumblebee bat (Craseonycteris thonglongyai)". EDGE Species. Archived from the original on 2016-08-19. Retrieved 2008-04-10.